HOME
DETAILS

ഇപ്പോൾ ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ

  
June 04, 2025 | 5:21 PM

Shreyas Iyer Talks about Defeat of Punjab Kings Against Royal Challengers Bangalore in IPL 2025

2025 ഐപിഎൽ സീസണിന് തിരശ്ശീല വീണിരിക്കുകയാണ്. ഈ സീസണിൽ പുതിയ ചാമ്പ്യന്മാരെയാണ് ഐപിഎല്ലിന് ലഭിച്ചിരിക്കുന്നത്. നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ എത്തിയത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി കിരീടം ചൂടിയത്.

മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ എത്താനെ സാധിച്ചുള്ളൂ. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ പഞ്ചാബിന് ഫൈനലിൽ കാലിടറുകയായിരുന്നു. 

മത്സരശേഷം ഫൈനലിലെ തോൽവിയെക്കുറിച്ച് പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സംസാരിച്ചിരുന്നു. അടുത്ത വർഷം പഞ്ചാബിനൊപ്പം കിരീടം ഉയർത്തുമെന്നും ശക്തമായി തിരിച്ചുവരുമെന്നുമാണ് അയ്യർ പറഞ്ഞത്. 

''അടുത്ത വർഷം കിരീടം സ്വീകരിക്കേണ്ടതിനാൽ ഇപ്പോൾ ഞങ്ങളുടെ പകുതി ജോലി  പൂർത്തിയായി. ഈ വർഷം ഞങ്ങൾക്ക് വേണ്ടി കളിച്ച താരങ്ങൾ അടുത്ത സീസണിൽ കൂടുതൽ അനുഭവ സമ്പത്തോടെ തിരിച്ചെത്തും. അവരെ ഉപയോഗിച്ചുകൊണ്ടായിരിക്കും ഞങ്ങൾ തന്ത്രം കെട്ടിപ്പടുക്കുന്നത്" ശ്രേയസ് അയ്യർ പറഞ്ഞു.

പഞ്ചാബ് ഫൈനലിൽ കടന്നത്തോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡ്‌ ആണ് പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ നേടിയെടുത്തത്. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവനാണ് അയ്യരിന് സാധിച്ചത്. ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. 

ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്.

Shreyas Iyer Talks about Defeat of Punjab Kings Against Royal Challengers Bangalore in IPL 2025 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  a month ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  a month ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  a month ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  a month ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  a month ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  a month ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  a month ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  a month ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  a month ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  a month ago