HOME
DETAILS

നൂഹിൽ മുസ്‍ലിം ഉന്നമനം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്.എഫ്

  
Web Desk
June 09 2025 | 02:06 AM

SKSSF Aims for the Upliftment of the Muslim Community

ന്യൂഡൽഹി: ഹരിയാനയിലെ അതീവ പിന്നാക്ക പ്രദേശമായ നൂഹിൽ മുസ്‍ലിംകളുടെ സാമൂഹിക ഉന്നമനവും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ്. നാട്ടുകാരുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി ലേണിങ് സെന്റർ ആരംഭിച്ചാണ് വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് എസ്.കെ.എസ്.എസ്.എഫ് തുടക്കമിട്ടിരിക്കുന്നത്. 
ചെറിയ കുട്ടികളെ മുതൽ മുതിർന്നവരെ വരെ സാക്ഷരർ ആക്കുന്നതിലും ആവശ്യമുള്ളവർക്ക് കംപ്യൂട്ടർ സാക്ഷരത, ചെറിയ ലൈബ്രറി സംവിധാനം, സർക്കാർ ഉദ്യോഗതലങ്ങളിലേക്കുള്ള ഓറിയന്റേഷൻ പരിപാടികൾ എന്നിങ്ങനെ ഒട്ടേറെ പദ്ധതികളുടെ

കേന്ദ്രമായാണ് കമ്മ്യൂണിറ്റി ലേണിങ് സെന്ററുകൾ പ്രവർത്തിക്കുന്നത്. 90 ശതമാനത്തിലധികം മുസ്‍ലിംകളുള്ള നൂഹ് മേഖല വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സമ്പദ്‍വ്യവസ്ഥ, സാമൂഹിക നീതി, തൊഴിൽ, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യം, മനുഷ്യവികസന സൂചിക തുടങ്ങിവയിൽ ഇന്ത്യയിൽ ഏറ്റവും താഴ്ന്ന റാങ്കിലാണ്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേവാത്ത്  മേഖലയിൽ നിന്നുള്ള വിദ്യാർഥികളും അഭിഭാഷകരും, കേരളാ മാതൃകയിൽ മുസ്്ലിംകൾക്കിടയിൽ വിഭ്യാഭ്യസ മുന്നേറ്റത്തിന് സഹായിക്കണമെന്ന ആവശ്യപ്രകാരമാണ് നൂഹിൽ എസ്.കെ.എസ്.എസ്.എഫ് പദ്ധതികൾ ആവിഷ്‌ക്കരിച്ച് തുടങ്ങിയതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്നവരിലൊരാളായ ഡോ. മുഹമ്മദ് ഷീദ് പറഞ്ഞു. 
 സംഘടനയുടെ ഡൽഹി ചാപ്റ്ററിന്റെയും ഫോർവേഡ് ഫൗണ്ടേഷന്റെയും കോർഡിനേറ്ററായ മുർഷിദ് ഹുദവി, ഡോ. ഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ  മേവാത്ത് സ്റ്റുഡന്റ്‌സ് ഫോറം എന്ന പേരിൽ ഒരു യൂനിറ്റും രൂപീകരിച്ചിരുന്നു. മൻസൂർ ഹുദവി, മുർഷിദ് ഹുദവി, മുർഷിദ് ഹുദവി, ഡോ. അഹ്‌സാൻ, മുബഷിർ ഹുദവി, ഡോ. മുഹമ്മദ് ഷീദ് തുടങ്ങിയവർ മേവാത്ത് മേഖലയിലെ ഗ്രാമങ്ങൾ സന്ദർശിച്ച് നിരന്തര ചർച്ചകൾ നടത്തി.  

പദ്ധതിയുടെ ഭാഗമായി അക്ബർപൂർ ഗ്രാമത്തിൽ ആദ്യത്തെ ആരോഗ്യ ക്യാംപ് നടത്തി. അഭിഭാഷകർക്കായി ഒരു നിയമ ഫോറം മേഖലയിൽ രൂപീകരിച്ചിട്ടുണ്ട്. മേവാത്തിലെ ഡോക്ടർമാരുടെ ഫോറം, അധ്യാപക ഫോറം, സാമൂഹിക പ്രവർത്തകർക്കായുള്ള ഫോറം എന്നിവ രൂപീകരിക്കാനും പദ്ധതിയുണ്ട്.

SKSSF (Social and Educational Welfare Organization) is dedicated to the progress and empowerment of the Muslim community, focusing on education, social welfare, and overall development. Their mission is to uplift underprivileged sections through various initiatives, ensuring a brighter future for all.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago