HOME
DETAILS

കര്‍ണാടകയില്‍ മുസ്ലിംവീടുകളില്‍ കയറി ഹിന്ദുത്വരുടെ ബീഫ് പരിശോധന, അസമില്‍ മൃഗബലിയുടെ പേരില്‍ 16 പേര്‍ അറസ്റ്റില്‍ 

  
June 09 2025 | 02:06 AM

Attacks by cow vigilantes and extremist Hindutva activists on the day of the festival of Sacrifice in Karnataka and Telangana

ഹൈദരാബാദ്: കര്‍ണാടകയിലും തെലങ്കാനയിലും ബലി പെരുന്നാള്‍ ദിനത്തില്‍ ഗോരക്ഷാ ഗുണ്ടകളുടെയും തീവ്ര ഹിന്ദുത്വവാദികളുടെയും ആക്രമണം. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ രാമചന്ദ്രപുരത്ത് കന്നുകാലി വ്യാപാരിയെ ഗോരക്ഷാഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു. പിക്കപ്പ് വാനില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെയാണ് വാഹനം തടഞ്ഞ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയത്. സമീപത്തെ ഗോശാലയിലേക്ക് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് വടികളും ഇരുമ്പ് വടികളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചവശനാക്കിയത്. ഗുരുതരമായി മര്‍ദനമേറ്റ വ്യാപാരി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരേ കാലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ഇരയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് മിര്‍സ റഹ്മത്ത് ബെയ്ഗ് ആവശ്യപ്പെട്ടു. 

കര്‍ണാടകയിലെ അഹമ്മദ്‌നഗര്‍, ടാനറി റോഡ്, ശിവാജിനഗര്‍ എന്നിവിടങ്ങളിലെ മുസ്ലിം വീടുകളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകര്‍ കയറിയിറങ്ങി പരിശോധിച്ചു. പെരുന്നാളിന് ബലിയറുക്കാനായി കന്നുകാലികളെ സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ഒരുസംഘം അക്രമികള്‍ വീടുകളില്‍ കയറിയിറങ്ങിയത്. ഇതിന്റെ വിഡിയോ ഹിന്ദുത്വവാദി നേതാവായ പുനീത് കെരേഹള്ളി എന്നയാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയുംചെയ്തു. നിയമവിരുദ്ധമായി മുസ്ലിം വീടുകളില്‍ അതിക്രമിച്ചുകടന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൗരപ്രമുഖര്‍ പൊലിസിന് പരാതി നല്‍കി. അഭിഭാഷകരായ ബി.ടി വെങ്കിടേഷ്, ക്ലിഫ്റ്റണ്‍ ഡി. റൊസാരിയോ, ആക്ടിവിസ്റ്റ് ഡോ. സില്‍വിയ കര്‍പഗം, സാമൂഹിക പ്രവര്‍ത്തകരായ സയ്യിദ് തൗസീഫ് മസൂദ്, സിയ നുഅ്മാനി തുടങ്ങിയവര്‍ ആണ് പരാതിയില്‍ ഒപ്പുവച്ചത്. 


ഇയാള്‍ക്കെതിരേ ബി.എന്‍.എസ് വകുപ്പിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ നേരിടുന്ന വ്യക്തിയാണ് പുനീത് കെരേഹള്ളി. നേരത്തെ 2023 സെപ്റ്റംബറില്‍ ഇയാളെ അറസ്റ്റ്‌ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.


അതേസമയം, പെരുന്നാളിന് നിയമവിരുദ്ധമായി മൃഗബലി നടത്തിയെന്ന് ആരോപിച്ച് 16 പേരെ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ്‌ചെയ്തു. മുഖ്യമന്ത്രി ഹിമന്തബിശ്വശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിത്തിയിട്ടുണ്ടെന്നും ബരാക് താഴ്‌വരയിലെ രണ്ട് ജില്ലകളില്‍നിന്ന് അഞ്ച് അനധികൃത കശാപ്പുകേന്ദ്രങ്ങള്‍ കണ്ടെത്തിയതായും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. ഈ ഈദ് ദിനത്തില്‍ അനധികൃതമായി കന്നുകാലികളെ കശാപ്പ് നടത്തിയതും അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളാണ്. സാമുദായിക ഐക്യം നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പക്ഷേ നിയമവാഴ്ച ബലികഴിക്കാനാവില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ്‌ചെയ്തു.

Attacks by cow vigilantes and extremist Hindutva activists on the day of the festival of Sacrifice in Karnataka and Telangana.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  16 hours ago
No Image

മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

National
  •  17 hours ago
No Image

പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

uae
  •  17 hours ago
No Image

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

uae
  •  18 hours ago
No Image

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

National
  •  18 hours ago
No Image

സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാ​ഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി 

Kerala
  •  18 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

Kerala
  •  19 hours ago
No Image

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

uae
  •  19 hours ago
No Image

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

Kerala
  •  19 hours ago
No Image

'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്

National
  •  19 hours ago