HOME
DETAILS

Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം

  
June 09 2025 | 03:06 AM

Most pilgrims leave Mina after performing Hajj rituals Next Hajj in summer will occur after 25 years

മക്ക: അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയും ഇബ്‌റാഹീമി ത്യാഗസ്മരണ പുതുക്കിയും ആത്മീയവിശുദ്ധി നേടി ഈ വര്‍ഷത്തെ ഹജ്ജിന് ഔദ്യോഗികമായി സമാപനം. തീര്‍ത്ഥാടകരില്‍ ബഹുഭൂരിഭാഗവും കല്ലേറു കര്‍മം പൂര്‍ത്തിയാക്കി ടെന്റുകളുടെ നഗരിയായ മിനാ വിട്ടു. ശേഷിക്കുന്നവര്‍ ഇന്നു വൈകുന്നേരത്തോടെ അവസാന ദിവസത്തെ കല്ലേറും നിര്‍വഹിച്ച് മിനായോട് വിട പറയും. ശേഷം വിടവാങ്ങല്‍ പ്രദക്ഷിണവും (ത്വവാഫുല്‍ വിദാഅ്) നടത്തി മദീനയും സന്ദര്‍ശിക്കും. കൂടുതലും ആഭ്യന്തര തീര്‍ത്ഥാകരാണ് ഇനിയുള്ളത്.

വിടവാങ്ങാല്‍ ത്വവാഫും മദീനാ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. വിദേശ ഹാജിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെര്‍മിനല്‍ വഴിയുമാണ് മടങ്ങുക. ആദ്യം വന്നിറങ്ങിയ ആദ്യം എന്ന നിലയിലാവും മടങ്ങുക. ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. 


കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിച്ച ശേഷം തീര്‍ത്ഥാടകര്‍ ഹജ്ജിന്റെ അവസാനത്തെ നിര്‍ബന്ധ കര്‍മ്മമായ ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കാന്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് പോയി. നേരത്തെ പുറപ്പെടാന്‍ നിശ്ചയിച്ച തീര്‍ത്ഥാടകര്‍ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചു. 

ജംറ പാലത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും മസ്ജിദുല്‍ ഹറമിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി അധികൃതര്‍ തയാറാക്കിയ രണ്ട് ദിവസത്തെ ഷെഡ്യൂള്‍ അനുസരിച്ച് തീര്‍ത്ഥാടകര്‍ക്ക് മിനായില്‍ നിന്ന് പുറപ്പെടുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ആണ് അധികൃതര്‍ ഒരുക്കിയിരുന്നത്. ഇക്കാരണത്താല്‍ ഇത്തവണ ഹാജിമാര്‍ക്ക് ഒറുവിധത്തിലുമുള്ള പ്രയാസങ്ങളും നേരിട്ടില്ല. തീര്‍ത്ഥാടനത്തിനിടെ അത്യാഹിതങ്ങലും റിപ്പോര്‍ട്ട്‌ചെയ്തില്ല.

400 ഇലക്ട്രിക് കാര്‍ട്ടുകള്‍, 10,000ത്തിലധികം വീല്‍ചെയറുകള്‍, പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനായി 210 സ്മാര്‍ട്ട് ഗേറ്റുകള്‍ എന്നീ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 


വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം

വേനല്‍ക്കാലത്താണ് ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ നടന്നത്. സമീപവര്‍ഷങ്ങളില്‍ വേനലക്കാല സീസണിലെ അവസാന ഹജ്ജാണിതെന്നും ഇനിയൊരു വേനല്‍ക്കാല ഹജ്ജിന് 25 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവരുമെന്നും സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. അടുത്ത എട്ട് ഹജ്ജ് സീസണുകള്‍ വസന്തകാലത്തും തുടര്‍ന്ന് എട്ട് എണ്ണം ശൈത്യകാലത്തും പിന്നീട് ശരത്കാലത്തുമായിരിക്കും ഹജ്ജ് നടക്കുക. ക്രമേണ താപനില ഉയര്‍ന്ന് ഏകദേശം 25 വര്‍ഷം ആകുമ്പോഴേക്കും വേനല്‍ക്കാലത്തേക്ക് മടങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Most pilgrims leave Mina after performing Hajj rituals. Next Hajj in summer will occur after 25 years



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്

International
  •  2 hours ago
No Image

ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം

uae
  •  3 hours ago
No Image

എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ

uae
  •  3 hours ago
No Image

ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്‍ക്കമടങ്ങിയാല്‍ ഇനിയും കുറയും സ്വര്‍ണ വില

Business
  •  3 hours ago
No Image

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്‌ലിംകള്‍ എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ

uae
  •  3 hours ago
No Image

മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്

National
  •  4 hours ago
No Image

'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്

Kerala
  •  4 hours ago
No Image

കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും

Kerala
  •  4 hours ago
No Image

ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു

oman
  •  4 hours ago
No Image

'വെളുത്ത വസ്തു സ്‌പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന്‍ കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍

International
  •  5 hours ago