HOME
DETAILS

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

  
Web Desk
June 11 2025 | 08:06 AM

shahbas father response on accused students bail

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ സർക്കാരിനെതിരെ രംഗത്ത് വന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതികളായ കുട്ടികൾക്ക് വേഗത്തിൽ ജാമ്യം കിട്ടിയതിന് പിന്നിൽ രാഷ്ട്രീയ നീക്കങ്ങളാണെന്നും ഇഖ്ബാൽ പറഞ്ഞു. ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ മന്ത്രി റിയാസോ തങ്ങളെ തിരിഞ്ഞ് നോക്കിയില്ലെന്നും ഇഖ്ബാൽ പറഞ്ഞു. പ്രതികളായ കുട്ടികളെ തൂക്കിക്കൊല്ലാൻ അല്ല താൻ ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വർഷമെങ്കിലും, കുറഞ്ഞത് വിചാരണ തീരുന്നത് വരെയെങ്കിലും ജുവനൈൽ ഹോമിൽ പാർപ്പിച്ച് അവരെ നല്ല നടപ്പ് പഠിപ്പിക്കണം എന്നാണ് ആവശ്യപ്പെടുന്നതും എന്നും വ്യക്തമാക്കി. കുറ്റാരോപിതർക്ക് വിദ്യാഭ്യാസം നിഷേധിക്കണം എന്നോ പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നോ താൻ ആവശ്യപ്പെടുന്നില്ല. പ്രതികളായ കുട്ടികളുടെ മാതാപിതാക്കളും ക്രിമിനലുകളാണ്. അതിനാൽ കൂടിയാണ് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെടുന്നതെന്നും ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കേസിൽ അറസ്റ്റിലായി ജുവനൈൽ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികൾക്കാണ് ഹൈകോടതി ജാമ്യം നൽകിയത്. കുറ്റാരോപിതരായ വിദ്യാർഥികളിൽ മിക്കവരും മൂന്ന് മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത് ബാലനീതി നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിരാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്

കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളിൽ ചിലർ 90 ദിവസത്തിലധികവും ചിലർ 100 ദിവസത്തിലധികവുമായി ജുവനൈൽ ഹോമിൽ കഴിഞ്ഞ് വരികയാണ്. ഇതിനിടെ പ്ലസ് വൺ പ്രവേശനം നേടാൻ ഒരു ദിവസം ഇവർ പൊലിസ് അകമ്പടിയിൽ പ്രവേശനം നേടിയ സ്‌കൂളിൽ എത്തിയിരുന്നു. 3 പേർ താമരശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലും മറ്റുള്ളവർ കോഴിക്കോട് ഉള്ള മറ്റു സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്.

അന്വേഷണവുമായി സഹകരിക്കണം, ക്രമിനൽ പശ്ചാത്തലമുള്ളവരുമായി സഹവസിക്കരുത്, 50,000 രൂപ ബോണ്ട് കെട്ടിവെക്കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് ഇവർക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, രക്ഷിതാക്കൾ സത്യവാങ്മൂലം നൽകണം എന്നും വിധിയിൽ നിർദേശം ഉണ്ട്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലാണ് കുറ്റാരോപിതരായ കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്.

 

In the case of Shahabas, a Class 10 student from Thamarassery who was killed, his father Iqbal has come out strongly against the government after the accused students were granted bail. Iqbal alleged that the government is taking a stance that protects the culprits. He claimed that political influence is behind the swift granting of bail to the accused students. Iqbal also stated that he would approach the higher court to challenge the bail decision.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  2 days ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  2 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  2 days ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  2 days ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  2 days ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  2 days ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  2 days ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  2 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  2 days ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  2 days ago