HOME
DETAILS

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

  
Web Desk
June 11 2025 | 08:06 AM

kerala cargo ship fire update

കോഴിക്കോട്: കേരളതീരത്ത് അറബിക്കടലിൽ തീപിടിച്ച കപ്പലിലെ തീ അണയ്ക്കാനായില്ല. ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും തീ നിയന്ത്രണ വിധേയമാകാതെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുകയാണ്. പ്രദേശത്ത് മഴ പെയ്യുന്നുണ്ടെങ്കിലും  അതുകൊണ്ട് മാത്രം തീ അണയുമെന്ന് കരുതുന്നില്ല. കഴിഞ്ഞ ദിവസത്തേക്കാൾ തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം. കോസ്റ്റ് ഗാർഡിൻറെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി തീപിടിച്ച കപ്പലിലേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.

കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ഉള്ളത്. എം.വി. വാൻഹായ് 503 എന്ന ചരക്കുകപ്പൽ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. വെള്ളത്തിൽ ഒഴുകി നടക്കുന്ന ഇതിൽ നിന്ന് കൂടുതൽ കണ്ടയ്നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. പതിനഞ്ച് ഡിഗ്രിവരെയാണ് ഇടതുവശത്തേക്ക് ചെരിവുളളത്. ഇതിനിടെ കൂടുതൽ കണ്ടെയ്നറുകൾ വെളളത്തിലേക്ക് വീണിട്ടുണ്ട്. തീ പൂർണമായി കെടുത്തിയാൽ മാത്രമേ കണ്ടെയ്നറുകൾ അടക്കം സുരക്ഷിതമാക്കുന്നതിൽ മറ്റുകാര്യങ്ങൾ ആലോചിക്കാനാകൂ. 

കപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടേയെും ശ്രമം. എന്നാൽ കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും സ്ഫോടനസാധ്യതയും വെല്ലുവിളിയാണ്. കപ്പലിലെ കാണാതായ നാല് ജീവനക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

മുൻഭാഗത്തെ തീ അൽപം നിയന്ത്രണവിധേയമാക്കി. കനത്ത പുക അന്തരീക്ഷത്തിൽ പടരുകയാണ്. കപ്പലിനുള്ളിലെ 2240 ടൺ ഇന്ധന ശേഖരം ഭീതി പരത്തുന്നതാണ്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലും കോസ്റ്റ് ഗാർഡ് കപ്പലുകളായ സമുദ്ര പ്രഹരി, സചേത് എന്നിവയിൽനിന്ന് ശക്തമായി വെള്ളം പമ്പു ചെയ്ത് തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും ഏഴ് കപ്പലുകളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി കടലിൽ വിന്യസിച്ചിരിക്കുന്നത്. കപ്പൽ നിയന്ത്രണ വിധേയമല്ലെങ്കിലും മുങ്ങുന്നില്ല എന്നാണു വിവരം. കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തി. ഇവർ ടഗുകൾ ഉപയോഗിച്ച് ഉൾക്കടലിലേക്ക് കപ്പൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ അഞ്ച്് കോസ്റ്റ് ഗാർഡ് കപ്പലുകളും നാവികസേനയുടെ രണ്ട് കപ്പലുകളുമാണ് രക്ഷാദൗത്യത്തിലുള്ളത്. അഗ്‌നിശമന ഉപകരണങ്ങളും മലിനീകരണം തടയാൻ സൗകര്യങ്ങളുമുള്ള കപ്പലുകളാണിവ. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നുണ്ട്. 

കപ്പലിൽ 1754 കണ്ടെയ്‌നറുകളാണുള്ളത്. 671 കണ്ടെയ്‌നറുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര, ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്. 21,600 കി.ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ട്. പാരിസ്ഥിതികമായി അപകടരമായ 20,000 കിലോഗ്രാം വസ്തുക്കളുമുണ്ട്. വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. പുറമേ, 2000 ടൺ കപ്പൽ ഓയിലും 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു.

കണ്ടെയ്‌നറുകൾ അപകടമുണ്ടായ സ്ഥലത്തുനിന്ന് തെക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വളരെ പതിയെ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്‌നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. നിലവിൽ കാറ്റിന്റെ ഗതിയും വേഗവും കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്‌നറുകൾ എത്തിയേക്കാം. കപ്പലിൽനിന്നുള്ള എണ്ണപ്പാട കേരള തീരത്തിനു സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുള്ളതായും വിലയിരുത്തുന്നു.

തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ കപ്പൽ അപകടത്തിൽപെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  15 hours ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  16 hours ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  17 hours ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  17 hours ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  17 hours ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  17 hours ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  18 hours ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  18 hours ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  18 hours ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  18 hours ago