HOME
DETAILS

ഡിഗ്രി കഴിഞ്ഞോ? കമ്പൈൻഡ് ഡിഫൻസ് സർവിസസ് പരീക്ഷയെഴുതി ആർമി ജോലി നേടാം 

  
പി.കെ അൻവർ മുട്ടാഞ്ചേരി കരിയർ വിദഗ്ധൻ anver@live.ഇൻ
June 10 2025 | 05:06 AM

UPSC Combined Defence Services CDS Examination 2025

2025 ലെ കമ്പൈൻഡ് ഡിഫൻസ് സർവിസസ് (സി.ഡി.എസ്) രണ്ടാം പരീക്ഷയ്ക്ക് യൂനിയൻ പബ്ലിക് സർവിസ് കമ്മിഷൻ (യു.പി.എസ്.സി ) അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 14നാണ്  എഴുത്തുപരീക്ഷ. വനിതകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട്ട് സർവിസ് കമ്മിഷൻ കോഴ്‌സുൾപ്പടെ വിവിധ സൈനിക വിഭാഗങ്ങളിൽ 453 ഒഴിവുകളാണുള്ളത്.

ഒഴിവുകൾ, യോഗ്യത 

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 
100 സീറ്റുകൾ (13 സീറ്റുകൾ  ആർമി വിംഗിൽ എൻ.സി.സി 'സി'സർട്ടിഫിക്കറ്റുള്ളവർക്ക്). 2002 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത.

നേവൽ അക്കാദമി, ഏഴിമല

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (ജന. സർവിസ്) /ഹൈഡ്രോ. 26 ഒഴിവുകൾ (6 ഒഴിവുകൾ നേവൽ വിംഗിൽ എൻസിസി  'സി' സർട്ടിഫിക്കറ്റുള്ളവർക്ക്). 2002 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ ജനിച്ച, അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. എൻജിനീയറിങ് ബിരുദമാണ് യോഗ്യത.

എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ് 
പ്രീ- ഫ്‌ളയിങ് ട്രെയിനിങ് കോഴ്‌സ് - 32 ഒഴിവുകൾ.( 3 ഒഴിവുകൾ എയർ വിംഗിൽ എൻസിസി 'സി' സർട്ടിഫിക്കറ്റ് നേടിയവർക്ക്). അപേക്ഷകർ 2002 ജൂലൈ രണ്ടിനും 

2006  ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയവർക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. 25 വയസിന് താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. ബിരുദം (പ്ലസ്ടുവിന് ഫിസിക്‌സ്,മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത.

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി ചെന്നൈ
പുരുഷൻമാർക്കുള്ള എസ്.എസ്. സി (നോൺ ടെക്‌നിക്കൽ) കോഴ്‌സ് - 276 ഒഴിവുകൾ. അവിവാഹിതരായിരിക്കണം. 2001 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. ബിരുദമാണ് യോഗ്യത. കൂടാതെ വനിതകൾക്ക് എസ്.എസ്.സി (നോൺ ടെക്‌നിക്കൽ) കോഴ്‌സിന് 19 ഒഴിവുകളുണ്ട് . അവിവാഹിതയായിരിക്കണം. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. 2001 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. ബിരുദമാണ് യോഗ്യത. 

തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷ, എസ്.എസ്.ബി ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എഴുത്തുപരീക്ഷയ്ക്ക് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അടക്കം നിരവധി കേന്ദ്രങ്ങളുണ്ട്. ഇന്ത്യൻ മിലിറ്ററി അക്കാദമി, നേവൽ അക്കാദമി, എയർ ഫോഴ്‌സ് അക്കാദമി എന്നിവയിലേക്കുള്ള പരീക്ഷയിൽ 3 പേപ്പറുകളുണ്ടാകും. ഇംഗ്ലിഷ്, ജനറൽ നോളജ്, എലിമെന്ററി മാത്തമാറ്റിക്‌സ് എന്നിവ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഓരോ പേപ്പറിനും പരമാവധി നൂറു മാർക്ക്. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ട്. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലിഷ്, ജനറൽ നോളജ് എന്നീ  പേപ്പറുകൾ മാത്രമേയുള്ളൂ.

അപേക്ഷ 
www upsconline.nic.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ രീതിയിൽ ഇത്തവണ മാറ്റമുണ്ട്. അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതകളുണ്ടായിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നു മാത്രം. ജൂൺ 17 നകം അപേക്ഷിക്കണം. അപേക്ഷാഫീസ് 200 രൂപ. വനിതകൾ,പട്ടിക വിഭാഗക്കാർ, സൈനികരുടെ ആശ്രിതർ എന്നിവർക്ക് ഫീസില്ല. സിലബസും വിശദ വിവരങ്ങളും  www.upsc.gov.in ലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. ഹെൽപ് ഡെസ്‌ക് നമ്പർ :011-24041001.

The Union Public Service Commission (UPSC) has invited applications for the Combined Defence Services (CDS) Examination II of 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  a day ago
No Image

മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

National
  •  a day ago
No Image

പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

uae
  •  a day ago
No Image

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

uae
  •  a day ago
No Image

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

National
  •  a day ago
No Image

സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാ​ഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി 

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

Kerala
  •  a day ago
No Image

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

uae
  •  a day ago
No Image

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

Kerala
  •  a day ago
No Image

'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്

National
  •  a day ago