HOME
DETAILS

നാരങ്ങായുടെ തൊലി വലിച്ചെറിയരുത്... മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്

  
Web Desk
June 10 2025 | 05:06 AM

How Lemon Rich in Vitamin C Supports Hair Growth

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ ശരീരത്തിനു നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. വിറ്റാമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം, ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നവുമാണ് നാരങ്ങ. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു. 

എങ്ങനെയാണ് നാരങ്ങ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്

നാരങ്ങയുടെ തൊലിയില്‍ അടങ്ങിയ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ അഴുക്ക് അധികമുള്ള എണ്ണ, താരന്‍ എന്നിവ നീക്കം ചെയ്ത് തലയോട്ടി വൃത്തിയുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ തലയോട്ടിയിലുണ്ടാവുന്ന അധിക എണ്ണയെയും അമിത വരള്‍ച്ചയെയും തടയുകയും മുടിയുടെ താപനില സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

 

lem2.jpg



നാരങ്ങയുടെ  തൊലിയിലെ വിറ്റാമിന്‍ സി മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ കൊളാജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇതില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. 

എങ്ങനെയാണ് ഉപയോഗിക്കുക

കുറച്ചു വെള്ളത്തില്‍ നാരങ്ങയുടെ തൊലിയിട്ട് തിളപ്പിക്കുക. ഇവ നന്നായി തിളച്ചതിനു ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം ഈ വെള്ളം തലയോട്ടിയിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷമാണെങ്കിലും ഇത് തലയില്‍ പുരട്ടാവുന്നതാണ്. ഇങ്ങനെ നാരങ്ങാവെള്ളം പുരട്ടിയാല്‍ മുടിതഴച്ചു വളരാന്‍ നല്ലതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചെടുക്കുക. കട്ടിയുള്ള തൈരും വെളിച്ചെണ്ണയും ചേര്‍ത്തെടുത്ത മിശ്രിതം മുടിയുടെ വേരുകളില്‍ പുരട്ടി 20 മിനിറ്റു കഴിഞ്ഞാല്‍ കഴുകാവുന്നതാണ്.  ഇത് തലയോട്ടിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും തിളക്കമുണ്ടാവാനും സഹായിക്കുന്നു.

 

lemon.jpg

മുടി കൊഴിച്ചുലുണ്ടാവുന്ന സമയത്തും നാരങ്ങാതൊലി മുടിയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്കു ഗുണം നല്‍കും. 

നാരങ്ങയുടെ തൊലി നന്നായി അരച്ചെടുത്ത് അത് കുറച്ച് ഒലിവ് എണ്ണയിലോ വെളിച്ചെണ്ണയിലോ ഇട്ടുവയ്ക്കുക. ഒന്നോ രണ്ടോ ആഴ്ച സൂര്യപ്രകാശം ഏല്‍ക്കാത്ത ഇരുട്ടുള്ള സ്ഥലത്ത് സൂക്ഷിക്കുക. ശേഷം ഈ എണ്ണ അരിച്ചെടുത്ത് തലയോട്ടിയിലും മുടിയിലുമൊക്കെ പുരട്ടാവുന്നതാണ്.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  9 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  9 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  9 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  10 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  10 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  10 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  11 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  11 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  11 hours ago