HOME
DETAILS

അപ്പോ ഇതാണ് കാരണം... ചുണ്ടുകള്‍ കറുത്തിരിക്കാന്‍; പരിഹരിക്കാന്‍ വഴികളുണ്ട് 

  
June 10 2025 | 07:06 AM

Dark Lips Causes and Why Lip Care Matters


 
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ആളുകള്‍ വളരെ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാല്‍ ചുണ്ടുകളുടെ കാര്യത്തില്‍ പലരും ശ്രദ്ധ കൊടുക്കാറില്ല. അല്ലെങ്കില്‍ അത് മറന്നു പോവുന്നു. ഇത് ചര്‍മത്തിനു തിളക്കവും ചുണ്ടുകള്‍ വരണ്ടതോ ഇരുണ്ടതോ ആവുകയും ചെയ്യുന്നു. ഇത് മുഖത്തിന്റെ ഭംഗിയും നശിപ്പിക്കുന്നു. 

ചുണ്ടുകളുടെ നിറം ഇരുണ്ടിരിക്കുന്നതിനു പലകാരണങ്ങളും ഉണ്ടാവാം. സംരക്ഷണക്കുറവോ വിറ്റാമിനുകളുടെ കുറവോ അമിതമായ ലിപ്സ്റ്റിക് ഉപയോഗമോ ഒക്കെ കാരണമാവാം. മാത്രമല്ല, ജനിതക കാരണവും വിളര്‍ച്ചയും അമിതമായ രീതിയില്‍ ചായയും കാപ്പിയും ഉപയോഗിക്കുന്നതും പിത്തരസം ഉല്‍പാദനം വര്‍ധിക്കുന്നതും ലിപ് മേക്കപ്പ് ശരിയായ രീതിയില്‍ നീക്കം ചെയ്യാത്തതുമൊക്കെ കാരണമാവാം. 

ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്പോഴും സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതും പുകവലിക്കുന്നതും ഇതിനു കാരണമാവുന്നു. അതുപോലെ മിക്കവരിലും കാണുന്ന ശീലമാണ് ചുണ്ടുകള്‍ ഉണങ്ങുമ്പോള്‍ ഉമിനീര്‍ കൊണ്ട് ചുണ്ട് നനച്ചു കൊടുക്കുന്ന രീതി. അതായത് മോയിസ്ചറൈസ് ചെയ്യുന്ന ശീലം. ഇത് പലരും ചെയ്യുന്നതു കാണാം. ഇത് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. ഇത് തെറ്റായ രീതിയാണ്. ഇതും ചുണ്ടുകള്‍ ഇരുണ്ടതാക്കാനും വരളാനും ഇടയാക്കുന്നു. 

 

lip 2.jpg

ഇത്രയും കാര്യങ്ങളില്‍ ഏതാണ് നിങ്ങളുടേതെന്ന് തിരിച്ചറിയേണ്ടതുണ്ട് ആദ്യം. 

വിറ്റാമിന്റെ കുറവുണ്ടെങ്കില്‍ വിറ്റാമിന്‍ എയും സിയും വര്‍ധിപ്പിക്കണം. ഭക്ഷണത്തില്‍ നിങ്ങള്‍ കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. 

വരണ്ട ചുണ്ടുകളാണ് നിങ്ങളുടേതെങ്കില്‍ ധാരാളമായി വെള്ളം കുടിക്കണം. ശരീരത്തില്‍ വെള്ളം കുറയുന്നത് ചുണ്ടുകള്‍ ഇരുണ്ട നിറമാകുന്നതിനു കാരണമാകുന്നു.

ചര്‍മത്തില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നതു പോലെ തന്നെ ചുണ്ടുകളില്‍ സണ്‍സ്‌ക്രീന്‍ ലിപ് ബാമുകളും ഉപയോഗിക്കാവുന്നതാണ്.

lip.jpg



വെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കാന്‍ കാരണമാകുന്നു.

പഞ്ചസാര ചുണ്ടുകളില്‍ പുരട്ടി സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്. വെളിച്ചെണ്ണയോ തേനോ മിക്‌സ് ചെയ്ത് മൃദുവായി ചെയ്യുക.
ദിവസവും തൈര് ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്. 

റോസ് വാട്ടറും ഒരു കോട്ടനില്‍ മുക്കി ചുണ്ടിനു ചുറ്റും പുരട്ടുന്നതും ചുണ്ടുകള്‍ക്ക് നിറം ലഭിക്കാനും ഇരുണ്ട നിറം ഇല്ലാതാവാനും സഹായിക്കുന്നു. 

 

 

While people are increasingly conscious about skincare, lip care often gets neglected. This can lead to dry, darkened lips, affecting the overall appearance of the face.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  11 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  11 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  11 hours ago
No Image

എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ

Kerala
  •  11 hours ago
No Image

വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം

National
  •  12 hours ago
No Image

അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

National
  •  12 hours ago
No Image

ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

oman
  •  12 hours ago
No Image

എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം

Kerala
  •  13 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്‍മാര്‍

International
  •  13 hours ago
No Image

ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്

National
  •  13 hours ago