
ചരക്ക് കപ്പലിൽ തീപിടിച്ചുണ്ടായ അപകടം; കോഴിക്കോട് തീരമേഖലയിൽ സുരക്ഷാ മുൻകരുതൽ

കോഴിക്കോട്: അറബിക്കടലിൽ ചരക്ക് കപ്പലിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് കോഴിക്കോടടക്കം കേരള തീരപ്രദേശങ്ങളിൽ കനത്ത സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നൽകിയ നിർദ്ദേശപ്രകാരമാണ് എണ്ണ ചോർച്ചയും അപകടകാരികളായ വസ്തുക്കളുടെ തീരത്തടിയൽ സാധ്യതയും കണക്കിലെടുത്ത് നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
അപകടം സംഭവിച്ചത്:
കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂർ പതാകയുള്ള എംവി വാൻഹായി 503 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. ബേപ്പൂർ തുറമുഖത്തിന് 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. കപ്പലിൽ 2,240 ടൺ ഇന്ധനവും നിരവധി അപകടസാധ്യതയുള്ള വസ്തുക്കളും ഉണ്ടായിരുന്നുവെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
കണ്ടെയ്നറുകളിൽ അപകടകാരികൾ:
കപ്പലിൽ 1,754 കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ 157 എണ്ണം അത്യന്തം അപകടകരമായ വസ്തുക്കൾ ഉൾക്കൊള്ളുന്നതായും കാർഗോ മാനിഫെസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
റെസിൻ സൊല്യൂഷൻ: 21,600 കിലോഗ്രാം
നൈട്രോസെല്ലുലോസ് അടക്കം പൊട്ടിത്തെറിച്ചേക്കാവുന്ന വസ്തുക്കൾ
ആസിഡുകൾ, ആൽക്കഹോൾ മിശ്രിതങ്ങൾ, കളനാശിനികൾ
2,000 ടൺ കപ്പൽ ഓയിൽ, 240 ടൺ ഡീസൽ
ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകൾ:
കണ്ടെയ്നറുകൾ തെക്കൻ തീരങ്ങളിലേക്കാണ് നീങ്ങാനിടയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം പുറത്തുവിട്ട വിലയിരുത്തൽ. കൊച്ചി, കോഴിക്കോട് തീരമേഖലകൾ പ്രത്യേകിച്ച് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതിനാണ് നിർദ്ദേശം.
പ്രതിരോധ ഒരുക്കങ്ങൾ:
പോല്യൂഷൻ റെസ്പോൺസ് ടീമിനെ സജ്ജമാക്കാൻ നിർദ്ദേശം
ആവശ്യമെങ്കിൽ തീരശുചീകരണത്തിന് ഏകോപനം ഉറപ്പാക്കും
അപകട സാധ്യതയ്ക്ക് പിന്നാലെ പരിസ്ഥിതിയെ സംരക്ഷിക്കാൻ എല്ലാ തലങ്ങളിലും നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടെയ്നറുകൾ തീരത്ത് അടിയാൻ സാധ്യത മുന്നറിയിപ്പുളളത്തിനാൽ കരുതൽ ശക്തമാക്കിയിരിക്കുകയാണ്.
A fire broke out on the Singapore-flagged cargo ship MV Wan Hai 503 in the Arabian Sea, around 76 nautical miles off the Beypore coast. The vessel was en route from Colombo to Mumbai and was carrying 2,240 tons of fuel and 1,754 containers, including 157 hazardous materials like resins, acids, and explosives.In response, Kozhikode district authorities have issued alerts and deployed pollution response teams. There’s a potential risk of oil spill and containers washing ashore in southern Kerala. Environmental monitoring and coastal safety measures are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 8 hours ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 8 hours ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 9 hours ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 9 hours ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 9 hours ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 9 hours ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 10 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 10 hours ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 10 hours ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 10 hours ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 11 hours ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 11 hours ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 12 hours ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 12 hours ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 13 hours ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 13 hours ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 13 hours ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 14 hours ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 12 hours ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 12 hours ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 12 hours ago