HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

  
June 11 2025 | 16:06 PM

Nilambur By-Election PV Anvar to Split UDF and LDF Votes Shoukath Holds Slight Edge - K Muraleedharan

 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. "ഒൻപത് വർഷം എൽഡിഎഫ് എംഎൽഎ ആയിരുന്ന അൻവർ, ആ ബന്ധങ്ങൾ വഴി നിശബ്ദ വോട്ടുകൾ നേടും. എന്നാൽ യുഡിഎഫിൽ നിന്ന് വലിയ തോതിൽ വോട്ടുകൾ കൊഴിഞ്ഞുപോകില്ലെന്നും, മുരളീധരൻ വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനാണ് മണ്ഡലത്തിൽ നേരിയ മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു. "നിലമ്പൂർ പഴയ മണ്ഡലമല്ല. യുഡിഎഫിന്റെ ശക്തികേന്ദ്രമായ കാളികാവ് ഇപ്പോൾ വണ്ടൂർ മണ്ഡലത്തിലാണ്. എങ്കിലും യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്. കഴിഞ്ഞ തവണകളിൽ ഉണ്ടായ പിണക്കങ്ങൾ മൂലം ഈ മുൻതൂക്കം നഷ്ടമായി. ഇത്തവണ ബൈ-ഇലക്ഷനിൽ യുഡിഎഫിന് കൂടുതൽ ശക്തി പ്രകടിപ്പിക്കാനാകും," മുരളീധരൻ കൂട്ടിച്ചേർത്തു.

പിവി അൻവർ യുഡിഎഫിനൊപ്പം ചേരാൻ തയ്യാറായിരുന്നെങ്കിലും, ആര്യാടൻ ഷൗക്കത്തിനെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മുരളീധരൻ ആരോപിച്ചു. "അൻവറിനെ അസോഷ്യേറ്റ് അംഗമാക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതും ഷൗക്കത്തിനെ അംഗീകരിക്കാനുള്ള അൻവറിന്റെ വിമുഖതയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. വിശാലമനസ്കത കാണിച്ചിരുന്നെങ്കിൽ അൻവർക്ക് നല്ല ഭാവി ഉണ്ടായേനെ," അദ്ദേഹം പറഞ്ഞു.

സർക്കാർ വിരുദ്ധ വോട്ടുകൾ യുഡിഎഫ് ലക്ഷ്യമിടുന്നതായി മുരളീധരൻ വ്യക്തമാക്കി. "അൻവർ യുഡിഎഫിനൊപ്പം നിന്നിരുന്നെങ്കിൽ ഷൗക്കത്ത് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു. അൻവർക്ക് അസോഷ്യേറ്റ് അംഗത്വവും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും ലഭിക്കുമായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് ഉന്നയിക്കുന്ന വർഗീയ കൂട്ടുകെട്ട് ആരോപണങ്ങളെ മുരളീധരൻ തള്ളി. "2011-ൽ 'കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി-കുഞ്ഞാപ്പ' എന്ന് പറഞ്ഞവർ ഇപ്പോഴും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നു. സർക്കാർ വിരുദ്ധതയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കം," അദ്ദേഹം വിമർശിച്ചു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല, മറ്റിടങ്ങളിലും വെല്ലുവിളികൾ ഉണ്ടെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകി. "സ്വയം കുഴിക്കുന്ന കുഴിയാകാതിരിക്കാൻ ശ്രദ്ധിക്കണം," എന്നാണ് അവരുടെ പ്രസ്താവന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തന്ത്രങ്ങളും അൻവറിന്റെ സ്വതന്ത്ര മത്സരവും മണ്ഡലത്തിലെ രാഷ്ട്രീയ ചലനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  15 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  15 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  16 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  16 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  16 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  17 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  17 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  17 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  17 hours ago