In a move to provide relief to passengers, the Ministry of Railways is considering the possibility of releasing the passenger chart 24 hours before the train's departure. Currently, charts are released only 2 to 4 hours prior to departure, which often leaves passengers in a state of uncertainty until the last minute. In response to this, the Railways is preparing to implement the new system. A trial run of the project has already begun in Rajasthan. If successful, this initiative could provide a long-awaited solution to a problem that has persisted for years.
HOME
DETAILS

MAL
ടിക്കറ്റ് കൺഫേമായോ നോക്കി ഇനി നെട്ടോട്ടം ഓടേണ്ട; 24 മണിക്കൂർ മുമ്പ് പാസഞ്ചർ ചാർട്ട് പുറത്തിറക്കാനൊരുങ്ങി റെയിൽവേ
Web Desk
June 12 2025 | 05:06 AM

ന്യൂഡൽഹി: യാത്രക്കാർക്ക് ആശ്വാസമായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് പാസഞ്ചർ ചാർട്ട് പുറത്തിറക്കാനുള്ള സാധ്യത റെയിൽവേ മന്ത്രാലയം പരിശോധിക്കുന്നു. നിലവിൽ ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 2 മുതൽ 4 മണിക്കൂർ മുമ്പ് മാത്രമേ പുറത്തിറക്കാറുള്ളു. ഇത് അവസാന നിമിഷം വരെ യാത്രക്കാരെ അനിശ്ചിതത്വത്തിലാക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയ്ക്ക് റെയിൽവേ ഒരുങ്ങുന്നത്. പദ്ധതിയുടെ പരീക്ഷണം രാജസ്ഥാനിൽ ആരംഭിച്ചിട്ടുണ്ട്. ഇത് വ്യജയമായാൽ വർഷങ്ങളായുള്ള പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്.
നിലവിൽ ടിക്കറ്റുകളുടെ സ്ഥിരീകരണം ലഭിക്കാൻ യാത്രക്കാർക്ക് പുറപ്പെടുന്ന ദിവസം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ആണ് ഈ അനിശ്ചിതത്വം ഏറെ ബുദ്ധിമുട്ടാകാറുള്ളത്. അന്തിമ പട്ടിക പുറത്തുവരുന്നതുവരെ ടിക്കറ്റ് നിലയെക്കുറിച്ച് ഒരു ധാരണയും ലഭിക്കാറില്ല എന്നതിനാൽ യാത്ര പോകണോ വേണ്ടയോ ബദൽ മാർഗം തേടാനോ എന്നൊന്നും അറിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്ന് ട്രെയിനുകൾ പിടിക്കാൻ വരുന്നവർക്ക് സ്റ്റേഷനിൽ എത്തുമ്പോൾ മാത്രമാകും ക്യാൻസൽ ആയ കാര്യമോ മറ്റോ അറിയുക. വർഷങ്ങളായുള്ള ഈ പ്രശ്നം പരിഹരിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 6 മുതൽ രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിൽ ഈ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ നടപ്പിലാക്കിത്തുടങ്ങി. ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലുടനീളം ഈ സംവിധാനം നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ ശ്രമം. മാറിക്കൊണ്ടിരിക്കുന്ന ബുക്കിംഗുകളും റദ്ദാക്കലുകളും കൈകാര്യം ചെയ്യാൻ സിസ്റ്റത്തിന് കഴിയുമോ എന്നും റെയിൽവേ സെർവറുകൾക്ക് തത്സമയം അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമോ എന്നും ഈ പരീക്ഷണങ്ങൾ പരിശോധിക്കും.
നിലവിൽ, ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പാണ് ആദ്യത്തെ പാസഞ്ചർ ചാർട്ട് തയ്യാറാക്കുന്നത്. അവസാന നിമിഷത്തിലെ മാറ്റങ്ങൾ ഉൾപ്പെടുത്തി രണ്ടാമത്തേത് പലപ്പോഴും പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പാണ് തയ്യാറാക്കുന്നത്. പുതിയ സംവിധാനം 24 മണിക്കൂർ മുമ്പ് ഒരു ചാർട്ട് സൃഷ്ടിക്കാനും അതിനുശേഷം ഏതെങ്കിലും റദ്ദാക്കലുകൾക്കോ പുതിയ ബുക്കിംഗുകൾക്കോ തത്സമയ അപ്‌ഡേറ്റുകൾ നൽകാനും പദ്ധതിയിടുന്നു.
തത്കാൽ ബുക്കിംഗിനെ ബാധിക്കുമോ?
തത്കാൽ ടിക്കറ്റ് ബുക്കിംഗിനെ ഈ പുതിയ നിയമം ബാധിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനുകൾ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനാൽ, അവയുടെ സ്ഥിരീകരണ പ്രക്രിയ മുമ്പത്തെപ്പോലെ തന്നെയായിരിക്കും.
അതേസമയം, സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ പട്ടിക റെയിൽവേ പുറത്തിറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 12 hours ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 12 hours ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 12 hours ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 13 hours ago
ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 13 hours ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)
Kerala
• 13 hours ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 13 hours ago
ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 13 hours ago
'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്
Kerala
• 14 hours ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 14 hours ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• 15 hours ago
1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം
National
• 15 hours ago
അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ
latest
• 15 hours ago
സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 15 hours ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day agoഇസ്റഈലിന്റെ ഇറാന്‍ നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• a day ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• a day ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ
International
• 16 hours ago
ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• a day ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• a day ago