
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്

ലണ്ടന്‍: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. അപകടത്തില്‍ 53 ബ്രിട്ടീഷ് പൗരന്മാര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്ന് വീണത്.
'' ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് യാത്ര തിരിച്ച വിമാന ദുരന്തം അത്യന്തം ഹൃദയഭേദഗമാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ അപകടത്തില്‍പ്പെട്ട യാത്രക്കാരുടെയും, അവരുടെ കുടുംബങ്ങളുടെയും ദുഖത്തില്‍ ഞാന്‍ പങ്കുചേരുന്നു'' ബ്രിട്ടീഷ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
അതേസമയം ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ മോദി, ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും, സങ്കടപ്പെടുത്തുകയും ചെയ്തെന്ന് എക്സില്‍ കുറിച്ചു. മന്ത്രിമാരുമായും, അധികൃതരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും പ്രധാനമന്ത്രി കുറിച്ചു.
വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡുവുമായി പ്രധാനമന്ത്രി സംസാരിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതായും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ന് ഉച്ചയോടെയാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിന് സമീപം എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് വീണത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും, സമീപത്തുണ്ടായിരുന്ന ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് മുകളില്‍ തകര്‍ന്ന് വീഴുകയുമായിരുന്നു. കുട്ടികള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. ആകെ 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
British Prime Minister Keir Starmer expressed sorrow over the tragic crash of the Air India flight at Ahmedabad airport in Gujarat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗാനഗന്ധര്വന് യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ
Kerala
• 19 hours ago
ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം
National
• 20 hours ago
വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന
National
• 20 hours ago
ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ
International
• 20 hours ago
ഇസ്റാഈല്‍ ആക്രമണം: ഇറാന് സൈനിക മേധാവി ഹുസൈന് സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran
International
• 20 hours ago
എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ
Kerala
• 20 hours ago
സ്കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
Kerala
• 21 hours ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം
organization
• 21 hours ago
ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 21 hours ago
മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു
National
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• a day ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• a day ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• a day ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• a day ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• a day ago
എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ
Kerala
• a day ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• a day ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• a day ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• a day ago