Air India has reduced its flight services, causing a setback for passengers. Around 15% of its international services have been canceled. The airline announced that the reduced services will continue until mid-July. This decision comes in the wake of the Ahmedabad crash, as part of intensified inspections being carried out on Air India aircraft.
HOME
DETAILS

MAL
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
Muhammed Salavudheen
June 19 2025 | 05:06 AM

ന്യൂഡൽഹി: യാത്രക്കാർക്ക് തിരിച്ചടിയായി വിമാന സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. അന്താരാഷ്ട്ര സർവിസുകളിൽ 15%ത്തോളം സർവീസുകളാണ് റദ്ദാക്കിയത്. ജൂലൈ പകുതി വരെയാണ് സർവിസുകൾ വെട്ടിക്കുറച്ചത് എന്ന് എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് സർവിസുകൾ റദ്ദാക്കിയുള്ള നിയന്ത്രണം കൊണ്ടുവന്നത്.
അഹമ്മദാബാദ് ദുരന്തമുണ്ടായി കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ 83 സർവിസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എങ്കിലും യാത്രകൾ പ്ലാൻ ചെയ്തവർക്ക് അവസാന നിമിഷത്തെ വിമാന റദ്ദാക്കൽ തിരിച്ചടിയാകും.
അതേസമയം, സുരക്ഷാ പരിശോധനയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ ഇറാൻ - ഇസ്‌റാഈൽ സംഘർഷങ്ങൾ മൂലവും എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. നിലവിൽ വ്യോമപാത സുരക്ഷിതമല്ലാത്തതിനാൽ ആശങ്കകളും വിമാന റദ്ദാക്കലും തുടരുന്നതിനിടെയാണ് എയർ ഇന്ത്യ ജൂലൈ പകുതി വരെയുള്ള 15 ശതമാനം സർവിസുകൾ കൂടി റദ്ദാക്കിയത്.
ജൂൺ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു അഹമ്മദാബാദിൽ രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം നടന്നത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ AI-171 ബോയിങ് വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും കൊല്ലപ്പെട്ടു. ഇവർക്കൊപ്പം വിമാനം ഇടിച്ചിറങ്ങിയ ബി.ജെ കോളേജിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള മറ്റുള്ളവരും ചേർന്ന് ആകെ 270 ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഡിഎൻഎ പരിശോധനകൾ പൂർത്തിയാകുമ്പോഴേ കൃത്യമായ കണക്ക് പുറത്തുവരൂ.
പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം മെസ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും അപകടത്തിൽ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 2 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 2 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 2 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 2 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 days ago