
പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ സ്ഥാനാർഥികൾ തമ്മിലുള്ള പോരും പുരോഗമിക്കുന്നു. വോട്ട് ചെയ്യാനെത്തിയതിനിടെ പരസ്പരം കണ്ടുമുട്ടിയ ആര്യാടൻ ഷൗക്കത്തിനെ അകറ്റി നിർത്തായാണ് അൻവർ തന്റെ എതിർപ്പ് അറിയിച്ചത്. മാധ്യമങ്ങൾക്ക് മുൻപിൽ വെച്ചാണ് തന്നെ കെട്ടിപ്പിടിക്കരുതെന്ന് ഷൗക്കത്തിനോട് അൻവർ പറഞ്ഞത്. പോളിംഗ് ബൂത്തായ നിലമ്പൂർ മാനവേദൻ സ്‌കൂളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മാനവേദൻ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു അൻവറും ഷൗക്കത്തും. അൻവർ ഉണ്ടെന്ന് അറിഞ്ഞ് അവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് കെട്ടിപിടിക്കരുതെന്ന് അൻവർ പരസ്യമായി പറയുകയായിരുന്നു. പിന്നാലെ കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. ഇതോടെ കൈ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് നടന്നകന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട അൻവർ, ഷൗക്കത്തിന്റേത് ഒരു ധൃതരാഷ്ട്രാലിംഗനമായതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞതെന്ന് പറഞ്ഞു.'ഷൗക്കത്ത് ഒരു കെട്ടിപ്പിടിക്കുന്ന ആളാണ്. അത് ഒരു ധൃതരാഷ്ട്രാലിംഗനമാണ്. മനസ്സിലായില്ലേ? എന്നും അൻവർ ചോദിച്ചു. മനുഷ്യൻമാർ തമ്മിൽ കാണുമ്പോൾ കൈകൊടുക്കുമല്ലോ. ഞാൻ അതുകൊടുത്തു. പുള്ളി സിനിമാസ്റ്റൈലിൽ ആണ്. എനിക്ക് അഭിനയം വല്യ പരിചയം ഇല്ല. പച്ചമനുഷ്യൻമാർക്കൊപ്പം നടക്കുന്നവരാണ് ഞാൻ. രാവിലെ രണ്ട് അഭിനേതാക്കൾ തമ്മിൽ കെട്ടിപ്പിടിച്ചത് കണ്ടില്ലേ? എന്നും അൻവർ ചോദിച്ചു. സ്ഥാനാർഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർത്ഥമായിരിക്കണം. പിന്നിൽ കൂടി പാര വെക്കരുത്.' അൻവർ പറഞ്ഞു
ആർഎസ്എസുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണെന്നും അൻവർ പറഞ്ഞു. ഇന്നലെ പിണറായി വിജയൻ അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകൾക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താൻ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അൻവർ ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍
International
• 3 hours ago
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്
uae
• 4 hours ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്
Kerala
• 4 hours ago
ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്
uae
• 5 hours ago
ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം
National
• 5 hours ago
ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍; ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ
International
• 6 hours ago
1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ
National
• 6 hours ago
ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍
uae
• 6 hours ago
രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ
Kerala
• 7 hours ago
രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം
National
• 7 hours ago
ഇസ്റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്; തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു
International
• 8 hours ago
കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
National
• 8 hours ago
ഗതാഗത സേവനം നല്കുന്നതില് പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 8 hours ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 8 hours ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 9 hours ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• 9 hours ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• 9 hours ago
ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ
International
• 9 hours ago
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
Kerala
• 8 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്
uae
• 8 hours ago
വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ| ഇന്ന് വായനാദിനം
Kerala
• 8 hours ago