HOME
DETAILS

ഗതാഗത സേവനം നല്‍കുന്നതില്‍ പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

  
Shaheer
June 19 2025 | 06:06 AM

Saudi Hajj Ministry Suspends Licenses of 7 Companies Over Transport Service Failures

റിയാദ്: തീര്‍ഥാടകര്‍ക്കുള്ള ഗതാഗത സേവന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ മദീനയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ഉംറ കമ്പനികളുടെ ലൈസന്‍സ് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിയമലംഘനം നടത്തിയ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച മന്ത്രാലയം, ഇവരുടെ ചതിയില്‍പ്പെട്ട തീര്‍ഥാടകര്‍ക്ക് ബദല്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കമ്പനികളുടെ ബാങ്ക് ഗ്യാരണ്ടികള്‍ ലിക്വിഡേറ്റ് ചെയ്യുകയും ചെയ്തു. മന്ത്രാലയവുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതും അംഗീകൃത സേവന ഷെഡ്യൂളുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് പ്രധാന നിയമലംഘനങ്ങള്‍.

തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള സഊദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സഊദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളുമായി യോജിച്ച്, തീര്‍ഥാടനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആത്മീയ യാത്ര മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.

തീര്‍ഥാടകരുടെ അവകാശ സംരക്ഷണം

സേവന മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെയും കരാര്‍ ബാധ്യതകള്‍ നിറവേറ്റേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.

കര്‍ശന നയം

സേവന ബാധ്യതകളുടെ ലംഘനത്തിന് ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ ഉംറ ഓപ്പറേറ്റര്‍മാരോടും നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും സേവന ഷെഡ്യൂളുകള്‍ നിലനിര്‍ത്താനും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രൊഫഷണല്‍ സേവനങ്ങള്‍ ഉറപ്പാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.

The Saudi Ministry of Hajj and Umrah has suspended seven companies for failing to provide adequate transportation services to pilgrims. Strict action aims to ensure smooth Hajj operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  9 days ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  9 days ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  9 days ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  9 days ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  9 days ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  9 days ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  9 days ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  9 days ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  9 days ago