HOME
DETAILS

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്;  തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു

  
Farzana
June 19 2025 | 06:06 AM

Iran Intensifies Attacks on Israel Heavy Missile Strikes Hit Tel Aviv Multiple Casualties Reported

തെല്‍ അവീവ്: ഇസ്‌റാഈലിനും നേരെ ആക്രമണം ശക്തമാക്കി ഇറാന്‍. സയണിസ്റ്റ് നഗരങ്ങള്‍ ലക്ഷ്യമാക്കി നൂറുകണക്കിന് മിസലുകളാണ് ഇറാന്‍ അയച്ചത്. ആക്രമണങ്ങളില്‍ കനത്ത നാശമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 50 ലേറെ പേര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ്, രാമത് ഗാന്‍, ഹൂളന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്.

ബീര്‍ബെഷയില്‍ സുറോക്ക ആശുപത്രിയിലും ഇറാന്‍ മിസൈല്‍ പതിച്ചതായി ഇസ്‌റാഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിന്നും ഉടന്‍ രോഗികളെ മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റതായി മെഡിക്കല് സെന്റര്‍ അറിയിക്കുന്നു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.ആശുപത്രിയില്‍ വിഷവാതകം ചോര്‍ന്നതായും സംശയമുണ്ട്. അതിനാല്‍ രേഗികളെ ഒഴിപ്പിക്കുകയാണ്. ആശുപത്രിക്ക് കനത്ത് നാശനഷ്ടമുണ്ടായതായി സൊറോക്ക് മെഡിക്കല്‍ സെന്റര്‍ വക്താവ് പ്രതികരിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി ആരും വരരുതെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്‌റാഈലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഇറാന്‍ ദീര്‍ഘദൂര മിസൈലായ 'സിജ്ജീല്‍' പ്രയോഗിച്ചിരുന്നു.

അതേസമയം, ഇറാനിലെ അരാകില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ വാട്ടര്‍ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ആണവചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തെഹ്‌റാനില്‍ ബുധനാഴ്ച പുലര്‍ച്ച ശക്തമായ സ്‌ഫോടനമുണ്ടാായി. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചു. ഇറാന്‍ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഇസ്‌റാഈലിന് നേരെ തൊടുത്തത്. ഇസ്‌റാഈലില്‍ 24 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


തെഹ്‌റാനിൽ ബുധനാഴ്ച പുലർച്ച ശക്തമായ സ്‌ഫോടനമുണ്ടാായി. ഇസ്‌റാഈൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഇസ്‌റാഈലിന് നേരെ തൊടുത്തത്. ഇസ്‌റാഈലിൽ 24 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇസ്‌റാഈലിനെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ യുദ്ധം തുടങ്ങിയതായി പ്രഖ്യാപിച്ചത്. ചെയ്ത തെറ്റിന് ഇസ്‌റാഈൽ ശിക്ഷിക്കപ്പെടുമെന്നും ഇറാൻ ആർക്കു മുന്നിലും കീഴടങ്ങില്ലെന്നും ഖാംനഇ പറഞ്ഞു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് ഇറാൻ തള്ളി.

തങ്ങളെ ആക്രമിക്കാൻ അമേരിക്ക രംഗത്തുവന്നാൽ കടുത്ത നാശം നേരിടാൻ തയാറാകണമെന്നും ഇറാൻ യു.എസിന് മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിക്കാൻ ഇറങ്ങേണ്ടതില്ലെന്ന് യു.എസ് ഉദ്യോഗസ്ഥരും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും ട്രംപിനെ ഉപദേശിച്ചു. ഇതോടെ കഴിഞ്ഞ ദിവസം അമേരിക്ക കളത്തിലിറങ്ങുമെന്ന രീതിയിലുള്ള പ്രസ്താവന ട്രംപ് ഇന്നലെ മയപ്പെടുത്തി. അമേരിക്ക യുദ്ധത്തിനിറങ്ങുമോയെന്ന ചോദ്യത്തിന് ഇറങ്ങാം, ഇറങ്ങാതിരിക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി.

തനിക്കു വേണമെങ്കിൽ യുദ്ധം നടത്താമെന്ന് അറിയാത്തവരാരുമില്ല. പക്ഷേ ഇറാൻ ഇപ്പോൾ പല പ്രശ്‌നങ്ങളിലാണ്. അവർക്ക് ഒത്തുതീർപ്പ് ചർച്ച വേണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഉദ്യോഗസ്ഥർ അനുരഞ്ജന ചർച്ചയ്ക്ക് വൈറ്റ്ഹൗസിലെത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഒരു ഇറാൻ ഉദ്യോഗസ്ഥനും വൈറ്റ്ഹൗസിന്റെ ഗേറ്റിൽ മുട്ടിലിഴയില്ലെന്ന് യു.എന്നിലെ ഇറാൻ നയതന്ത്ര മിഷൻ അറിയിച്ചു. താനെന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കുമറിയില്ലെന്നായിരുന്നു പിന്നീടുള്ള ട്രംപിന്റെ പ്രതികരണം. 

പശ്ചിമേഷ്യയിൽ 19 ലൊക്കേഷനുകളിലായി യു.എസിന് അരലക്ഷം സൈനികരുടെ സാന്നിധ്യമുണ്ട്. യു.എസ് ഇറാനെ ആക്രമിച്ചാൽ ഈ താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാനും അറിയിച്ചിട്ടുണ്ട്. ഇറാനിൽ പാറകൾ നിറഞ്ഞ പർവതത്തിന്റെ ഭൂഗർഭ നിലയത്തിലെ ആണവ സമ്പൂഷ്ടീകരണ പ്ലാന്റായ ഫർദോ തകർക്കാൻ യു.എസിന്റെ പക്കലുള്ള ജി.ബി.യു-57 എന്ന 14,500 കിലോ ഭാരമുള്ള ബോംബ് വേണം. ഇതു ലഭിക്കാനാണ് ഇസ്‌റാഈൽ നീക്കം നടത്തുന്നത്. 

ട്രംപിന്റെ തീരുമാനം നടപ്പാക്കാൻ തയാറാണെന്ന് യു.എസ് സൈന്യം അറിയിച്ചു. യു.എസിന്റെ മൂന്നാമത്തെ വിമാനവാഹിനി കപ്പലും ഇസ്‌റാഈൽ തീരത്തെത്തി. യു.എസ്.എസ് ഫോർഡ് ആണ് ഇസ്‌റാഈലിനു സമീപമുള്ളത്. ഇറാനെതിരേയുള്ള ആക്രമണം തുടരാൻ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടതായും ട്രംപ് അറിയിച്ചു.

 

 

Iran has launched hundreds of missiles targeting major Israeli cities including Tel Aviv, Ramat Gan, and Holon. The attacks caused significant damage and left dozens injured. A missile strike hit Soroka Medical Center in Be'er Sheva, raising fears of chemical exposure. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  2 days ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 days ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago