HOME
DETAILS

കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

  
Sabiksabil
June 19 2025 | 05:06 AM

Plus One Seat Crisis in Kozhikode District Student Organizations Protest

 

കോഴിക്കോട്: ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കടുത്ത ക്ലേശം മൂലം നിരവധി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായി ക്ലാസുകൾ ആരംഭിച്ചിട്ടും, അപേക്ഷിച്ച 35 ശതമാനത്തിലധികം വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഈ വർഷം ജില്ലയിൽ പ്ലസ് വണ്ണിനായി 48,238 വിദ്യാർഥികൾ അപേക്ഷിച്ചെങ്കിലും, 31,349 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇത് അപേക്ഷകരിൽ 64.99 ശതമാനത്തിന് മാത്രമാണ് സീറ്റ് ഉറപ്പായത്. 16,889 വിദ്യാർഥികൾ ഇപ്പോഴും സീറ്റില്ലാതെ പുറത്താണ്. 31,369 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടന്നത്, ഇതിൽ 20 സീറ്റുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.

സ്‌പോർട്‌സ് ക്വോട്ടയിലെ 782 സീറ്റുകളിൽ 75 എണ്ണവും ഒഴിവാണ്. അതേസമയം, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ സർക്കാർ കണക്കനുസരിച്ച് ജില്ലയിൽ 43,142 സീറ്റുകൾ മാത്രമാണ് ലഭ്യമായുള്ളൂ. ഇത് അപേക്ഷകരുടെ എണ്ണത്തേക്കാൾ 5,096 സീറ്റുകളുടെ കുറവാണ്. ഈ സാഹചര്യത്തിൽ നിരവധി വിദ്യാർഥികൾ പ്ലസ് വൺ പഠനത്തിന് പുറത്താകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

പ്രതിഷേധവുമായി വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ റോഡിലെ രാജാജി ജങ്ഷനിൽ 10 മിനിറ്റോളം റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിനിടെ സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്‌സൻ, സെക്രട്ടറി മുനീബ് എലങ്കമൽ, ജില്ലാ പ്രസിഡന്റ് ആയിഷ മന്ന എന്നിവരുൾപ്പെടെ പത്തോളം നേതാക്കളെയും പ്രവർത്തകരെയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു ആർ.ഡി.ഡി ഓഫിസ് ഉപരോധിച്ചു

മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി ആർ.ഡി.ഡി ഓഫിസ് ഉപരോധിച്ചു. രാവിലെ പത്തോടെ ആർ.ഡി.ഡിയുമായി സംസാരിക്കാനെത്തിയ ജില്ലാ പ്രസിഡന്റ് വി.ടി സൂരജിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ ഓഫിസിനകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് മുന്നിൽ പൊലിസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പൊലിസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ ആർ.ഡി.ഡി ഓഫിസിനുള്ളിലേക്ക് തള്ളിക്കയറി. മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കിയതിതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. 

ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി രാഗിൻ, പി.എം ഷഹബാസ്, ജില്ലാ ഭാരവാഹികളായ രാഹുൽ ചാലിൽ, വി.കെ ആയിഷ, ഇ.കെ ശ്രേയ, സിനാൻ പള്ളിക്കണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  4 days ago
No Image

ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം

qatar
  •  4 days ago
No Image

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

International
  •  4 days ago
No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  4 days ago
No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  4 days ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  4 days ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  4 days ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  4 days ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  4 days ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  4 days ago