
യുഎഇയിലെ 10,000 തൊഴിലാളികള്‍ക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ

ദുബൈ: റിവാഖ് ഔഷ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെബോഷ് സഹകരണത്തോടെ യു.എ.ഇയിലെ 10,000 തൊഴിലാളികള്‍ക്ക് സൗജന്യ സുരക്ഷിതത്വ പരിശീലനം നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ വര്‍ഷം 3,000 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിവാഖ് ഡയരക്ടര്‍ ഡോ. ആമിന അജ്മല്‍, മാനേജര്‍ അജ്മല്‍ ഷംസുദ്ദീന് എന്നിവര്‍ അറിയിച്ചു.
നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ), ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്.എഫ്.എ.ഡി) എന്നിവയുടെ പിന്തുണയോടെയാണ് പരിശീലനം നല്‍കുന്നത്.
റിവാഖ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, റിവാഖ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍പേഴ്സണും യു.എ.ഇയിലെ ആദ്യ സ്വദേശി വനിതാ പിഎച്ച്.ഡി ബിരുദ ധാരിയുമായ ഡോ. മൗസ ഗുബാഷ് അല്‍ മുഹൈറി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ഡി.എ, ജി.ഡി.ആര്.എഫ്.എ.ഡി പ്രതിനിധികള്‍ പങ്കെടുത്തു.
തൊഴില്‍ സുരക്ഷാ മേഖലയിലെ പ്രമുഖ അവാര്‍ഡിംഗ് സ്ഥാപനമായ നെബോഷ് യു.കെയ്ക്ക് പുറത്തു നടത്തുന്ന ആദ്യ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സി.എസ്.ആര്) പദ്ധതിയാണിത്. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ സുരക്ഷാ ബോധവും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രഥമ ശുശ്രൂഷ, സി.പി.ആര്, വൈദ്യതി സുരക്ഷ, അഗ്നി രക്ഷ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. വിവിധ ഭാഷകളില്‍ ക്ലാസുകള്‍ നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും. ഇത്തരം പരിശീലന പദ്ധതി ഭാവിയില്‍ ഇന്ത്യയിലും നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഡോ. ആമിന അജ്മല്‍, അജ്മല്‍ ഷംസുദ്ദീന് എന്നിവരെക്കൂടാതെ, മാനേജര്‍ നാദിര്‍ ഖമീസി, ലേണിങ് സ്ട്രാറ്റജിസ്റ്റ് സിദ്ദീഖ് ഹില്‍സ്, സാമൂഹിക പ്രവര്ത്തകന് അല്‍നിഷാജ് ഷാഹുല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 33 വര്‍ഷങ്ങളായി സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്ന റിവാഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹെല്‍ത്ത് കെയര്‍, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി, എഞ്ചിനിയറിംഗ്, മാനേജ്മെന്റ്, ഭാഷാ പരിശീലനം തുടങ്ങി ഇരുനൂറോളം കോഴ്സുകള്‍ നടത്തുന്നുണ്ട്. യു.എ.ഇയിലെ കമ്പനികളിലെ തൊഴിലാളികള്‍ക്ക് സൗജന്യ പരിശീലനവും സര്‍ട്ടിഫിക്കേഷനും ലഭ്യമാക്കുന്നതിനായി സ്ഥാപനങ്ങളുടെ അധികൃതര്‍ക്കും എച്ച്.ആര് പ്രതിനിധികള്‍ക്കും ബന്ധപ്പെടാം: [email protected]
Rewaq Ousha Educational Institute, in collaboration with UK-based Nebosh, has launched a project to provide free safety training to 10,000 workers in the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; നിയമം 2028ല്‍ പ്രാബല്യത്തില്‍ വരും
oman
• 2 days ago
ജിസിസി നിവാസികള്‍ക്കും യൂറോപ്പ്യന്‍ സ്വദേശികള്‍ക്കുമുള്ള 7 ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് അംഗീകാരം നല്കി കുവൈത്ത്
Kuwait
• 2 days ago
ഷൂസ് ധരിച്ച് സ്കൂളിലെത്തിയതിന് വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമര്‍ദനം; നിലത്ത് തള്ളിയിട്ട കുട്ടിയുടെ മേലേക്ക് ബെഞ്ച് മറിച്ചിട്ടു
Kerala
• 2 days ago
നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
Kerala
• 2 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ വിശ്വാസ്യത തകര്‍ത്തു- ചൈന
International
• 2 days ago
ഇസ്റാഈല്‍-ഇറാന് യുദ്ധം; അമേരിക്കന്‍ ഇടപെടലിനു പിന്നാലെ കുവൈത്തും ബഹ്റൈനും ആശങ്കയില്‍
Kuwait
• 2 days ago
ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് സാഹസികമായി ലാന്‍ഡ് ചെയ്തു
Kerala
• 2 days ago
മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 മുസ്ലിംകള്
National
• 2 days ago
വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രക്കിങിനു പോയ സംഘത്തിനു നേരെ കാട്ടാനയാക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Kerala
• 2 days ago
Nilambur Result Live: 'നിലമ്പൂരിനെ കൈപ്പിടിയിലാക്കി സ്വന്തം ബാപ്പുട്ടി'; വിജയമുറപ്പിച്ചു, മണ്ഡലത്തെ ഇളക്കിമറിച്ച് ആഘോഷം
Kerala
• 2 days ago
ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റ് നോക്കുകുത്തി: താൽക്കാലിക നിയമനം തകൃതി; പ്രതിഷേധം
Kerala
• 2 days ago
ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം
Kerala
• 2 days ago
വെട്ടിലായി ഉദ്യോഗാർഥികൾ; യു.ജി.സി നെറ്റ്, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾ ഒരേദിവസം
Kerala
• 2 days ago
വ്യാജലഹരിക്കേസ്: ഷീലാ സണ്ണിയുടെ ബാഗില്‍ സ്റ്റാംപ് വച്ചത് താനെന്നു സമ്മതിച്ച് ലിവിയ; നാരായണദാസിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും
Kerala
• 2 days ago
'ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് പണം പിടിച്ചെടുക്കാൻ തയാറായില്ല'; പൊലിസിനും വീഴ്ചയുണ്ടായെന്ന് സുപ്രിംകോടതി അന്വേഷണ സമിതി
National
• 2 days ago
ചങ്കിടിപ്പോടെ മുന്നണികള്‍; നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് ഫലം ഉടന്‍, ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍
Kerala
• 2 days ago
സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വഫാത്തായി
Kerala
• 2 days ago
ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ
International
• 2 days ago
'ആർ.എസ്.എസ് ബോംബ് ആക്രമണത്തിൻ്റെ ഇര', ഡോക്ടർ അസ്നക്ക് മംഗല്യം
Kerala
• 2 days ago
ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ
Kerala
• 2 days ago
കറപുരണ്ട് കാക്കി; പെൺവാണിഭം മുതൽ കോടികളുടെ തട്ടിപ്പ് വരെ
Kerala
• 2 days ago