HOME
DETAILS

'ആർ.എസ്.എസ് ബോംബ് ആക്രമണത്തിൻ്റെ ഇര', ഡോക്ടർ അസ്‌നക്ക് മംഗല്യം

  
Shaheer
June 23 2025 | 02:06 AM

Victim of RSS bomb attack Doctor Azna gets married

കൂത്തുപറമ്പ്: അസ്നയെ ഓർമയില്ലേ. കണ്ണൂർ ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇര. രാഷ്ട്രീയ വൈരം തീർത്ത ജീവിതത്തിലെ നൊമ്പര പ്രതിസന്ധികൾ ഒന്നൊന്നായി തരണം ചെയ്ത് ഡോക്ടർ അസ്നയായി മാറിയ അവർ ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. ജൂലൈ അഞ്ചിന് വീട്ടുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ അസ്നയെ ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ നിഖിൽ താലി കെട്ടും. ഇനി അസ്നയുട ജീവിതത്തിൽ താങ്ങും തണലുമായി നിഖിൽ ഉണ്ടാകും. ഷാർജയിൽ എൻജിനീയർ ആയി ജോലി ചെയ്യുകയാണ് നിഖിൽ.

2000 സെപ്റ്റംബർ 27ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് അസ്നക്ക് ബോംബേറിൽ ഗുരുതരമായി പരുക്കേൽക്കുന്നത്. പ്രദേശത്തെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു അസ്നയുടെ പിതാവ്. ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ബോംബ് ആക്രമണത്തിലാണ് അസ്‌നക്ക് ഗുരുതരമായി പരുക്കേറ്റത്.  
അന്ന് മൂന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന അസ്ന സംഭവസമയത്ത് പോളിങ് സ്റ്റേഷനായ പൂവത്തൂർ എൽ.പി സ്‌കൂളിന് സമീപത്തെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. അസ്നയെ കൂടാതെ അമ്മ ശാന്തയ്ക്കും സഹോദരൻ ആനന്ദിനും പരുക്കേറ്റു. അസ്നക്ക് വലതു കാലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്. ചികിത്സക്കിടെ വലതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു.  പിന്നീട് ജീവിതം കൃത്രിമക്കാലിലായി.

ചെറുവാഞ്ചേരിയുടെ നൊമ്പരമായി മാറിയ അസ്‌ന വിധിക്ക് മുൻപിൽ തളരാതെ കീഴടങ്ങാതെ മുന്നോട്ടു നടന്നപ്പോൾ തടസങ്ങളും വെല്ലുവിളികളും വഴിമാറി. ഇന്നിപ്പോൾ അവരുടെയൊക്കെ അഭിമാനമായ ഡോക്ടർ അസ്നയായി മാറി. 2013ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അസ്ന ഇപ്പോൾ വടകരയിലെ ഒരു ക്ലിനിക്കിൽ ആണ് ജോലി ചെയ്യുന്നത്. അതിനിടയിൽ സ്വന്തം നാട്ടിലെ ആരോഗ്യ കേന്ദ്രത്തിലും സേവനം ചെയ്തു. ജൂലൈ അഞ്ചിന് അവർ പുതുജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ നാടൊന്നടങ്കം പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടു മുറ്റത്തെത്തും. അവരെ ആശിർവദിക്കാൻ, കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് നടത്താൻ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago