HOME
DETAILS

വെള്ളിയാഴ്ചകളില്‍ റിമോട്ട് വര്‍ക്, ഡ്യൂട്ടി ടൈമില്‍ ഒരു മണിക്കൂര്‍ കുറവ്; അജ്മാനില്‍ പുതിയ വേനല്‍ക്കാല ജോലി നയം പ്രഖ്യാപിച്ചു | Ajman summer work schedule

  
June 24 2025 | 04:06 AM

UAEs Ajman announces remote work on Fridays cuts weekly office hours for govt employees

അജ്മാന്‍: അജ്മാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ വേനല്‍ക്കാല നയം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 22 വരെയുള്ള കാലയളവില്‍ വെള്ളിയാഴ്ചകളില്‍ റിമോട്ട് ജോലി അനുവദിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ കുറവും ലഭിക്കും.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ച 2.30 വരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം. അവശ്യ പൊതു സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭത്തിന് അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അജ്മാന്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.

 

 

എമിറേറ്റിലെ മാനവ വിഭവ ശേഷി വകുപ്പ് ഈ സംരംഭത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുകയും അനുയോജ്യമായ പ്രവര്‍ത്തന മാതൃകകള്‍ വികസിപ്പിക്കുകയും ചെയ്യും. 2025 സെപ്റ്റംബറോടെ സര്‍ക്കാര്‍ പ്രകടനം, ജീവനക്കാരുടെ സംതൃപ്തി, സമൂഹ ക്ഷേമം എന്നിവ വിലയിരുത്തിയുള്ള സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് ദുബൈയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ജോലി സമയം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അജ്മാന്‍ സര്‍ക്കാരിന്റെയും പ്രഖ്യാപനം.

The changes include a fully remote work policy on Fridays, from July 1 to August 22, along with a reduction in daily working hours to seven, from Monday to Thursday (7:30 AM to 2:30 PM).These adjustments will be applied while ensuring the uninterrupted delivery of essential services through flexible internal arrangements across government entities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  2 days ago
No Image

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  2 days ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  2 days ago
No Image

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

Kerala
  •  2 days ago
No Image

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍

International
  •  2 days ago