
മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു | New Lulu Hypermarket

അബൂദബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റിയി (എം.ബി.ഇസെഡ്)ലെ അല്‍ റുഹ സ്ട്രീറ്റില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു. ജി.സി.സിയില്‍ റീട്ടെയ്ല്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് എം.ബി.ഇസെഡ് സിറ്റിയിലെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ്. ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെന്റര്‍ ഡയരക്ടര്‍ എന്‍ജി. മുഹമ്മദ് അബ്ദുല്ല അല്‍ ഹുസനി ഉദ്ഘാടനം നിര്‍വഹിച്ചു.
യു.എ.ഇയുടെ വിഷന്‍ 2030ന് പിന്തുണ നല്‍കുന്നതാണ് എം.ബി.ഇസെഡ് സിറ്റിയിലെ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റെന്നും ആഗോള ഷോപ്പിങ് സേവനം യു.എ.ഇയുടെ കൂടുതല്‍ മേഖലകളിലേക്ക് കൂടി ലഭ്യമാക്കുകയാണ് ലുലുവെന്നും യൂസഫലി പറഞ്ഞു. ജി.സി.സിയിലെ ലുലു റീടെയിലിന്റെ 256ാമത്തെ സ്റ്റോറാണ് എം.ബി.ഇസെഡിലേത്. അബൂദബിയില്‍ മാത്രം 18 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Photo: മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ അല്‍ റുഹ സ്ട്രീറ്റില്‍ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെന്റര്‍ ഡയരക്ടര്‍ എന്‍ജി.മുഹമ്മദ് അബ്ദുല്ല അല്‍ ഹുസനി നിര്‍വഹിക്കുന്നു. സെയ്ഫി രൂപാവാല, സലിം എം.എ, അബൂബക്കര്‍, അജയ് കുമാര്‍ സമീപം
125,000 സ്ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ് ലോകോത്തര ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഉപയോക്താകള്‍ക്കായി ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യംഇറച്ചി ലൈവ് കൗണ്ടറുകള്‍ അടക്കം ഒരുക്കിയിട്ടുണ്ട്. ഫാഷന്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോറും, ഇലക്ട്രോണിക്സ് ഹോം അപ്ലെയന്‍സസ് ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ലുലു കണക്ടും മികച്ച ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്.
യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെയും ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുടെയും ശേഖരവും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ സെല്‍ ചെക്ക് ഔട്ട് കൗണ്ടറുകളും, ഇരുന്നൂറോളം കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും സജ്ജമാണ്.
ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബല്‍ ഓപറേഷന്‍സ് ഡയരക്ടര്‍ സലിം എം.എ, ലുലു അബൂദബി ഡയരക്ടര്‍ അബൂബക്കര്‍, റീജിയണല്‍ ഡയരക്ടര്‍ അജയ് കുമാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
Lulu has opened a new hypermarket on Al Ruha Street in Mohammed Bin Zayed City (MBZ). The new hypermarket in MBZ City is part of the company's efforts to further expand its retail presence in the GCC. The inauguration was performed by Eng. Muhammad Abdullah Al Husani, Director of Zayed City Municipality Center, in the presence of Lulu Group Chairman M.A. Yusufali.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന് മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
International
• 10 hours ago
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 10 hours ago
ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്റാഈല്‍
International
• 10 hours ago
ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു
Kerala
• 10 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ
Kerala
• 10 hours ago
കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം
Kuwait
• 11 hours ago
കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്സൈസ് പിടിച്ചെടുത്തു
Kerala
• 11 hours ago
മാണിയൂർ അഹ്മദ് മുസ്ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ
Kerala
• 11 hours ago
എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോഗാർത്ഥികൾ
Kerala
• 11 hours ago
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്റാനില്‍ ഇസ്റാഈല്‍ ആക്രമണം; ആദ്യം ഇസ്റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്
International
• 11 hours ago
മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
Kerala
• 11 hours ago
അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി
Kerala
• 11 hours ago
കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി
Kerala
• 12 hours ago
ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു
qatar
• 12 hours ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 20 hours ago
ഖത്തറിലെ യു.എസ് താവളം ഇറാന് ആക്രമിച്ചു; വന്‍ സ്ഫോടന ശബ്ദം; കുവൈത്തിലും ബഹ്റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 21 hours ago
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 21 hours ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 21 hours ago
സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ
National
• 13 hours ago
ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• 19 hours ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• 20 hours ago