
പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി, ഓപറേഷന്‍ സിന്ദൂറിനിടയിലും ചാരപ്പണി ചെയ്തു; ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ വിശാല്‍ യാദവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐക്ക് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാല്‍ യാദവാണ് അറസ്റ്റിലായത്. ഓപറേഷന്‍ സിന്ദൂറിനിടയിലും ഇയാള്‍ ചാരപ്പണി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ പൊലിസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ റസ്റ്റ് ചെയ്തിരിക്കുന്നത്.
നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ വിശാല്‍ യാദവ് പാകിസ്ഥാനിലെ ഒരു സ്ത്രീക്കാണ് കെമാറിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവരങ്ങള്‍ക്കു പകരമായി ഇയാള്‍ പണം കൈപ്പറ്റിയിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിയാന സ്വദേശിയായ യാദവ് നേവല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ക്ലര്‍ക്ക് ആണ്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങള്‍ രാജസ്ഥാന്‍ പൊലിസിന്റെ ഇന്റലിജന്‍സ് യൂണിറ്റ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു. നിരീക്ഷണത്തിനിടെ, പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വനിതാ മാനേജറുമായി സോഷ്യല്‍ മീഡിയ വഴി നിരന്തരം ബന്ധപ്പെട്ടിരുന്ന യാദവിനെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പ്രിയ ശര്‍മ്മ എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ തന്ത്രപരമായി പ്രാധാന്യമുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിശാലിന് പണം നല്‍കിയിരുന്നു. വിശാല്‍ യാദവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്നും അതില്‍ വരുന്ന നഷ്ടം നികത്താന്‍ പണം ആവശ്യമായിരുന്നുവെന്നും വിഷ്ണുകാന്ത് ഗുപ്ത ചൂണ്ടിക്കാട്ടി. ചാരവൃത്തിയിലൂടെയാണ് ഇയാള്‍ പണം കണ്ടെത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിപ്റ്റോകറന്‍സി ട്രേഡിങ് അക്കൗണ്ട് വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും വിശാല്‍ യാദവ് പണം സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജയ്പൂരിലെ സെന്‍ട്രല്‍ ഇന്ററോഗേഷന്‍ സെന്ററില്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശാല്‍ യാദവിനെ സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. ഈ റാക്കറ്റില്‍ മറ്റാരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും എത്രത്തോളം വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്.
ചാരപ്രവര്‍ത്തനങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ഈ അറസ്റ്റ് വീണ്ടും അടിവരയിടുന്നു. സോഷ്യല്‍ മീഡിയയിലെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സുരക്ഷാ ഏജന്‍സികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Vishal Yadav, a Navy clerk posted at the Naval HQ in New Delhi, has been arrested for leaking classified military information to Pakistan’s ISI. He was allegedly in contact with a woman posing as an ISI handler and received money in return for sensitive defense data.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല
Kerala
• 4 hours ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്
Weather
• 4 hours ago
'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്
International
• 5 hours ago
ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്
International
• 6 hours ago
തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം
Kerala
• 6 hours ago
'ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍
qatar
• 6 hours ago
യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
qatar
• 6 hours ago
കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു, മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍
Kerala
• 7 hours ago
ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്
uae
• 7 hours ago
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്
Kerala
• 8 hours ago
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം
Kerala
• 8 hours ago
1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100
Kerala
• 8 hours ago.png?w=200&q=75)
സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
Kerala
• 8 hours ago
നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി
National
• 8 hours ago
ഇമാറാത്തികള്ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ
uae
• 9 hours ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 9 hours ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• 10 hours ago
വാല്‍പ്പാറയില്‍ ആറുവയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• 10 hours ago
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100
Kerala
• 8 hours ago
ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’
uae
• 8 hours ago
'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal
Kerala
• 8 hours ago