HOME
DETAILS

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

  
Sabiksabil
July 08 2025 | 13:07 PM

Even a Common Murderer Wouldnt Inflict Such Injuries Madras High Court Slams Police in Temple Staffs Custodial Death Hands Probe to CBI

 

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ മദപുരം ഭദ്രകാളി അമ്മൻ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ബി.അജിത് കുമാറിന്റെ (29) കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് എ.ഡി. മരിയ ക്ലീറ്റ് എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 20നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു.

സംസ്ഥാന സർക്കാർ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, കോടതി ഈ അപേക്ഷ തള്ളി. "സംസ്ഥാന പൊലീസിന്റെ പെരുമാറ്റത്തിൽ സംശയം ഉയർന്ന സാഹചര്യത്തിൽ, അന്വേഷണം അവർക്ക് വിട്ടുകൊടുക്കുന്നതോ എസ്‌ഐടി രൂപീകരിക്കുന്നതോ അർത്ഥമില്ല," ബെഞ്ച് വ്യക്തമാക്കി. "സുപ്രീം കോടതി തന്നെ ഇത്തരം കേസുകൾ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് നിർദേശിച്ചിട്ടുണ്ട്," കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും സംസ്ഥാന പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിലെ സാക്ഷികൾക്ക് സാക്ഷി സംരക്ഷണ പദ്ധതി പ്രകാരം സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. അജിത് കുമാർ മോഷണം നടത്തിയതിന്റെ തെളിവുകളൊന്നും പൊലീസിന്റെ പക്കലിൽ ഉണ്ടായിരുന്നില്ലെന്നും മദ്രാസ് ​ഹൈക്കോടതി പറഞ്ഞു.

ജില്ലാ ജഡ്ജിയുടെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സിബിഐയുമായി പങ്കുവെക്കാനും കോടതി നിർദേശിച്ചു. അജിതിന്റെ മൃതദേഹം ഒരു പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയതടക്കമുള്ള പൊലീസിന്റെ നടപടികളെ കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. "തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്," എന്ന് ചൂണ്ടിക്കാട്ടിയ കോടതി, നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് കേസ് സിബിഐക്ക് കൈമാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഭദ്രകാളി അമ്മൻ ക്ഷേത്രത്തിന് സമീപം വാഹനം പാർക്ക് ചെയ്യാൻ കാറിന്റെ താക്കോൽ അജിത് കുമാറിന് നികിത എന്ന സ്ത്രീ നൽകിയിരുന്നു. ഈ സമയം തന്റെ കാറിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി ആരോപിച്ച് നികിത നൽകിയ പരാതിയെത്തുടർന്നാണ് ജൂൺ 27 ന് പൊലീസ് അജിത് കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. നികിത നൽകിയ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ജൂൺ 29ന് കസ്റ്റഡിയിൽ വെച്ച് അജിത് കുമാർ മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അജിതിന്റെ ശരീരത്തിൽ 44ലധികം മുറിവുകൾ കണ്ടെത്തിയതോടെ, പൊലീസ് ക്രൂരമായി മർദിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. "ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല," എന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ വിമർശിച്ചിരുന്നു.

ജില്ലാ പൊലീസ് മേധാവിയും ഡെപ്യൂട്ടി പൊലീസ് മേധാവിയും ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നെറ്റി, കൈകൾ, കാൽമുട്ടുകൾ, നിതംബം, പാദങ്ങൾ എന്നിവിടങ്ങളിലെ ഗുരുതര പരുക്കുകൾക്ക് പുറമേ, തലച്ചോറിൽ രക്തം അടിഞ്ഞുകെട്ടിക്കിടന്നതായും (സെറിബ്രൽ കൺജസ്റ്റൻ) കണ്ടെത്തി, ഇത് ഗുരുതരമായ മർദനത്തിന്റെ ലക്ഷണമാണ്.

ഈ സംഭവം തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ വിവാദത്തിന് കരണമായി. 2020ലെ സാത്താൻ കുളം കസ്റ്റോഡി മരണവുമായി താരതമ്യം ചെയ്യപ്പെടുന്ന ഈ കേസ്, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വെല്ലുവിളിയാണ്. അന്ന് എതിർപ്പാർട്ടിയായ എഐഎഡിഎംകെയെ വിമർശിച്ച ഡിഎംകെ, ഇപ്പോൾ സമാന ആരോപണങ്ങൾ നേരിടുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സംഭവം രാഷ്ട്രീയ ചർചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. "44ലധികം പരുക്കുകൾ... ഇത് ക്രൂരമായ പീഡനമാണ്," എന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറി ടിഫാഗ്നെ പ്രതികരിച്ചു. കസ്റ്റ്റഡിയിലെ അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സംഘടന പൊതുതാൽപര്യ ഹരജികൾ സമർപ്പിച്ചിട്ടുണ്ട്.

കസ്റ്റഡി മരണങ്ങൾ "ഗണ്യമായി കുറഞ്ഞ" എന്നാണ് പൊലീസിന്റെ വാദം. എന്നാൽ, ഈ കേസ് പൊലീസിന്റെ ഉത്തരവാദിത്തത്തിലെ വ്യവസ്ഥാപിത വിടവുകളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അജിതിന്റെ കുടുംബത്തിന് സ്ഥലവും സഹോദരന് ജോലിയും നൽകിയതായി സംസ്ഥനാന സർക്കാർ അവകാശപ്പെടുന്നു. ഈ കേസിന്റെ വിധി, തമിഴ്‌നാട്ടിലെ പൊലീസ് സംവിധാനത്തിന്റെ സുതാര്യതയും നീതിനിർവഹണവും സംബന്ധിച്ച് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

 

The Madras High Court sharply criticized the police over the custodial death of a 29-year-old temple security staff in Tamil Nadu's Sivaganga, noting that "even a common murderer wouldn't inflict such injuries." The court ordered a CBI probe, rejecting the state’s request for a local investigation, and directed the agency to submit a report by August 20



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  4 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 hours ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  4 hours ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  5 hours ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  5 hours ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  5 hours ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  5 hours ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  5 hours ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  6 hours ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  6 hours ago