വില വര്‍ധനവിനെ പിടിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമാണ് ഓണം ബക്രീദ് ചന്തകള്‍: മന്ത്രി
വാടാനപ്പള്ളി: വില വര്‍ധനവിനെ പിടിച്ച് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ഭാഗമായി 2000 ഓണം ബക്രീദ് ചന്തകളാണ് സംസ്ഥാനത്ത് ഈ ഉത്സവകാലത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കാരമുക്ക് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ കണ്ടശാംകടവിലെ സി.വി കുഞ്ഞയ്യപ്പന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി മേഖലകള്‍ പോലുള്ള പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ചന്തകളുടെ പ്രവര്‍ത്തനവും സംഘടിപ്പിക്കും. ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ നേരിട്ട് ഓണത്തിനു മുമ്പ് എത്തിക്കാനുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളുമെന്നും സന്തോഷമായി ഒരു രൂപ പോലും പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നവര്‍ക്ക് നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷനായിരുന്നു. ഗീതാ ഗോപി എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി.
അന്തിക്കാട് ബ്ലോക്ക് പ്രസിസന്റ് പി.സി ശ്രീദേവി മുഖ്യാതിഥിയായിരുന്നു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ ഗണേഷ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടി ഇന്‍ ചാര്‍ജ് ജോയ് കൈമഠം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റ്മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്റ്റാഫ് പ്രതിനിധി എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ഐ ചാക്കോ സ്വാഗതവും, വൈസ് പ്രസിഡന്റ് ധര്‍മ്മന്‍ പറത്താട്ടില്‍ നന്ദിയും പറഞ്ഞു. ബാങ്കിന്റെ മുന്‍ പ്രസിസന്റ്മാരെയും സെക്രട്ടറിമാരെയും ചടങ്ങില്‍ മൊമെന്റൊ നല്‍കി ആദരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പദ്ധതികള്‍ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. 15,000 അംഗങ്ങളും 103 കോടിയിലേറെ പ്രവര്‍ത്തന മൂലധനവും ഇന്ന് ബാങ്കിന് ഉണ്ട്. ആലോഷ പരിപാടികള്‍ ഡിസംബറില്‍ സമാപിക്കും. ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ലയമാധുരി അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."