
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

ഒരു ഇസ്‌റാഈലി സൈനികനെ കൂടി വദിച്ച് ഹമാസ് പോരാളികള്‍. ബന്ദിയായി പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്റ്റര്‍ സര്‍ജന്റ് അബ്രഹാം അസൂലെ(25) ആണ് കൊല്ലപ്പെട്ടത്. ഖാന്‍യൂനിസില്‍ ഇസ്‌റാഈലി സൈനികര്‍ക്ക് നേരെ ഹമാസ് പോരാളികള്‍ നടത്തിയ മിന്നലാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. അബ്രഹാമിനെ ജീവനോടെ പിടികൂടാനായിരുന്നു ശ്രമം. ഹമാസ് യുദ്ധക്കുറ്റം ചെയ്‌തെന്നാണ് സംഭവത്തില്‍ ഇസ്‌റാഈല്‍ ആരോപിക്കുന്നത്.
ഫലസ്തീനികളുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്ന സൈനികനെ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഹമാസ് പോരാളികള്‍ ലക്ഷ്യംവയ്ക്കുകയായിരുന്നു. വെടിവച്ച് നിരായുധനാക്കിയ ശേഷം ജീവനോടെ പിടികൂടാനായിരുന്നു ഹമാസ് പദ്ധതി. ഇതറിഞ്ഞ കൂടുതല്‍ ഇസ്‌റാഈല്‍ സൈനികര്‍ രംഗത്തുവന്നതോടെ സൈനികനെ ഹമാസ് വെടിവച്ചുകൊല്ലുകയും ആയുധങ്ങള്‍ കൈവശപ്പെടുത്തുകയുമായിരുന്നു.
അതേസമയം, ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്ന വംശഹത്യാകൂട്ടക്കൊലകള്‍ക്ക് അന്ത്യമില്ല. നിരാലംബരായ 82 മനുഷ്യരെയാണ് ഇസ്റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത്. 247 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിവിധ ഭാഗങ്ങളിലായി പരക്കെ ആക്രമണം നടത്തുകയാണ് ഇസ്റാഈല്‍. പി#്ചു കുഞ്ഞുങ്ങള്‍ ഉള്‍പെടെയുള്ളവരെയാണ് ഇസ്‌റാഈല്‍ കൊന്നൊടുന്നത്.
ദൈറുല്‍ബറയില്‍ കുഞ്ഞുങ്ങള്‍ക്കായുള്ള പോഷകാഹാരത്തിനായി വരിനില്‍ക്കുന്നവര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പ്ത് കുട്ടികളും നാല് സ്ത്രീകളും ഉള്‍പെടുന്നു.
ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ നേര്‍ക്ക് തന്നെ നടന്ന മറ്റ് ആക്രമണങ്ങളില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മെയ് 27ന് ഭക്ഷ്യകേന്ദ്രങ്ങള്‍ തുടങ്ങിയതു മുതല്‍ അവിടങ്ങളിലേക്കെത്തുന്നവര്‍ക്കെതിരായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 782 ആയി. 5179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് നടന്ന ആക്രമണത്തില്‍ 30 പേര്‍ക്കെങ്കിലും ഗുരുതരമായ പരുക്കേറ്റെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 19 കുട്ടികളാണ് ഇന്ന് കൊല്ലപ്പെട്ടത്.
മനഃസാക്ഷിക്ക് നിരക്കാത്തത് എന്നാണ് ഇസ്റാഈല്‍ ഗസ്സയില്‍ തുടരുന്ന ക്രൂരതയെ യൂനിസെഫ് ഡയരക്ടര്‍ കാതറിന്‍ റസ്സല്‍ വിശേഷിപ്പിച്ചത്.
'ഗസ്സയില്‍ സഹായമെത്തുന്നില്ല എന്നു പറഞ്ഞാല്‍ അവിടുത്തെ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുകയാണ് എന്നാണ് അര്‍ത്ഥം. പൂര്‍ണമായും പട്ടിണിയിലാണ് അവര്‍. പോഷകാഹാരക്കുറവ് മൂലം ജീവന്‍ നഷ്ടമാവുവന്ന കുഞ്ഞുങ്ങളുടെ എണ്ണം ഗസ്സയില്‍ വര്‍ധിക്കുകയാണ്' - അവര്‍ ചൂണ്ടിക്കാട്ടി. ഇസ്റാലിന്റെ കണ്ണില്ലാ ക്രൂരതയെ അപലപിച്ച് ഹമാസും രംഗത്തെത്തി.
അതേസമയം, ദോഹയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇസ്റാഈല്‍ നിലപാട് കടുപ്പിച്ചതോടെ അഞ്ചു ദിവസങ്ങളായി ദോഹയില്‍ തുടരുന്ന ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണെന്നാണ് സൂചന. ഹമാസിനെ നിരായുധീകരിച്ചാല്‍ മാത്രമേ ശാശ്വത യുദ്ധവിരാമം ഉണ്ടാകൂ എന്നാണ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.
എന്നാല്‍ അടുത്ത ആഴ്ചയോടെ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും. ആറാം ദിവസമായ ഇന്നും ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ അറിയിച്ചു.
അതിനിടെ, യു.എന്‍ പ്രത്യേക അന്വേഷക ഫ്രാന്‍സെസ്‌ക ആല്‍ബനീസിന് വിലക്കേര്‍പ്പെടുത്തിയ യു. എസ് നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഇസ്റാഈല്‍ ല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണ് എന്ന് തുറന്നടിച്ചതാണ് വിലക്കിന് കാരണം. യു.എന്‍ സംവിധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ് അമേരിക്കന്‍ നടപടിയെന്ന് ഐക്യരാഷ്ട്ര സംഘടന കുറ്റപ്പെടുത്തി.
2023 ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 57,762 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. 137,656 പേര്‍ക്കാണ് പരുക്കേറ്റതെന്നും ഗസ്സ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Hamas fighters killed Israeli Master Sgt. Avraham Azulai during a failed capture attempt in Khan Younis. Meanwhile, Israeli airstrikes have killed 82 Palestinians, including 19 children, in a single day, with ceasefire talks in Doha showing no progress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 4 days ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 4 days ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 4 days ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 4 days ago
വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ
uae
• 4 days ago
മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ
Cricket
• 4 days ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 4 days ago
കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി
Kerala
• 4 days ago
പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 4 days ago
യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്‌നങ്ങളില്‍ മാത്രം!
uae
• 4 days ago
യുഎഇയില്‍ 10 സ്കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്കൂളുകള്‍ ഗുണഭോക്താക്കള്‍
uae
• 5 days ago
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്
Kerala
• 5 days ago
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു'; സ്കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 5 days ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 5 days ago
കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയ്ക്ക് ഇന്ന് തുടക്കം; 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്
Kerala
• 5 days ago
ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെംബറുടെ ആത്മഹത്യ; മുമ്പും ശ്രമിച്ചിരുന്നതായി വിവരങ്ങള്‍
Kerala
• 5 days ago
ലുലുവിനെതിരായ പരാതിക്കാരന് സിപിഐ പ്രവര്ത്തകന്; പാര്‍ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്നമില്ലെന്ന് പരാതി നല്കിയ മുകുന്ദന്, തള്ളി ബിനോയ് വിശ്വം
latest
• 5 days ago
ധൃതിപ്പെട്ട് എംഎല്‍എസ്ഥാനം രാജിവയ്ക്കേണ്ട; സസ്പെന്‍ഷനിലൂടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്
Kerala
• 5 days ago
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 5 days ago
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി
International
• 5 days ago
താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ
Football
• 5 days ago