HOME
DETAILS

ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

  
October 12 2025 | 05:10 AM

qatar embassy reports fatal car crash in egypts sharm el-sheikh

ദോഹ: ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിന് സമീപം ഉണ്ടായ കാർ അപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഈജിപ്തിലെ ഖത്തർ എംബസി അറിയിച്ചു. ഖത്തറിലെ ഉന്നത സർക്കാർ സ്ഥാപനമായ അമീരി ദിവാനിലെ മൂന്ന് ജീവനക്കാരാണ് മരിച്ചത്. ഈജിപ്തിലെ ഖത്തർ എംബസി ഞായറാഴ്ച എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം, അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റവരെയും, മരിച്ചവരുടെ മൃതദേഹങ്ങളും ഞായറാഴ്ച (12/10/2025) ദോഹയിലേക്ക് കൊണ്ടുപോകുമെന്ന് എംബസി അറിയിച്ചു.


 
നേരത്തെ, ഖത്തർ നയതന്ത്രജ്ഞർ സഞ്ചരിച്ചിരുന്ന ഒരു കാർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ (31 മൈൽ) അകലെയുള്ള ഒരു വളവിൽ മറിഞ്ഞതായി രണ്ട് സുരക്ഷാ ഉറവിടങ്ങൾ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. 

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇസ്റാഈലും, ഹമാസും തമ്മിൽ ധാരണയിലെത്താൻ കാരണമായ, ഖത്തർ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ഈ ആഴ്ച ആദ്യം ഷാം എൽ-ഷെയ്ക്കിൽ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന്‌, ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ കരാർ അന്തിമമാക്കാനുള്ള ഒരു ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ് ഈ ഈജിപ്ഷ്യൻ ന​ഗരം.

The Qatari embassy in Egypt has confirmed that three employees of Qatar's Amiri Diwan were killed in a car crash near Sharm El-Sheikh. Two others were injured and are receiving medical treatment. The injured and the bodies of the deceased will be repatriated to Doha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം

Kerala
  •  8 hours ago
No Image

പാക് - അഫ്ഘാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

International
  •  8 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ

uae
  •  8 hours ago
No Image

57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  9 hours ago
No Image

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും

National
  •  9 hours ago
No Image

അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം

Football
  •  9 hours ago
No Image

'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ​ഗതാ​ഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു

uae
  •  10 hours ago
No Image

ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

International
  •  10 hours ago
No Image

സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി

National
  •  10 hours ago