ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മീററ്റ്: ഉത്തര്‍പ്രദേശില്‍ പള്ളിയുടെ ഉള്ളില്‍വച്ച് ഇമാമിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇമാമിന്റെ തന്നെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത് 13 ഉം 16മാണ് ഇവരുടെ പ്രായമെന്ന് ബാഗപത് എസ്.പി സൂരജ് റായ് പറഞ്ഞു. പഠിക്കാത്തതിന് ഇമാം ഇവരെ പതിവായി ശിക്ഷിക്കാറുണ്ടായിരുന്നു. ഇതിലുള്ള വിരോധമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്.പി വ്യക്തമാക്കി. കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Two minors detained in the triple murder of Muslim cleric's wife, two daughter in Baghpat district of UP. The murder was an act of retribution over cleric punishing the accsued students, said Baghpat SP Suraj Rai. The murder weapon has also been recovered, police said. pic.twitter.com/UAzZ9SLs4n
— Piyush Rai (@Benarasiyaa) October 11, 2025
മുസാഫര്‍നഗര്‍ ജില്ലയിലെ സുന്ന സ്വദേശിയായ മൗലവി മുഹമ്മദ് ഇബ്രാഹീമിന്റെ ഭാര്യ ഇസ്രാന (30), മക്കളായ സഫിയ (5), സുമയ്യ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാഗ്പത്തിലെ ഗാംഗ്നൗലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഡോഘട്ട് താന പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ബഡി മസ്ജിദിന്റെ സമുച്ചയത്തിനുള്ളിലെ കട്ടിലില്‍ രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം പള്ളി സമുച്ചയത്തിലാണ് ഇമാം താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ഇമാം ഇബ്രാഹിം ജോലി ആവശ്യാര്‍ഥം ദയൂബന്തിലേക്ക് പോയതായിരുന്നു. പള്ളിയോട് ചേര്‍ന്നുള്ള ചെറിയ മദ്റസയിലേക്ക് വൈകിട്ട് കുട്ടികള്‍ പഠിക്കാനായി എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് പള്ളിക്ക് ചുറ്റും നാട്ടുകാര്‍ തടിച്ചുകൂടിയതിനാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മൂര്‍ച്ചയുള്ള വസ്തു കൊണ്ട് തലയില്‍ വെട്ടിയതാണ് മരണകാരണമെന്ന് ബാഗ്പത് എസ്.പി സൂരജ് റായ് പറഞ്ഞു.
two students have been arrested in connection with the shocking murder of an imam's wife and children. investigation is currently underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."