HOME
DETAILS
MAL
കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു
October 11, 2025 | 5:18 PM
കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം നടന്നത്. കല്ലാച്ചി പയന്തോങ്ങിലെ പുത്തൂർ താഴെക്കുനി ബാബുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. പുലർച്ചെ വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ആയിരുന്നു വീടിന്റെ അടുക്കള ഭാഗത്ത് ഇടിമിന്നലേറ്റത്.
തുടർന്ന് അടുക്കളയിലെ വാതിലും വയറിങ്ങും പൂർണ്ണമായി കത്തി നശിക്കുകയായിരുന്നു. ഇവിടെ ചാർജ് ചെയ്യാനായി വെച്ച മൊബൈൽ ഫോൺ, ഗ്രൈൻഡർ, ഫ്രിഡ്ജ്, മിക്സി എന്നീ സാധനങ്ങളും കത്തി നശിച്ചു. ചേലക്കാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."