HOME
DETAILS

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

  
October 12 2025 | 02:10 AM

UAE defeats Oman 21 in FIFA World Cup qualifier

ദോഹ: ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ. ദോഹയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുഎഇയുടെ വിജയം. മാര്‍കസ് മെലോനി (76), കയൈ ലുകാസ് (83) എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. അതേസമയം ഒമാന്റെ ആശ്വാസ ഗോള്‍ കൗമെ ഔതെനയുടെ സെല്‍ഫ് ഗോള്‍ വഴിയായിരുന്നു. ഗോള്‍ സൂചിപ്പിക്കും പോലെ തന്നെയായിരുന്നു ബോള്‍ പൊസിഷനും. യുഎഇ 63 ശതമാനവും പന്ത് കൈവശം വച്ചപ്പോള്‍, ഒമാന്റെ പൊസിഷന്‍ 37 ശതമാനം മാത്രമാണ്.

തോല്‍വിയോടെ ഖത്തര്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒമാന്‍ ഏറ്റവും പിന്നിലായി. കഴിഞ്ഞദിവസം ഖത്തറിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങുകയാണ് ഒമാന്‍ ചെയ്തത്. മൂന്ന് പോയിന്റുമായി യുഎഇ ഗ്രൂപ്പ് എ പട്ടികയില്‍ മുന്നിലാണ്. ഖത്തറും ഒമാനും ഒരു പോയിന്റ് വീതം നേടി.

1990 ല്‍ കന്നി മത്സരത്തിന് ശേഷം ആദ്യമായി ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള യുഎഇയുടെ സ്വപ്‌നത്തിന് ഇന്നലത്തെ വിജയം ചിറക് വയ്ക്കുന്നതായി. ഒക്ടോബര്‍ 14 ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഖത്തറിനെതിരെ തോല്‍വി ഒഴിവാക്കിയാല്‍ 2026 ഫിഫ ലോകകപ്പിന് യുഎഇ നേരിട്ട് യോഗ്യത നേടും.

യുഎഇയ്ക്ക് ഒരു സമനില ആയാലും മതിയാകും. അതേസമയം അടുത്ത വര്‍ഷം യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പിലേക്ക് മുന്നേറാന്‍ ഖത്തറിന് ഒരു വിജയം ആവശ്യമാണ്. 

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ടീമിന് ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത സങ്കീര്‍ണമാകും. രണ്ടാം സ്ഥാനക്കാര്‍ നവംബറില്‍ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ റണ്ണേഴ്‌സപ്പിനെ നേരിടും. അതുകഴിഞ്ഞ് അതിലെ വിജയികള്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഭൂഖണ്ഡാന്തര പ്ലേഓഫിലും കളിക്കണം. 

ഖത്തറിനെതിരെ ഒരു പോയിന്റ് നേടി ഈ സങ്കീര്‍ണ്ണമായ പ്ലേഓഫ് റൗണ്ടുകള്‍ ഒഴിവാക്കാനാകും യുഎഇ നോക്കുക. 



The UAE national football team secured a hard-fought 2–1 victory over Oman in an all-Gulf encounter on Saturday at Jassim bin Hamad Stadium in Doha, as part of Group A’s second-round matches in the Asian qualifiers playoff for the 2026 FIFA World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് - അഫ്ഘാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

International
  •  8 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ

uae
  •  9 hours ago
No Image

57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  9 hours ago
No Image

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും

National
  •  9 hours ago
No Image

അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം

Football
  •  9 hours ago
No Image

'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ​ഗതാ​ഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു

uae
  •  10 hours ago
No Image

ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

International
  •  10 hours ago
No Image

സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി

National
  •  10 hours ago
No Image

'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി

uae
  •  10 hours ago