HOME
DETAILS

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

  
Web Desk
July 14 2025 | 10:07 AM

Shocking Allegations of War Crimes in Gaza Doctor Reports Targeted Attacks on Children Amid Israeli Offensive

ഗസ്സ: ലോകമിന്നോളം കണ്ടിട്ടില്ലാത്ത ക്രൂരതയാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ ചെയ്യുന്നത്. ഉപരോധത്താലും ബോംബുകളാലും പിന്നെ പട്ടിണിക്കിട്ടും ഒരു ജനതയെ കൊന്നൊടുക്കുന്നു. ഞെട്ടിക്കുന്ന കഥകളാണ് ഈ യുദ്ധഭൂമിയില്‍ നിന്ന് ദിവസവും പുറത്തു വരുന്നത്. ഗസ്സയില്‍ ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങളിലേക്ക് വരെ സൈനികര്‍ വെടിയുതിര്‍ക്കുന്നുവെന്നാണ് അവസാനം പുറത്തു വന്ന റിപ്പോര്‍ട്ട്. 

ഗസ്സമുനമ്പില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ ചാനല്‍ 4 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസ്‌റാലിന്റെ നിയന്ത്രണത്തിലുള്ള സഹായ വിതരണ കേന്ദ്രങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളിലാണ് ഈ ക്രൂരത.

സഹായവിതരണ കേന്ദ്രങ്ങളില്‍ നിന്ന് പരുക്ക് പറ്റി കൊണ്ടു വരുന്ന നിരവധിപേരെ താന്‍ ചികിത്സിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ചിലര്‍ക്ക് ഒരേ സ്ഥലത്ത് തന്നെയാണ് പരുക്കുകള്‍ കാണപ്പെടുന്നത്. പ്രത്യേകിച്ച് കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക്. അവരുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെയാണ് സൈനികര്‍ വെടിയുതിര്‍ക്കുന്നത്- അദ്ദേഹം പറയുന്നു. കൗമാരക്കാരായ ആണ്‍കുട്ടികളെയെല്ലാം ആശുപത്രികളില്‍ എത്തിക്കുന്നത് വൃഷണങ്ങളില്‍ വെടിയേറ്റ നിലയിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇത് മനഃപൂര്‍വ്വം ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഗസ്സയില്‍ ആക്രമണത്തില്‍ ഒരു ഇളവും വരുത്തിയിട്ടില്ല ഇസ്‌റാഈല്‍. സഹായകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയതുള്‍പെടെ ആക്രമണങ്ങളില്‍ ഇന്ന് മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലേറെ വ്യോമാക്രമണങ്ങള്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കഴിഞ്ഞ ദിവസം ദാഹജലത്തിനായി കാത്തിരുന്ന കുഞ്ഞുങ്ങളെയാണ് ഇസ്‌റാഈല്‍ ബോംബിട്ട് കൊന്നത്.  മധ്യ ഗസ്സയില്‍ കാനുകളില്‍ വെള്ളം നിറക്കാന്‍ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേരെ വ്യോമാക്രമണത്തിലാണ് കൊലപ്പെടുത്തിയത്. ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍ നുസൈറത്ത് അഭയാര്‍ഥി ക്യാംപിലെ വാട്ടര്‍ ടാങ്കറിന് സമീപം ഒഴിഞ്ഞ കാനുകളുമായി ക്യൂ നിന്നിരുന്ന ജനക്കൂട്ടത്തിന് നേരെ സൈന്യം ഡ്രോണ്‍ മിസൈല്‍ പ്രയോഗിക്കുകയായിരുന്നു. ലോകമെങ്ങും വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിന് വിശദീകരണവും നല്‍കി സയണിസ്റ്റ് സേന. ഫലസ്തീന്‍ പോരാളിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം സാങ്കേതിക തകരാര്‍ മൂലം കുടിവെള്ളത്തിന് ക്യൂ നിന്നവര്‍ക്ക് നേരെ ആയിപ്പോയി. ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ഇപ്പോള്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് ഇങ്ങനെ.

തങ്ങള്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നത് കുറവാണെന്നും അവര്‍ക്ക് ദോഷം സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും കൂടി ന്യായീകരിക്കുന്ന സയണിസ്റ്റ് സേന തങ്ങളുടെ ചെയ്തിയെ. 

20 മാസത്തിനുള്ളില്‍ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളടക്കം 58,026 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൂട്ടക്കൊല ചെയ്തത്. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 138,520 പേര്‍ക്കാണ് ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ഗുരുതര പരുക്കേറ്റതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതില്‍ ഭൂരിഭാഗവും കൈകാലുകള്‍ അടക്കം നഷ്ടപ്പെട്ട് അംഗവൈകല്യം സംഭവിച്ചവരാണ് എന്നതും കൂടി അവര്‍ ചൂണ്ടിക്കാട്ടുന്നു. 


വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടിച്ചത് ഇസ്റാഈലിന്റെ കടുംപിടുത്തം
21 മാസത്തിലേറെയായി നടക്കുന്ന ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന തോന്നലുകള്‍ക്കിടെ സന്ധി സംഭാഷണങ്ങള്‍ വഴിമുട്ടാനിയാക്കിയത് ഇസ്റാഈലിന്റെ കടുംപിടുത്തമെന്ന് റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തിയാലും സൈന്യം ഗസ്സയില്‍ തന്നെ തുടരുമെന്ന നിലപാടില്‍ ഇസ്റാഈല്‍ കടുംപിടുത്തം തുടര്‍ന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. ബന്ദിക്കൈമാറ്റം, ഫലസ്തീന്‍ തടവുകാരുടെ മോചനം, ഗസ്സയിലേക്ക് സഹായ ട്രക്കുകള്‍ കടത്തിവിടല്‍ തുടങ്ങിയ വ്യവസ്ഥകളിന്‍മേല്‍ 60 ദിവസത്തേക്കുള്ള വെടിനിര്‍ത്തല്‍ എന്നതായിരുന്നു മധ്യസ്ഥരായ യു.എസും ഖത്തറും മുന്നോട്ടുവച്ചിരുന്നത്. 60 ദിവസത്തേക്കുള്ള ഇടവേളയ്ക്കപ്പുറം ശാശ്വത വെടിനിര്‍ത്തലും സമാധാനത്തിന് ശേഷം ഇസ്റാഈലിന്റെ സമ്പൂര്‍ണ സൈനിക പിന്മാറ്റവും എന്നതായിരുന്നു ഹമാസ് മുന്നോട്ടുവച്ചത്. വെടിനിര്‍ത്തല്‍ നിലവില്‍വരികയാണെങ്കില്‍ സൈനികപിന്മാറ്റം ആകണമെന്ന് മധ്യസ്ഥരും അംഗീകരിച്ചെങ്കിലും, പിന്മാറില്ലെന്ന് ഇസ്റാഈല്‍ പ്രഖ്യാപിച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

ഗസ്സ മുനമ്പിന്റെ പകുതിയോളം പ്രദേശത്ത് വീണ്ടും അധിനിവേശം നിയമവിധേയമാക്കുകയും ഗസ്സയെ ക്രോസിങ്ങുകളോ സഞ്ചാര സ്വാതന്ത്ര്യമോ ഇല്ലാത്ത ഒറ്റപ്പെട്ട മേഖലകളാക്കി മാറ്റുകയും ചെയ്യുന്ന ഇസ്റാഈലിന്റെ പുതിയ ഭൂപടം അംഗീകരിക്കില്ലെന്ന് ഹമാസ് അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ എത്തുന്നതുവരെ ചര്‍ച്ചകള്‍ മാറ്റിവയ്ക്കാന്‍ മധ്യസ്ഥര്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 

A doctor working on the Gaza frontline told Channel 4 News that Israeli forces have allegedly committed severe human rights violations, including targeted attacks on children. Daily reports from Gaza describe extreme civilian suffering due to bombings, blockades, and famine-like conditions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിആർ ഷെട്ടി എസ്ബിഐയ്ക്ക് 46 മില്യൺ ഡോളർ നൽകണം; വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ ഉത്തരവുമായി ദുബൈ കോടതി

uae
  •  2 days ago
No Image

സ്ത്രീയെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കും; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി പൊലിസിന്റെ പിടിയിൽ

crime
  •  2 days ago
No Image

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  2 days ago
No Image

വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാഗ്രതാ നിര്‍ദേശങ്ങള്‍ നിസാരമാക്കരുതേ

latest
  •  2 days ago
No Image

പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍

Kerala
  •  2 days ago
No Image

പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നാടൻ തോക്ക് കണ്ടെത്തി

Kerala
  •  2 days ago
No Image

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

Cricket
  •  2 days ago
No Image

സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാ​ഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ

Kerala
  •  2 days ago