HOME
DETAILS

ഭൂചലനം, സുനാമി: റഷ്യ കുറില്‍സ്‌ക് മേഖലയില്‍ അടിയന്തരാവസ്ഥ, ജപ്പാനില്‍ 20 ലക്ഷത്തേളെ ആളുകളെ ഒഴിപ്പിക്കുന്നു, ചൈനയിലും മുന്നറിയിപ്പ്| Earth Quake in Russia

  
Web Desk
July 30 2025 | 06:07 AM

Mass Evacuations in Japan After Powerful Earthquake Near Russia Triggers Tsunami Warnings

ടോക്യോ: റഷ്യയിലെ കിഴക്കന്‍ മേഖലയിലെ കാംചത്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചനത്തെ തുടര്‍ന്ന് ജപ്പാനിലും റഷ്യയിലും സൂനാമിത്തിരകള്‍ ആഞ്ഞടിച്ചതിന് പിന്നാലെ വന്‍ ജാഗ്രത. ജപ്പാനില്‍ ഏകദേശം 1.9 ദശലക്ഷം ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 10,500 പേര്‍ ഹൊക്കൈഡോയിലാണ്. ഈ ഭാഗങ്ങളില്‍ ആളുകള്‍ മേല്‍ക്കൂരകളിലും മറ്റും കൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ജപ്പാന്റെ കിഴക്കന്‍ തീരത്തുള്ള താമസക്കാരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.  ജപ്പാനില്‍ ഒമ്പത് അടിവരെ ഉയരത്തിലുള്ള ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു.  2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. 

റഷ്യയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കുറില്‍സ്‌ക് മേഖലയിലാണ് പ്രധാനമായും നിയന്ത്രണം. യു.എസിന് പുറമേ ചൈനയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയുടെ കിഴക്കന്‍ തീരത്ത് 30 സെന്റിമീറ്ററിനും ഒരു മീറ്ററിനും ഇടയില്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്ന് ചൈനയുടെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നു.

'ഏറ്റവും പുതിയ മുന്നറിയിപ്പിന്റെയും വിശകലന ഫലങ്ങളുടെയും അടിസ്ഥാനത്തില്‍, ഭൂകമ്പം സുനാമിക്ക് കാരണമായതായി ദേശീയ വിഭവശേഷി മന്ത്രാലയത്തിലെ സുനാമി ഉപദേശക കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ഇത് ചൈനയുടെ ചില തീരപ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിപ്പില്‍ വ്യക്തമാക്കുന്നു. 

8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലുണ്ടായത്. മനുഷ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആറാമത്തെ വലിയ ഭൂചലനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശാന്തസമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക് - കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിക്കുന്നു. റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് കയറുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ട്.

ജൂലൈ 20ന് റഷ്യയില്‍ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനം ഉണ്ടായിരുന്നു. തുടര്‍ ചലനങ്ങളെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 1900 മുതല്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂചലനങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ല്‍ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.

A massive earthquake near Russia’s Kamchatka Peninsula triggered tsunami waves affecting both Russia and Japan. Around 1.9 million people in Japan have been asked to evacuate, with waves up to 9 feet expected. Fukushima nuclear plant workers were also evacuated as a precaution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago