മഴക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സൗദി രാജാവ്
റിയാദ്: സൗദി അറേബ്യയിലുടനീളം മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നിര്‍വഹിക്കാന്‍ പൗരന്‍മാരോടും താമസക്കാരോടും ആഹ്വാനംചെയ്ത് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. അടുത്ത വ്യാഴാഴ്ച രാവിലെ സുബ്ഹി നിസ്‌കാരാനന്തരം രാജ്യത്തെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും മഴക്കു വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാണ് രാജാവിന്റെ അഭ്യര്‍ത്ഥന.
മഴ തേടിയുള്ള പ്രാര്‍ത്ഥന നടത്തണമെന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പാരമ്പര്യത്തെ (സുന്നത്ത്) അടിസ്ഥാനമാക്കിയുള്ളതാണിതെന്ന് സൗദി പ്രസ് ഏജന്‍സി നടത്തിയ പ്രസ്താവനയില്‍ റോയല്‍ കോര്‍ട്ട് പറഞ്ഞു.
എല്ലാ വിശ്വാസികളും തങ്ങളുടെ പശ്ചാത്താപം (തൗബ) വര്‍ദ്ധിപ്പിക്കാനും പാപമോചനം തേടാനും തന്റെ ദാസന്മാരോട് ദയ കാണിക്കാന്‍ പ്രാര്‍ത്ഥനകളില്‍ സര്‍വ്വശക്തനായ ദൈവത്തിലേക്ക് തിരിയാനും രാജാവ് അഭ്യര്‍ത്ഥിച്ചു. ദാനധര്‍മ്മം, പ്രാര്‍ത്ഥനകള്‍ എന്നിവ പോലുള്ള ആരാധനാക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും റോയല്‍ കോര്‍ട്ട് വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിശ്വാസികള്‍ ജനങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനും അവരുടെ ദുരിതങ്ങള്‍ കുറയ്ക്കാനും പരിശ്രമിക്കണം. അപ്പോള്‍ ദൈവം നമ്മുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയും നമ്മള്‍ പ്രതീക്ഷിക്കുന്നത് നല്‍കുകയും ചെയ്യും- രാജാവ് പറഞ്ഞു.
Custodian of the Two Holy Mosques King Salman has called for performing rain-seeking (Istisqa) prayer throughout the Kingdom on Thursday, Nov. 13. This is based on the Tradition (Sunnah) of Prophet Muhammad (peace be upon him) to perform rain-seeking prayer, the Royal Court said in a statement carried by the Saudi Press Agency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."