
നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

ഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വീണ്ടും തള്ളി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉന്നയിച്ച വാദം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഈ വിഷയം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് കേസിന് ഗുണകരമല്ലെന്നും മന്ത്രാലയം അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ സുഹൃദ് രാജ്യങ്ങളുടെ സഹായത്തോടെ നിരന്തര ശ്രമങ്ങൾ തുടരുകയാണെന്ന് ജയ്സ്വാൾ അറിയിച്ചു. ഈ ശ്രമങ്ങളുടെ ഫലമായാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വൈകാരികമായ ഈ വിഷയത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിമിഷപ്രിയയുടെ കേസ് അതീവ ഗൗരവമുള്ളതാണെന്നും, സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജെയ്സ്വാൾ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരിന്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘം, വടക്കൻ യമനിലെ ഭരണാധികാരികൾ, അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് ശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കാൻ തീരുമാനമായത് എന്നും, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർചർച്ചകൾക്ക് ശേഷം മാത്രമേ ശിക്ഷ റദ്ദാക്കലും മറ്റു നടപടികളും സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂവെന്ന് അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി പ്രസ്താവന ഇറക്കിയിരുന്നത്.
The Indian Ministry of External Affairs has dismissed claims by Kanthapuram A.P. Aboobacker Musliyar that a deal was reached to cancel the death sentence of Malayali nurse Nimisha Priya, imprisoned in Yemen. Spokesperson Randhir Jaiswal urged the public to avoid spreading misinformation on this sensitive issue and confirmed that the government, with support from friendly nations, is continuing efforts to secure her release. The postponement of her execution is a result of these ongoing efforts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്‌സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'
uae
• 3 hours ago
ദുബൈ: മയക്കുമരുന്ന് ഉപയോഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ
uae
• 3 hours ago
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ
Kerala
• 3 hours ago
നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി
National
• 3 hours ago
മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി
Kerala
• 4 hours ago
ഗസ്സ: പ്രശ്‌നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza
uae
• 4 hours ago
ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്
Cricket
• 4 hours ago
ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്‌റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ
International
• 4 hours ago
കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍
Kerala
• 4 hours ago
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്
National
• 4 hours ago
അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു
Kerala
• 5 hours ago
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
Kerala
• 6 hours ago
സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ
Kerala
• 6 hours ago
കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 6 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ
Kerala
• 14 hours ago
കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ
Kerala
• 14 hours ago
നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
Cricket
• 14 hours ago
ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം
latest
• 15 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 6 hours ago
മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
National
• 6 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 7 hours ago