HOME
DETAILS

ദു​രൂഹതകൾ ഒഴിയാതെ; ചേർത്തലയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

  
Web Desk
August 04, 2025 | 8:58 AM

mysteries persist more human remains found in cherthala evidence collection continues with sebastian

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ഏകദേശം ഇരുപതോളം അസ്ഥിക്കഷണങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ലഭിച്ചു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്നാണ് പുതിയ കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്.

ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘവും, ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ വിശദമായ പരിശോധന നടത്തുന്നു. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ നിർണായക തെളിവുകളോ ലഭിക്കുമെന്നാണ് പ്രതീക്ഷ.

രണ്ടേകാൽ ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും പരിശോധന നടക്കും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കാനും തീരുമാനമുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കുഴിക്കേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തി. വീട്ടുവളപ്പിലെ കുളം വറ്റിക്കാനുള്ള നടപടികളും ആരംഭിച്ചു.

നേരത്തെ കണ്ടെത്തിയ 40-ലധികം അസ്ഥി ഭാഗങ്ങളിൽ നിന്ന് ലഭിച്ച പല്ലുകൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിവരം. ശാസ്ത്രീയ പരിശോധനയിൽ ഈ അസ്ഥികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുതിയതായി രണ്ട് സിം കാർഡുകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. സെബാസ്റ്റ്യൻ നിരന്തരം ഫോണുകളും സിം കാർഡുകളും മാറ്റുന്ന വ്യക്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് വെല്ലുവിളിയാകുന്നു. പ്രതി നിലവിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.

ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനയ്ക്ക് സഹായിക്കുന്നു. ചേർത്തലയിലെ ദുരൂഹ മരണങ്ങളും തിരോധാന കേസുകളും അന്വേഷിക്കുന്നതിന് ഈ പരിശോധനകൾ നിർണായകമാണ്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസിന്റെ ഗതി നിർണയിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

 

 

In Cherthala, the investigation team recovered around 20 burnt bone fragments from a site where human remains were previously found. Suspect Sebastian is being questioned by the Crime Branch at the Pallippuram house. The team, probing the disappearance of Jainamma and Bindu Padmanabhan, suspects Sebastian's involvement in foul play



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  a month ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  a month ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  a month ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  a month ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  a month ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  a month ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  a month ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  a month ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  a month ago