
സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ച് ഡബ്ലിനിൽ ഇന്ത്യൻ ടാക്സി ഡ്രൈവറെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; സഹായത്തിന് ആരും എത്തിയില്ലെന്ന് പരാതി

ഡബ്ലിൻ: അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർക്ക് നേരെ വംശീയാക്രമണം. കഴിഞ്ഞ ഒരു മാസത്തിനിടെ അയർലൻഡിൽ ഇന്ത്യൻ വംശജർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലഖ്‌വീർ സിംഗ് എന്ന ടാക്സി ഡ്രൈവറെ രണ്ട് യുവാക്കൾ ചേർന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 20-നും 21-നും ഇടയിൽ പ്രായമുള്ള രണ്ട് യുവാക്കൾ ലഖ്‌വീർ സിംഗിന്റെ ടാക്സി വാടകയ്ക്ക് വിളിച്ച് പോപ്പിൻട്രീയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങുന്നതിന് പകരം, യുവാക്കൾ അപ്രതീക്ഷിതമായി കൈവശമുണ്ടായിരുന്ന കുപ്പി കൊണ്ട് ലഖ്‌വീറിന്റെ തലയ്ക്ക് ഒന്നിലധികം തവണ അടിക്കുകയായിരുന്നു. ആക്രമണത്തിനിടെ "സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ" എന്ന് യുവാക്കൾ ആക്രോശിച്ചതായും ലഖ്‌വീർ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് ശേഷം യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിൽ തലയിൽ നിന്ന് ധാരാളം രക്തം വാർന്ന ലഖ്‌വീർ, സഹായത്തിനായി സമീപത്തെ വീടുകളുടെ ഡോർ ബെല്ലുകൾ മുഴക്കിയെങ്കിലും ആരും സഹായിക്കാൻ എത്തിയില്ലെന്ന് പരാതിപ്പെട്ടു. ഒടുവിൽ 999 എമർജൻസി നമ്പറിൽ വിളിച്ചാണ് അദ്ദേഹം സഹായം തേടിയത്. ആക്രമണത്തിൽ ഗുരുതരമായ പരിക്കുകൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, മാനസികമായി തകർന്ന ലഖ്‌വീർ, വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ഭയമുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തെ തന്റെ ടാക്സി ഡ്രൈവർ ജോലിയിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
23 വർഷമായി അയർലൻഡിൽ താമസിക്കുന്ന ലഖ്‌വീർ, ഏകദേശം 10 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. അടുത്തിടെ അയർലൻഡിൽ ഇന്ത്യൻ വംശജർക്ക് നേരെ വംശീയാക്രമണങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മറ്റ് രണ്ട് ഇന്ത്യൻ വംശജർക്ക് നേരെയും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. എല്ലാ ആക്രമണങ്ങളിലും 15 മുതൽ 25 വയസ്സിനിടയിൽ പ്രായമുള്ള യുവാക്കളാണ് പ്രതികളെന്നും, ആക്രമണത്തിന് ശേഷം ഇന്ത്യക്കാരോട് "സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ" ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
In Dublin, an Indian taxi driver, Lakhvir Singh, was attacked by two passengers who hit him on the head with a bottle, causing bleeding. The assailants, aged 20-21, shouted "go back to your country" during the assault in Poppintree. Despite seeking help from nearby homes, no one assisted, forcing Singh to call 999. This marks the third attack on Indian immigrants in Ireland within a month. Singh, a 23-year resident and 10-year cab driver, fears returning to work due to the trauma.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• 3 hours ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• 3 hours ago
പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'
National
• 3 hours ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• 3 hours ago
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്
International
• 4 hours ago
വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും
Saudi-arabia
• 4 hours ago
ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
International
• 4 hours ago
ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ
Cricket
• 4 hours ago
ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ
uae
• 4 hours ago
കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്
Kerala
• 5 hours ago
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 5 hours ago
വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരേ ഗുരുതര ആരോപണവുമായി മലയാളി യുവതി
uae
• 5 hours ago
'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്
International
• 5 hours ago
'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ
International
• 5 hours ago
UAE Weather: അല്‍ഐനില്‍ ഇന്നലെ കനത്ത മഴ; ഇടിമിന്നലും; ഇന്നും മഴയ്ക്ക് സാധ്യത; യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ്
uae
• 7 hours ago
ഗുജറാത്തും ഏകീകൃത സിവിൽ കോഡിലേക്ക്: ഉത്തരാഖണ്ഡിന് പിന്നാലെ നിർണായക തീരുമാനം
National
• 7 hours ago
യാത്രക്കാരെ ശ്രദ്ധിക്കുക; ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടുന്നു
Kerala
• 7 hours ago
എയര്‍ അറേബ്യ ബാക്കു, തിബിലിസി സര്‍വിസുകള്‍ വര്‍ധിപ്പിച്ചു
uae
• 7 hours ago
'ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ദൈവം ഒന്നേയുള്ളൂ, എന്നെ വെറുതെവിടൂ..' കരഞ്ഞപേക്ഷിച്ചിട്ടും ചേതന്സിന്ഹ് നെഞ്ചിലേക്ക് നിറയൊഴിച്ചു; ട്രെയിനിലെ വിദ്വേഷക്കൊലയില്‍ വിചാരണതുടങ്ങി
National
• 8 hours ago
ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
Kerala
• 15 hours ago
കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന് എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു
National
• 5 hours ago
ഉത്തരകാശി മിന്നൽ പ്രളയം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു
National
• 6 hours ago
പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ്
Kerala
• 6 hours ago