HOME
DETAILS

''ഭവന ജിഹാദ്' ആരോപണമുയര്‍ത്തി ശിവസേനാ നേതാവ്; മുംബൈയില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന്

  
Web Desk
August 05 2025 | 09:08 AM

Shiv Sena Leader Alleges Housing Jihad in Mumbai Slum Redevelopment Projects

മുംബൈ: എന്തിലും ഏതിലും 'ജിഹാദ്'  കണ്ടെത്തി കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള തീവ്ര ഹിന്ദുത്വരുടെ ലിസ്റ്റില്‍ ഇപ്പോള്‍ അവസാനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വീടുകളാണ്. മനുഷ്യര്‍ സമാധാനത്തോട തലചായ്ക്കാനായി പണിതുയര്‍ത്തുന്ന ഭവനങ്ങളിലും ജിഹാദ് കണ്ടെത്തി രംഗത്തു വന്നിരിക്കുന്നത് മുംബൈ ശിവസേന നേതാവാണ്. 

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ചേരി പുനരധിവാസ പദ്ധതികളില്‍ ഭവന ജിഹാദ് നടക്കുന്നുവെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് നിരുപം ആരോപിക്കുന്നത്. പുനരധിവാസ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില മുസ്‌ലിം റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരാണ് ഇത്തരത്തില്‍ 'ഭവന ജിഹാദ്' നടത്തുന്നതെന്നാണ് ശിവസേനാ നേതാവ് പറയുന്നത്.

നഗരത്തിന്റെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്താന്‍ ഈ നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയാണ്- ഒരു വാര്‍ത്താ സമ്മേളനത്തില്‍ നിരുപം ആരോപിച്ചു.

'മുംബൈയിലെ പ്രാന്തപ്രദേശമായ ജോഗേശ്വരിയിലെ രണ്ട് ചേരി പുനര്‍വികസന പദ്ധതികളില്‍ ഹിന്ദുക്കളുടെ വീടുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ അവരുടെ സമുദായത്തിലെ അംഗങ്ങളെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ചേര്‍ക്കുന്നു. ഈ ഭവന ജിഹാദിലൂടെ, നഗരത്തിന്റെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്താന്‍ ഇവര്‍ ശ്രമിക്കുകയാണ്,' ശിവസേനാ നേതാവ് പറഞ്ഞു. ഗോവണ്ടി, മാന്‍ഖുര്‍ഡ്, കുര്‍ള, സാകി നാക, ബാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം.

ചേരി പുനര്‍വികസന പദ്ധതികളില്‍ ഹിന്ദുക്കളുടെ വീടുകള്‍ മുസ്ലിംകള്‍ക്ക് നല്‍കാന്‍ നിര്‍മാതാക്കള്‍ ഗൂഢാലോചന നടത്തി. ജോഗേശ്വരിയിലെ വീടുകളുടെ എണ്ണം 44ല്‍ നിന്ന് 95 ആയി ഉയര്‍ത്തി. പുതുതായി ചേര്‍ത്ത 51 വീടുകളും മുസ്‌ലിംകള്‍ക്ക് അനുവദിച്ചു. ഇതില്‍ 30 വീടുകള്‍ ഒരു നിര്‍മാതാവിന്റെ രണ്ട് ആണ്‍മക്കളുടെ പേരിലാണെന്നും സഞ്ജയ് നിരുപം പറയുന്നു.

'മുമ്പ് ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ മുസ്‌ലിംകള്‍ വാങ്ങിയതിന്റെ ഫലമായി ആ പ്രദേശം മുഴുവന്‍ ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷമായി മാറിയിരിക്കുന്നു- നിരുപം പറയുന്നു. 

രണ്ടാമത്തെ പദ്ധതിയില്‍ തുടക്കത്തില്‍ 67 വീടുകളുണ്ടായിരുന്നു. അതില്‍ ആറ് മുസ്‌ലിം കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട് വീടുകളുടെ എണ്ണം 123 ആയി ഉയര്‍ന്നു. അധിക യൂണിറ്റുകള്‍ മുസ്‌ലിംകള്‍ക്ക് വിറ്റു.' സഞ്ജയ് നിരുപം പറഞ്ഞു.

മുന്‍പ് ആ സ്ഥലത്ത് ഒരു ഗണേശ ക്ഷേത്രവും ദേവി മണ്ഡപത്തിനുള്ള സ്ഥലവും ഉണ്ടായിരുന്നുവെന്നും ഇയാള്‍ ആരോപിക്കുന്നു.  അത് നീക്കം ചെയ്ത് ആ സ്ഥലത്ത് ഇപ്പോള്‍ ഒരു മദ്രസയാണ് ഉള്ളതെന്നുമാണ് ശിവസേന വക്താവ് കൂട്ടിച്ചേര്‍ത്തു. 

 

Shiv Sena leader Sanjay Nirupam claims that certain Muslim real estate developers are executing a 'Housing Jihad' in Mumbai by manipulating slum redevelopment projects to alter the city's demographic structure. He cites redevelopment sites in Jogeshwari and other suburbs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  15 hours ago
No Image

ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Kerala
  •  15 hours ago
No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  16 hours ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  16 hours ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  16 hours ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  16 hours ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  16 hours ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  17 hours ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  17 hours ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  17 hours ago