
മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

ജലേശ്വർ (ഒഡിഷ): മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ ആണ് ക്രൂരമായ ആക്രമണം നടന്നത്. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേൽ, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി. ജോജോ എന്നിവർക്കാണ് മർദനമേറ്റത്. കന്യാസ്ത്രീകൾക്ക് നേരെയും അതിക്രമം ഉണ്ടായതായി റിപ്പോർട്ട്.
ഛത്തീസ്‌ഗഢിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തന ആരോപണത്തിൽ ജയിലിലടച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണ വാർത്ത പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് ഒരു മതവിശ്വാസിയുടെ ചരമവാർഷിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ച് രാത്രി 9 മണിയോടെ മടങ്ങാനിരുന്ന സംഘത്തെ, ആളൊഴിഞ്ഞ പ്രദേശത്ത് 70-ലധികം ബജ്‌റംഗ് ദൾ സംഘമാണ് തടഞ്ഞ് ആക്രമണം അഴിച്ചു വിട്ടത്.
വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും ശേഷം ബജ്‌റംഗ് ദൾ സംഘം വൈദികരെയും കന്യാസ്ത്രീകളെയും അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിൽ എത്തിയ ഒരു വൈദികനെ പ്രവർത്തകർ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. മതപരിവർത്തനം ആരോപിച്ചാണ് ആക്രമണം നടത്തിയത്. “ഇവിടെ ബിജെഡി അല്ല, ബിജെപിയാണ് ഭരിക്കുന്നത്. ആരേയും അമേരിക്കക്കാരാക്കാൻ നിനക്ക് കഴിയില്ല,” എന്ന് പറഞ്ഞാണ് മർദനം നടത്തിയതെന്ന് വൈദികർ വെളിപ്പെടുത്തി.
വൈദികർ മതപരിവർത്തനത്തിനല്ല വന്നതെന്ന് ഗ്രാമവാസികൾ ആവർത്തിച്ച് വിശദീകരിച്ചെങ്കിലും ബജ്‌റംഗ് ദൾ സംഘം അത് ഗൗനിച്ചില്ല. ഏകദേശം 45 മിനിറ്റിന് ശേഷം പൊലിസ് സംഭവ സ്ഥലത്തെത്തിയപ്പോഴാണ് ബജ്‌റംഗ് ദൾ സംഘം പിരിഞ്ഞുപോയത്. സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തതായി പൊലിസ് അറിയിച്ചു.
In Odisha's Jaleswar, over 70 Bajrang Dal activists attacked Malayali priests Fr. Lijo Nirappel and Fr. V. Jojo, along with nuns, alleging religious conversion. The group, returning from a memorial ceremony, faced assault and verbal abuse. Police intervened after 45 minutes, dispersing the attackers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു രാജ്യത്തെ മുഴുവൻ ജനതയും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നു; ഈ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് കുടിയേറാൻ കാരണം ഇതാണ്
International
• 6 hours ago
ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണം: സിബിസിഐ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടെന്ന് ഫാ. റോബിൻസൺ റോഡ്രിഗസ്
National
• 6 hours ago
വോട്ടർ പട്ടികയിൽ പിടിമുറുക്കി രാഹുൽ ഗാന്ധി; കർണാടക തെര.കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്, രാഹുലും ഖാർഗെയും പങ്കെടുക്കും | Rahul Gandhi
National
• 7 hours ago
തിരുപ്പൂരിൽ എസ്.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലിസ് വെടിവച്ച് കൊന്നു | Tamilnadu Police Enounter
National
• 7 hours ago
കേന്ദ്ര സർക്കാർ ഇസ്‌റാഈലിൽ നിന്ന് വാങ്ങിയത് 25,350 കോടിയുടെ ആയുധങ്ങൾ
National
• 8 hours ago
ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; ആകെ അപേക്ഷകർ 25,437: നറുക്കെടുപ്പ് 12ന് | Hajj 2026
Kerala
• 8 hours ago
ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ
Kerala
• 15 hours ago
കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം
Kerala
• 15 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന
Kerala
• 16 hours ago
2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
bahrain
• 16 hours ago
പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ
uae
• 17 hours ago
ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ
uae
• 17 hours ago
വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന
International
• 17 hours ago
യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ
uae
• 18 hours ago
വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം
Saudi-arabia
• 20 hours ago
ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും
National
• 20 hours ago
അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League
Football
• 21 hours ago
കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി
Kerala
• a day ago
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം
National
• 19 hours ago
കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം
Kerala
• 19 hours ago
രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു
Kerala
• 20 hours ago