
ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 80,000ത്തിലേറെ; സ്വര്‍ണ വിലയില്‍ ഇന്നുണ്ടായത് വന്‍ കുതിപ്പ്, അറിയാം... / Gold price hike

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നുണ്ടായത് വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വില കടന്ന് ദിനംപ്രതി റെക്കോര്‍ഡിടുകയാണ് സ്വര്‍ണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ താരിഫ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതാണ് വില കൂടാന്‍ കാരണമായതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നും കാണാം.
ആഗസ്റ്റിലെ ആദ്യ ആഴ്ച പിന്നിടാനൊരുങ്ങുമ്പോള്‍ സ്വര്‍ണ വില കുതിപ്പില്‍ തന്നെയാണ്. ആഗസ്റ്റ് ഒന്നു മുതലുള്ള കണക്കെടുത്ത് നോക്കിയാല്‍ എല്ലാ ദിവസവും വര്‍ധനയാണ് കാണാനാവുക. കഴിയുമ്പോള്‍ ഇതുവരെ സ്വര്‍ണ വില കുറഞ്ഞിട്ടില്ല. ആഗ്‌സ്റ്റ് ഒന്നിന് 73,200 രൂപയായിരുന്ന 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അത് ആഗസ്റ്റ് എട്ടില്‍ എത്തിയപ്പോള്‍ 2500ലേറെ രൂപയുടെ വര്‍ധനവാണുണുണ്ടായത്. വെറും ഏഴ് ദിവസം കൊണ്ടാണ് ഇതെന്ന് നോക്കണം. ജൂലൈയില്‍ ചാഞ്ചാട്ടമായിരുന്നു വിപണിയില്‍. ജൂലൈയിലെ അസ്ഥിരമായ അന്തരീക്ഷത്തില്‍ നിന്ന് സ്വര്‍ണം തിരികെ കയറുകയാണ് എന്ന വ്യക്തമായ സൂചനയാണ് ആഗസ്റ്റിലെ വില നിലവാരം കാണിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം
ഇന്ന് സംസ്ഥാനത്ത് 22 കാരറ്റില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9470 രൂപയായി . ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കൂടി ഇന്നലെ 75200 രൂപയില്‍ വ്യാപാരം നടത്തിയിരുന്നിടത്തു നിന്ന് ഇന്ന് 75760 ലേക്ക് കുതിച്ചു. ഗ്രാമിലും പവനിലും സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.
ആഭരണമായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഈ വില വര്‍ധനവ് വലിയ തിരിച്ചടിയാണ്. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്നത്തെ വില അനുസരിച്ച് ചുരുങ്ങിയത് 80000 രൂപയെങ്കിലും ചെലവാകും. ജി.എസ.്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി ശതമാനം നിശ്ചയിക്കുന്നത്.
അതേസമയം, 18 കാരറ്റിലാണ് വാങ്ങുന്നതെങ്കില്‍ പവന് 61,992 രൂപയാണ് ഇന്ന് ചെലവ് വരുന്നത്. ആഭരണമാവുമ്പോള്‍ 65,000ത്തിനോട് അടുത്ത വരും വില.
വിവിധ കാരറ്റുകള്‍ക്ക് ഇന്നത്തെ വില ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 76 രൂപ കൂടി 10,331
പവന് 608 രൂപ കൂടി 82,648
22 കാരറ്റ്
ഗ്രാമിന് 70 രൂപ കൂടി 9,470
പവന് 560 രൂപ കൂടി 75,760
18 കാരറ്റ്
ഗ്രാമിന് 58 രൂപ കൂടി 7,749
പവന് 464 രൂപ കൂടി 61,992
വില കൂടാന്‍ കാരണം
ട്രംപിന്റെ താരിഫുകളെക്കുറിച്ചുള്ള ആശങ്കകളാണ് വിലക്കയറ്റത്തിന് പിന്നില്‍. (Trump tariff impact ) ആശങ്കകള്‍ സ്വര്‍ണം സുരക്ഷിത താവളമെന്ന ആവശ്യകത വര്‍ധിപ്പിച്ചു. ഡോളറിന്റെ ബലഹീനതയും സ്വര്‍ണ വില ഉയരാന്‍ കാരണമായി. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
Gold prices in the state surged to an all-time high following the implementation of tariffs by US President Donald Trump. Experts link the domestic spike to rising global market rates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 16 hours ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 16 hours ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 17 hours ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 17 hours ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• 18 hours ago
കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• 18 hours ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്‌സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 18 hours ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 18 hours ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 19 hours ago
കാട്ടിൽ പ്രവേശിച്ചതിന് മുൻ സൈനികന് 18 ലക്ഷം പിഴ; വീഡിയോ വൈറലായതോടെ പ്രതിഷേധം
International
• 19 hours ago
കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
National
• 20 hours ago
പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ
Kerala
• 20 hours ago
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
• 20 hours ago
'പട്ടിണി, വൈദ്യുതാഘാതം, കഠിന മര്‍ദ്ദനം...' ഇസ്റാഈലി ജയിലുകളില്‍ ഫലസ്തീന് തടവുകാര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട്
International
• 21 hours ago
കളിക്കളത്തിൽ ആ താരത്തെ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നു: മുൻ സൂപ്പർതാരം
Cricket
• a day ago
പരാഗല്ല! സഞ്ജു പോയാൽ രാജസ്ഥാന്റെ ക്യാപ്റ്റനാവുക മറ്റൊരു താരം; റിപ്പോർട്ട്
Cricket
• a day ago
ഉക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍...പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്, ആഗസ്റ്റ് 15ന് അലാസ്കയില്‍
International
• a day ago
ഇതുപോലൊരു ട്രിപ്പിൾ സെഞ്ച്വറി ചരിത്രത്തിലാദ്യം; ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച് കിവികൾ
Cricket
• a day ago
'രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ആര്.എസ്.എസ്സുകാര്‍' സമര പോരാളികളെ പ്രശംസിച്ച് രംഗത്തെത്തിയ മോദിയെ ചരിത്രം ഓര്‍മിപ്പിച്ച് ജയറാം രമേശ്
National
• 21 hours ago
അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി
National
• a day ago
ഹാഗിയ സോഫിയ പള്ളിയില്‍ തീയിടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
International
• a day ago