4 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന 4 യൂസ്ഡ് ജാപ്പനീസ് കാറുകൾ
നിങ്ങൾ ഒരു യൂസ്ഡ് കാറോ അല്ലെങ്കിൽ, ഈ വർഷം 18 വയസ്സ് പൂർത്തിയാക്കി ഓടിച്ച് പരിശീലിക്കാൻ വേണ്ടി ഉപയോഗിച്ച നല്ല ഒരു കാർ അന്വേഷിച്ച് നടക്കുന്ന ആളോ ആണോ? ആണെഭ്കിൽ പുതിയ കാറിനേക്കാൾ ഉപയോഗിച്ച കാർ തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കും കൂടുതൽ സാമ്പത്തികവും പ്രായോഗികവും. തുടക്കക്കാർക്ക് അനുയോജ്യവും താങ്ങാവുന്നതുമായ 4 ലക്ഷം രൂപയിൽ താഴെ വിലയുള്ള നാല് യൂസ്ഡ് ജാപ്പനീസ് കാറുകളെകുറിച്ച് പരിചയപ്പെടാം.
1. മാരുതി സുസുക്കി സ്വിഫ്റ്റ്
രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്പോർട്ടി ഡിസൈനും മികച്ച എഞ്ചിനുകളും കൊണ്ട് ശ്രദ്ധേയമായ ഈ കാർ, തുടക്കക്കാർക്ക് ഡ്രൈവ് ചെയ്യാൻ എളുപ്പവും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 2012 മുതൽ 2017 വരെയുള്ള മോഡലുകൾ 4 ലക്ഷം രൂപയിൽ താഴെ വിലയിൽ മാർക്കറ്റിൽ ലഭ്യമാണ്. ABS, ഓട്ടോമാറ്റിക് AC, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയ സവിശേഷതകൾ മോഡൽ വർഷത്തിനനുസരിച്ച് ലഭിക്കും. വാങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ അവസ്ഥയും വേരിയന്റും ശ്രദ്ധാപൂർവം പരിശോധിക്കുക.
2. മാരുതി വാഗൺആർ
വിശാലമായ ക്യാബിനും പ്രായോഗികമായ ഇന്റീരിയറും വാഗ്ദാനം ചെയ്യുന്ന മാരുതി വാഗൺആർ, തുടക്കക്കാർക്ക് മറ്റൊരു മികച്ച ഓപ്ഷനാണ്. ബോക്സി ഡിസൈനുള്ള ഈ ഹാച്ച്ബാക്കിന് ഉയർന്ന റീസെയിൽ മൂല്യം ലഭിക്കുന്നുണ്ട്. അതിനാൽ ഭാവിയിൽ വിൽക്കാൻ ആഗ്രഹിക്കുമ്പോൾ നല്ല വിലയും ലഭിക്കും. 2014 മുതൽ 2019 വരെയുള്ള മോഡലുകൾ 4 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. ടച്ച്സ്ക്രീൻ, ABS, AC തുടങ്ങിയ സവിശേഷതകളും ഈ മോഡലുകളിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ അവസ്ഥയും വേരിയന്റും വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ടതാണ്.
3. ഹോണ്ട സിറ്റി
പ്രീമിയം സെഡാൻ അനുഭവം താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്ന ഹോണ്ട സിറ്റി, ഡിസൈൻ, വിശ്വാസ്യത, പ്രകടനം എന്നിവയിൽ മികവ് പുലർത്തുന്നു. CVT ഗിയർബോക്സ് സജ്ജീകരിച്ചിരിക്കുന്ന ഈ കാർ, തുടക്കക്കാർക്ക് സുഖകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു. 2014 മുതൽ 2017 വരെയുള്ള മോഡലുകൾ 4.5 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. വാങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ അവസ്ഥയും വേരിയന്റും പരിശോധിക്കാൻ ശ്രദ്ധിക്കുക.
4. ഹോണ്ട ജാസ്
നഗര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഹോണ്ട ജാസ്, ഡ്രൈവ് ചെയ്യാൻ എളുപ്പവും കുറഞ്ഞ രീതിയിൽ മാത്രം അറ്റകുറ്റപ്പണികൾ വേണ്ടി വരുന്ന കാറാണ്. മികച്ച മൈലേജും വിശാലമായ ഇന്റീരിയറും ഈ കാറിനെ പ്രായോഗികവും സാമ്പത്തികവുമാക്കുന്നു. 2015 മുതൽ 2017 വരെയുള്ള മോഡലുകൾ 4 ലക്ഷം രൂപയിൽ താഴെ വിലയിൽ യൂസ്ഡ് കാർ വിപണിയിൽ ലഭ്യമാണ്.
ഹ്യുണ്ടായ് i10 ഗ്രാൻഡ് നിയോസ്
ജാപ്പനീസ് കാറുകൾക്ക് പുറമെ, ഹ്യുണ്ടായ് i10 ഗ്രാൻഡ് നിയോസ് തുടക്കക്കാർക്ക് മികച്ചൊരു ഓപ്ഷനാണ്. സവിശേഷതകൾ നിറഞ്ഞ ഇന്റീരിയർ, മികച്ച ദൃശ്യപരത, ഡ്രൈവിംഗ് എന്നിവ ഈ കാറിനെ വേറിട്ട് നിർത്തുന്നു. 2019 മോഡലുകൾ 5 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. വാഹനത്തിന്റെ അവസ്ഥയും വേരിയന്റും വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ടതാണ്.
ആദ്യ കാർ തിരഞ്ഞെടുക്കുമ്പോൾ, വിശ്വസനീയമായ ഡീലറിൽ നിന്ന് വാങ്ങുകയും വാഹനത്തിന്റെ സർവീസ് ഹിസ്റ്ററിയും, കണ്ടീഷനും പരിശോധിക്കുകയും ചെയ്യുക.
For new drivers or those looking to buy their first car, used Japanese cars offer reliability and affordability. Here are four excellent options under 4 lakh rupees: Maruti Suzuki Swift (2012-2017), a sporty hatchback with great mileage; Maruti WagonR (2014-2019), practical with high resale value; Honda City (2014-2017), a premium sedan with smooth performance; and Honda Jazz (2015-2017), a spacious, low-maintenance city car. Check vehicle condition and variant before buying
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."