HOME
DETAILS

ഗസ്സ സമാധാന ചർച്ചകളുടെ ആദ്യ ദിവസം 'പോസിറ്റീവ്' ആയി അവസാനിച്ചു;  ഈജിപ്തിൽ ചർച്ച തുടരും

  
October 07 2025 | 04:10 AM

first day of talks between hamas and israel in egypt was positive talks will continue

കെയ്റോ: ഗസ്സയിൽ യു.എസിന്റെ സമാധാന പദ്ധതി സംബന്ധിച്ച് ഇസ്റാഈലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകളുടെ ആദ്യദിനം പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടക്കുന്ന ചർച്ചയുടെ ആദ്യദിനമാണ് പ്രതീക്ഷ നൽകുന്നതാണെന്ന് വ്യക്തമാക്കിയത്. 

തിങ്കളാഴ്ച ചെങ്കടൽ റിസോർട്ട് നഗരമായ ശാം എൽ-ഷൈഖിൽ നടന്ന കൂടിക്കാഴ്ച "പോസിറ്റീവ്" ആയിരുന്നുവെന്നും നിലവിലെ ചർച്ചകൾ എങ്ങനെ തുടരുമെന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ചർച്ച ഇന്നും തുടരും. ശാം അൽ ഷെയ്ഖിലാണ് ചർച്ച നടക്കുന്നത്. ഗസ്സയിൽ വെടിനിർത്തുക, ഇസ്റാഈൽ സൈന്യത്തെ ഗസ്സയിൽനിന്ന് പിൻവലിക്കുക, തടവുകാരെ കൈമാറുക എന്നീ ദൗത്യങ്ങളാണ് സമാധാന കരാറിന്റെ ഭാഗമായുള്ളത്.

കഴിഞ്ഞ മാസം ഖത്തറിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രാഈലി വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഹമാസ് നേതാക്കളായ ഖലീൽ അൽ-ഹയ്യ , സഹെർ ജബാരിൻ എന്നിവരാണ് ചർച്ചയിൽ ഹമാസിനെ പ്രതിനിധീകരിക്കുന്നത്. റോൺ ഡെർമറാണ് ഇസ്റാഈലിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുന്നത്. ഇസ്റാഈലിന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥ സംഘവും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. 

ഗസ്സയിൽ ഇസ്‌റാഈൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്നത് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വെല്ലുവിളി ഉയർത്തുന്നുവെന്ന് ഹമാസ് പ്രതിനിധി സംഘം മധ്യസ്ഥരോട് പറഞ്ഞതായി അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്തു. ആദ്യ ദിവസത്തെ ചർച്ചകളിൽ തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം, വെടിനിർത്തൽ, ഗസ്സയിലേക്ക് പ്രവേശിക്കുന്ന മാനുഷിക സഹായം എന്നിവ ഉൾപ്പെട്ടിരുന്നുവെന്ന് ഈജിപ്തിലെ അൽ-ഖഹേര ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗസ്സയിൽ വെടിനിർത്തിയെന്ന് യു.എസ് അവകാശപ്പെടുമ്പോഴും ഇസ്റാഈൽ ആക്രമണം തുടരുകയുമാണ്. ഇസ്റാഈൽ ആക്രമണത്തിൽ ഇന്നലെ 24 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ സഹായ വിതരണ കേന്ദ്രത്തിന് സമീപം സഹായം സ്വീകരിക്കാനെത്തിയ നാലു പേരെ ഇസ്റാഈൽ സൈന്യം വെടിവച്ചു കൊന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ

Kerala
  •  a day ago
No Image

അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്

Football
  •  a day ago
No Image

യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ

uae
  •  a day ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ

uae
  •  a day ago
No Image

ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും

International
  •  a day ago
No Image

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്

Cricket
  •  a day ago
No Image

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

National
  •  a day ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  a day ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  a day ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  a day ago