HOME
DETAILS

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്കു സമീപം ഉറങ്ങിപ്പോയ കള്ളനെ തൊണ്ടിമുതല്‍ സഹിതം പിടികൂടി

  
Web Desk
October 07 2025 | 04:10 AM

thief caught sleeping near school toilet during attempted robbery in attingal

 

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മോഷ്ടാവ് കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്കടുത്ത് കിടന്ന് ഉറങ്ങിപ്പോയി. ഇയാളെ പൊലിസ് പിടികൂടി. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയില്‍ ആയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ടു.

ഈ വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പൊലിസില്‍ വിവരം അറിയിച്ചത്. അതിനിടെ പരിശോധന നടത്തിയ സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെയും കണ്ടെത്തുകയായിരുന്നു.

സ്‌കൂളില്‍ നിന്നു കവര്‍ന്ന യു പിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്‌സും തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം തൊട്ടടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

 

In a bizarre incident in Attingal, Thiruvananthapuram, a thief fell asleep near a school toilet during an attempted robbery and was later caught by the police. The accused, identified as Vineesh (23), a local resident, was found early Saturday morning.

The incident came to light when a school security staff member noticed the cash counter room door left open while turning off the lights. Upon alerting the school authorities, a closer inspection revealed signs of an attempted break-in at the locker. During further search, staff found Vineesh sleeping on the floor near the boys' toilet in the higher secondary block.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; സംഭവം മഞ്ചേശ്വരത്ത്

Kerala
  •  16 hours ago
No Image

ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം

National
  •  16 hours ago
No Image

'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍

International
  •  16 hours ago
No Image

കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍;  തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍ 

Kerala
  •  17 hours ago
No Image

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു

Kerala
  •  17 hours ago
No Image

ശബരിമല സ്വർണപ്പാളി വിഷയത്തിൽ 'ഉടക്കി' നിയമസഭ; ശക്തമായ പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദ് ചെയ്ത് സ്പീക്കർ, മന്ത്രിമാർക്ക് കൂവൽ

Kerala
  •  17 hours ago
No Image

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്കു സമീപം ഉറങ്ങിപ്പോയ കള്ളനെ തൊണ്ടി മുതല്‍ സഹിതം പിടികൂടി

Kerala
  •  18 hours ago
No Image

ഗസ്സ സമാധാന ചർച്ചകളുടെ ആദ്യ ദിവസം 'പോസിറ്റീവ്' ആയി അവസാനിച്ചു;  ഈജിപ്തിൽ ചർച്ച തുടരും

International
  •  18 hours ago
No Image

ഗസ്സയിലെ കൊടുംക്രൂരത: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധത്തെരുവ് ഇന്ന്

Kerala
  •  18 hours ago
No Image

ഫോണ്‍ കിട്ടാതാവുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കാറുണ്ടോ..? ഉടന്‍ 'ഡി ഡാഡി'ലേക്ക് വിളിക്കൂ- പദ്ധതിയുമായി കേരള പൊലീസ് കൂടെയുണ്ട്

Kerala
  •  19 hours ago