HOME
DETAILS

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

  
Web Desk
October 11 2025 | 18:10 PM

another amoebic meningoencephalitis death in kerala kollam woman succumbs

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം വീണ്ടും ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ സ്ത്രീയാണ് (48) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര മരണമാണിത്.

കശുവണ്ടി തൊഴിലാളിയായിരുന്ന ഇവർക്ക് സെപ്റ്റംബർ 23-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. അപൂർവവും എന്നാൽ അതീവ ഗുരുതരവുമായ ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് രോഗത്തിന്റെ പ്രധാന കാരണം.

മലിനമായ കുളങ്ങളിലോ പുഴകളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. തുടർന്ന് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണ പടലത്തിലെ സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. ഇത് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.

 

 

A 48-year-old woman from Kollam, Kerala, died due to amoebic meningoencephalitis at Thiruvananthapuram Medical College Hospital. This marks the third such death in the state this month. The rare but severe brain infection, caused by Naegleria fowleri amoeba found in contaminated water, was confirmed on September 23.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  5 hours ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  6 hours ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  6 hours ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  6 hours ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  7 hours ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  7 hours ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  7 hours ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  8 hours ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  8 hours ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  8 hours ago