
"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം

എറണാകുളം: യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വിമർശനവുമായി എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി രംഗത്ത്. രാഹുൽ മെസേജ് അയച്ചതിനെ തുടർന്ന് രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർ പാർട്ടി പ്രവർത്തനം തന്നെ അവസാനിപ്പിച്ചുവെന്ന സന്ദേശമാണ് വാട്സാപ് ഗ്രൂപ്പിൽ പ്രചരിക്കുന്നത്. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റേതാണ് ശബ്ദസന്ദേശം. "ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?" എന്ന വിമർശനവും ഗ്രൂപ്പിൽ ഉയർന്നിട്ടുണ്ട്. തെറ്റിനെ ന്യായീകരിച്ച് സമയം പാഴാക്കേണ്ടതില്ലെന്നും ആഷിക് കരോട്ട് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ജോർജും രാഹുലിനെതിരെ രംഗത്തെത്തി. ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം പരാതികൾ നേരിടുന്നവരെ വെച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും വിഷയം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങളിൽ ബാലാവകാശ കമ്മിഷനും വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്. നിർബന്ധിത ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തത്. പരാതിയിൽ ഡിജിപിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും കമ്മിഷൻ നിർദേശിച്ചു. അതേസമയം രാഹുലിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്താണ് ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
രാഹുൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്ന് ആരോപിച്ച് ബാലാവകാശ കമ്മിഷന്‍, ദേശീയ ശിശു സംരക്ഷണ വകുപ്പ്, സംസ്ഥാന വനിതാ-ശിശു സംരക്ഷണ വകുപ്പ് എന്നിവർക്ക് അശ്വതി മണികണ്ഠൻ എന്ന പാലക്കാട് നിന്നുള്ള പൊതുപ്രവർത്തകയും പരാതി നൽകിയിട്ടുണ്ട്.
The Ernakulam District Youth Congress Committee's WhatsApp group saw strong criticism against Rahul Mankoottathil, with the district secretary's voice message alleging that two female KSU workers quit party activities after receiving messages from him. The group questioned why such a person should be supported, as pressure mounts for Rahul's resignation from his MLA post
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടാക്‌സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• 10 days ago
സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള
Football
• 10 days ago
വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ചു; പേടിക്കേണ്ട, ഒരു കേബിൾ കയ്യിലുണ്ടോ? ചാർജിംഗ് ഇനി ഈസി
uae
• 10 days ago
കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം
National
• 10 days ago
കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
Business
• 10 days ago
ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
Cricket
• 10 days ago
ഷുഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ
uae
• 10 days ago
ഭൂകമ്പത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ടെക്സ്റ്റ്, ഓഡിയോ രൂപത്തിൽ മൊബൈൽ ഫോണിൽ ലഭിക്കും; എങ്ങനെയെന്നറിയാം
uae
• 10 days ago
പുതിയ റോളിൽ അവതരിച്ച് സഞ്ജു സാംസൺ; ഇനി വലിയ കളികൾ മാത്രം!
Football
• 10 days ago
കുവൈത്ത്: ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടും; നാടുകടത്തലിനടക്കം സാധ്യത
Kuwait
• 10 days ago
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala
• 10 days ago
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 10 days ago
ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്
Cricket
• 10 days ago
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബര്‍ 6,11 തിയ്യതികളില്‍
National
• 10 days ago
സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം
National
• 10 days ago
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം
Kerala
• 10 days ago
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
International
• 10 days ago
ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍
Kerala
• 10 days ago
ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം: പിണറായി വിജയന്
Kerala
• 10 days ago
വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്
International
• 10 days ago
'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍' രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം
National
• 10 days ago