HOME
DETAILS

സുപ്രഭാതം സഊദി തല പ്രചരണ കാംപയിൻ അവസാനിച്ചു; കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം കോപ്പികൾ, മക്ക സെൻട്രൽ കമ്മിറ്റി ഒന്നാം സ്ഥാനത്ത്

  
Web Desk
September 19 2025 | 15:09 PM

Suprabatham Saudi campaign ends copies more than double last year Mecca Central Committee in first place 1

ദമാം: സുപ്രഭാതം പത്രം 12-ാം വാർഷിക സഊദി തല പ്രചരണ കാംപയിൻ അവസാനിച്ചു. സമസ്തയുടെ ഗൾഫ് പോഷക ഘടകമായ സഊദിയിലെ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ (എസ്‌ഐസി) നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിന്ന കാംപയിൻ അവസാനിച്ചതോടെ റെക്കോർഡ് വർധവ് ആണ് സഊദിയിൽ നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിൽ അധികം കോപ്പികളുടെ വർധനവ് ആണ് സഊദിയിൽ നിന്ന് ഈ വർഷമുണ്ടായത്.

സെൻട്രൽ കമ്മിറ്റികളിൽ ടാർഗറ്റ് ചെയ്ത വരിക്കാരെക്കാൾ ഇരട്ടിയിലധികം വരിക്കാരെ ചേർത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് യാംബു സെൻട്രൽ കമ്മിറ്റിയാണ്. സഊദിയിൽ ഏറ്റവും വരിക്കാരെ ചേർത്തത് മക്ക കമ്മിറ്റിയാണ്. ടാർഗറ്റ് ചെയ്ത വരിക്കാരെക്കാൾ 150 ശതമാനമാണ് മക്കയിൽ നിന്നുള്ള വരിക്കാർ. മൂന്നാം സ്ഥാനത്തുള്ള അൽ ലൈത്, കിഴക്കൻ സഊദിയിലെ അൽ ജുബൈൽ സെൻട്രൽ കമ്മിറ്റികൾ ടാർഗറ്റ് ചെയ്ത വരിക്കാരെക്കാൾ 120 ശതമാനവും വർധനവ് രേഖപ്പെടുത്തി. 117 ശതമാനവുമായി അൽ ഖോബാർ, 107 ശതമാനവുമായി സബ്ത്തുൽ അലായ എന്നീ സെൻട്രൽ കമ്മിറ്റികളാണ് യഥാക്രമം ടാർഗറ്റ് ചെയ്തതിനേക്കാൾ വരിക്കാരെ ചേർത്തിയത്. റിയാദ്, റാബഗ്, ഖമീസ് മുശയ്ത്, ദമാം, വാദി ദവാസിർ, ജിദ്ദ, മദീന, തായിഫ്, ലൈല അഫ്ലാജ്, അൽ ഹസ എന്നീ സെൻട്രൽ കമ്മിറ്റികളാണ് ടാർഗറ്റ് ഇനത്തിൽ ആദ്യ പതിനഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് കിഴക്കൻ സഊദിയിലെ അൽഖോബാറിൽ സഊദി തല ഉദ്ഘാടനത്തോടെയാണ് പ്രചാരണ കാംപയിന് തുടക്കമായിരുന്നത്. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ പത്രമായി മാറിയ സുപ്രഭാതം പ്രചാരണ കാമ്പയിൻ പൂർണ്ണ വിജയത്തിലെത്തിക്കുന്നതിനായി സഊദിയിൽ ഉടനീളമുള്ള എസ്‌ഐസി സെൻട്രൽ, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികളാണ് ഒരു മാസത്തിനിടെ നടപ്പിലാക്കിയിരുന്നത്. പ്രചാരണത്തിന്റെ ഭാഗമായി വിവിധ സെൻട്രൽ കമ്മിറ്റികൾ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. സമസ്ത നൂറാം വാർഷികം നടക്കുന്ന വേളയിൽ 'നൂറാം വർഷം, നൂറ് സുപ്രഭാതം' പദ്ധതിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 

സെൻട്രൽ കമ്മിറ്റികൾ പദ്ധതികൾ ഏറ്റെടുത്തതോടെ ആവേശകരമായ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ സെൻട്രൽ, യൂണിറ്റ് തലങ്ങളിൽ വരിക്കാരായവർക്ക് പുറമെ നിശ്ചിത തുക സ്വീകരിച്ച് വിവിധ ജില്ലകളിലേക്ക് പത്രത്തിന്റെ കോപ്പികൾ ഒരു വർഷം മുഴുവൻ നൽകുന്ന പദ്ധതി ഏറെ വിജയകരമായിരുന്നുവെന്നും ആവേശപൂർവ്വമായാണ് പ്രവർത്തകർ പദ്ധതി ഏറ്റെടുത്തതെന്നും നേതാക്കൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  2 days ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  2 days ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  2 days ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

International
  •  2 days ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  2 days ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  2 days ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  2 days ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  2 days ago

No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  2 days ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  2 days ago
No Image

ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്

Kerala
  •  2 days ago
No Image

200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ

uae
  •  2 days ago