HOME
DETAILS

ഡീഅഡിക്ഷന്‍ സെന്ററിലെത്തിച്ച അനുജനോട് ജ്യേഷ്ഠന് പക; തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; പ്രതി പിടിയില്‍

  
September 20, 2025 | 5:58 PM

police arrest older brother for stabbing younger brother in nilambur

നിലമ്പൂര്‍: വഴിക്കടവില്‍ അനുജനെ കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ മൊഴി. തന്നെ ഡീഅഡിക്ഷന്‍ സെന്ററില്‍ എത്തിച്ചതിന്റെ വൈരാഗ്യത്തിലാണ് അനുജന്‍ വര്‍ഗീസ് (ബാബു)വിനെ കൊന്നതെന്ന് സഹോദരന്‍ രാജു മൊഴി നല്‍കി. വെള്ളിയാഴ്ച്ച രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ വഴിക്കടവ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 

അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നവരാണ് വര്‍ഗീസും, രാജുവും. മൂന്ന് വര്‍ഷം മുന്‍പ് രാജുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അമിത മദ്യപാനി അല്ലാത്ത തന്നെ നിര്‍ബന്ധിച്ച് ഡീ അഡിക്ഷന്‍ സെന്ററില്‍ എത്തിച്ചത് വര്‍ഗീസാണെന്ന് രാജു വിശ്വസിച്ചു. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും പതിവായിരുന്നു. 

വെള്ളിയാഴ്ച്ച രാത്രി പത്തോടെ വര്‍ഗീസിന്റെ വീട്ടിലേക്ക് മദ്യലഹരിയില്‍ രാജു കടന്നുകയറി. വരാന്തയിലിരുന്ന് സംസാരിച്ചിരുന്ന രാജുവിന്റെയും, വര്‍ഗീസിന്റെയും മക്കള്‍ ഇയാളെ പിന്തിരിപ്പിച്ചതോടെ രാജു സ്വന്തം വീട്ടിലേക്ക് മടങ്ങി. കുറച്ച് സമയം കഴിഞ്ഞ് കത്തിയുമായി തിരികെയെത്തിയ പ്രതി അനുജനെ കുത്തുകയായിരുന്നു. സംഭവ ശേഷം കത്തി സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ പ്രതി ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ വര്‍ഗീസിനെ എടക്കര സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. സംഭവ ശേഷം വീട്ടില്‍ ഒളിച്ചിരുന്ന രാജുവിനെ പൊലിസ് എത്തിയാണ് കസ്റ്റഡിയിലെടുത്തത്. 

അതേസമയം രാജുവിന്റെ മൊഴി കുടുംബം തള്ളി. ബാങ്കിലെ കടംവീട്ടാന്‍ രാജു വര്‍ഗീസിനോട് പലതവണ പണം ആവശ്യപ്പെട്ടിരുന്നതായും, ഇത് നല്‍കാത്തതാണ് ആക്രമണത്തിന് കാരണമെന്നും ബന്ധുക്കളും ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കണ്മുന്നിൽ! ഇന്ത്യയിൽ സച്ചിന് മാത്രമുള്ള റെക്കോർഡിലേക്ക് കണ്ണുവെച്ച് കോഹ്‌ലി

Cricket
  •  9 days ago
No Image

മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ഭീഷണി; 'ഭക്ഷണം നൽകിയാൽ പുറത്താക്കും' കർശന മുന്നറിയിപ്പുമായി പ്രിൻസിപ്പൽ; എതിർത്ത് എംഎൽഎ 

National
  •  9 days ago
No Image

എസ്.ഐ.ആര്‍; പശ്ചിമ ബംഗാളില്‍ 26 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  9 days ago
No Image

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

Football
  •  9 days ago
No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  9 days ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  9 days ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  9 days ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  9 days ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  9 days ago