HOME
DETAILS

ഇന്ദിരാഗാന്ധി തന്റെ സഹോദരിയെന്ന് യാസിർ അറഫാത്ത്; സ്വതന്ത്ര ഫലസ്തീനെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഇന്ത്യയും

  
Web Desk
September 23 2025 | 02:09 AM

Yasser Arafat said that Indira Gandhi was his sister and India was among the first countries to recognize Palestine before the West

ന്യൂഡല്‍ഹി: സ്വതന്ത്ര ഫലസ്തീനെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും മുമ്പ് തന്നെ ആദ്യം അംഗീകരിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യയും. ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളാണ് ഈയടുത്തായി ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ചത്. അറബ് മണ്ണില്‍ യഹൂദര്‍ക്കായി പ്രത്യേക രാജ്യം എന്ന ആശയത്തിന് വിത്തുപാകുന്നതിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പങ്ക് വഹിച്ച ബ്രിട്ടണ്‍കൂടി ഇപ്പോള്‍ പഴയതെറ്റ് തിരുത്തിയത്, സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങള്‍ തുടരുന്ന വിദേശനയത്തിലെ ചരിത്രപരമായ തിരുത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫലസ്തീനികളെ സംബന്ധിച്ച് പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രപദവിക്കായുള്ള പരിശ്രമത്തിലെ നിര്‍ണ്ണായക നിമിഷമാണിത്. എന്നാല്‍, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും മുമ്പ് തന്നെ സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുകയും ഫലസ്തീന് പിന്തുണനല്‍കുകയും ചെയ്ത രാജ്യമാണ് ഇന്ത്യയെന്നതും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയായി.

ലോകത്തെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ല്‍പ്പെട്ട ഫ്രാന്‍സ് ജൂലൈയില്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടണുള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങളും ഇതേ വഴി സ്വീകരിച്ചത്. 193 യു.എന്‍ അംഗരാജ്യങ്ങളില്‍ 151 ഉം (78 ശതമാനം) ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു കഴിഞ്ഞു. ജര്‍മ്മനി, ഇറ്റലി തുടങ്ങിയ ചില പാശ്ചാത്യശക്തികളും ലാറ്റിനമേരിക്കയിലെ ചില യു.എസ് അനുകൂല രാജ്യങ്ങളും ചില ദ്വീപ് രാഷ്ട്രങ്ങളുമാണ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാത്തത്. ഏഷ്യയില്‍നിന്ന് ജപ്പാനും മ്യാന്‍മറും തെക്കന്‍ കൊറിയയും അംഗീകരിച്ചിട്ടില്ല.

ഇന്ത്യ ചരിത്രപരമായി ഫലസ്തീനെ പിന്തുണച്ചിട്ടുണ്ട്. 1947ല്‍ ഫലസ്തീന്‍ വിഭജനത്തിനെതിരെ വോട്ട് ചെയ്യുകയും 1974ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) അംഗീകരിക്കുകയും ചെയ്തു. 1950ല്‍ ഇന്ത്യ ഇസ്‌റാഈലിനെ അംഗീകരിച്ചെങ്കിലും 1992 വരെ നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നില്ല. 1981 ല്‍ 'ഫലസ്തീന്‍ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം ദിന'മായി നവംബര്‍ 29 യു.എന്‍ പ്രഖ്യാപിക്കുമ്പോള്‍, ഫലസ്തീനെ പിന്തുണച്ച് ഇന്ത്യ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. മഹാത്മാ ഗാന്ധിയുടെ 150ാം ചരമദിനത്തില്‍ ഗാന്ധിയോടുള്ള ആദരസൂചകമായി ഫലസ്തീന്‍ അതോറിറ്റിയും ഗാന്ധിചിത്രമുള്ള സ്റ്റാമ്പുകള്‍ അടിച്ചിറക്കി. 

ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) ഫലസ്തീന്റെ നിയമാനുസൃത പ്രതിനിധി ആയി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യം എന്ന പ്രത്യേകതയും ഇന്ത്യക്കുണ്ട്. 1975ല്‍ ന്യൂഡല്‍ഹിയില്‍ പി.എല്‍.ഒ ഓഫിസ് തുറന്നു. 1988 നവംബര്‍ 18 നാണ് ഇന്ത്യ ഫലസ്തീന്റെ രാഷ്ട്ര പദവി ഔദ്യോഗികമായി അംഗീകരിച്ചത്. അന്നൊരിക്കല്‍ ഇന്ത്യയിലെത്തിയ യാസിര്‍ അറഫാത്ത്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച്, അവരെന്റെ സഹോദരിയാണെന്നാണ് പറഞ്ഞത്.

1980 മാര്‍ച്ചില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി യാസിര്‍ അറഫാത്തിന്റെ മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനത്തിനും ഇന്ത്യ ആതിഥ്യമരുളി. 1982 ലെ തന്റെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ അറഫാത്ത് ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെത്തുകയും അവിടെ സംസാരിക്കുകയും ചെയ്തു. 1990 ല്‍ ജാമിഅ ബിരുദദാന ചടങ്ങിന് അതിഥിയായെത്തിയ അറഫാത്ത് അന്നത്തെ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിനൊപ്പം വേദി പങ്കിടുകയുംചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇസ്‌റാഈല്‍ ഭരണകൂടവുമായി അടുപ്പം പാലിക്കുമ്പോഴും യു.എന്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ പൊതുവായി ഫലസ്തീന്‍ അനുകൂല നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് കസ്റ്റംസിന്റെ ഓപറേഷന്‍ 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന്‍ കണക്ഷന്‍

Kerala
  •  11 hours ago
No Image

ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്‌സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം  

Kerala
  •  12 hours ago
No Image

അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം

uae
  •  12 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍

Kerala
  •  13 hours ago
No Image

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു

Kerala
  •  13 hours ago
No Image

95 ന്റെ നിറവിൽ സഊദി അറേബ്യ; അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ പങ്ക് ചേർന്ന് പ്രവാസി സമൂഹം

Saudi-arabia
  •  13 hours ago
No Image

പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

Kerala
  •  13 hours ago
No Image

സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തി യുഎഇ; തീരുമാനം കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ

uae
  •  13 hours ago
No Image

യുഎസ്ടിഎമ്മിന് 150 കോടി പിഴ, നടപടി ഹിമന്തബിശ്വ ശര്‍മയുടെ പ്രതികാരനീക്കങ്ങള്‍ക്കിടെ; ബുള്‍ഡോസര്‍ രാജ് ഉണ്ടായേക്കും

National
  •  13 hours ago
No Image

സഞ്ജുവിന്റെ മൂന്ന് റൺസിൽ ഗംഭീർ വീഴും; വമ്പൻ നേട്ടത്തിനരികിൽ മലയാളി താരം

Cricket
  •  14 hours ago

No Image

അബൂദബിയിലെ സ്കൂളുകളിൽ പുതിയ ഗതാഗത നയം: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി മുതിർന്നവരുടെ സഹായമില്ലാതെ സ്കൂളിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ല

uae
  •  15 hours ago
No Image

E11, E311 റോഡ് ഉൾപെടെയുള്ള യുഎഇയിലെ പ്രധാന റോഡുകളിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം; യാത്രക്കാർ ബദൽ മാർ​ഗങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

Kuwait
  •  16 hours ago
No Image

ഫലസ്തീനെ അംഗീകരിക്കാൻ മടിച്ച് ഇറ്റലി; സർക്കാരിനെ തിരുത്താൻ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിൽ, സ്‌കൂളുകളും റോഡുകളും അടച്ചു 

International
  •  16 hours ago
No Image

വാവർ മുസ്‌ലിം ആക്രമണകാരിയും തീവ്രവാദിയും; അയ്യപ്പസംഗമത്തിൽ വർഗീയ പ്രസംഗം നടത്തിയ ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്

Kerala
  •  17 hours ago