HOME
DETAILS

91 വയസ്സുകാരിയെ പീഡിപ്പിച്ച്, സ്വർണമാല കവർന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും

  
September 24 2025 | 02:09 AM

accused gets double life sentence and 15 years rigorous imprisonment for raping 91-year-old woman and robbing her of gold necklace

ഇരിങ്ങാലക്കുട: 91 വയസ്സുള്ള വയോധികയോട് വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും സ്വർണമാല കവരുകയും ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട്, ആലത്തൂർ, കിഴക്കഞ്ചേരി, കണ്ണംകുളം സ്വദേശിയായ വിജയകുമാർ (ബിജു, 40)നാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വിവീജ സേതുമോഹൻ ശിക്ഷ വിധിച്ചത്.

2022 ഓഗസ്റ്റ് 3-നാണ് സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ പ്രതി അടുക്കളയിൽനിന്ന് ബലമായി എടുത്തുകൊണ്ടുപോയി മുറിയിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയും, കഴുത്തിലെ ഏകദേശം രണ്ടരപ്പവൻ തൂക്കമുള്ള സ്വർണമാല ബലമായി കവരുകയും ചെയ്തു. ഇരിങ്ങാലക്കുട പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണം നടത്തിയത് അന്നത്തെ ഇരിങ്ങാലക്കുട പൊലിസ് ഇൻസ്പെക്ടറായിരുന്ന അനീഷ് കരീമാണ്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം എട്ട് മാസത്തിനകം അതിജീവിത മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച പ്രതിയുടെ മുടി ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും, കണ്ടെടുത്ത സ്വർണമാലയും കേസിൽ നിർണായക തെളിവുകളായി. കൂടാതെ, സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ച മോട്ടോർ ബൈക്കും തെളിവുകളായി കോടതി പരിഗണിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. ബലാത്സംഗത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തവും, ഭവനഭേദനത്തിന് 10 വർഷം കഠിനതടവും, സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിനതടവും പ്രതി അനുഭവിക്കണം. ഇതിനു പുറമേ, 1.35 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 16 മാസം അധിക കഠിനതടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക ഈടാക്കിയാൽ, അത് അതിജീവിതയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിൽ വ്യവസ്ഥ ചെയ്തു.ശിക്ഷ വിധിച്ചതിനെ തുടർന്ന് പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  2 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  2 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  2 days ago
No Image

'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര്‍ അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും

National
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍

crime
  •  2 days ago
No Image

നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

National
  •  2 days ago
No Image

UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും

uae
  •  2 days ago
No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago