HOME
DETAILS

In- Depth Story: ലോകത്തെ ഞെട്ടിച്ച പതിനഞ്ചുകാരൻ; നാസയെ മുൾമുനയിൽ നിർത്തിയത് 21 ദിവസങ്ങൾ; പീന്നീട് അവന് എന്ത് സംഭവിച്ചു?

  
Web Desk
September 24 2025 | 07:09 AM

the 15-year-old who shocked the world nasa was stumped for 21 days what happened to him while under surveillance

1999 ജൂൺമാസം 29-ാം തീയതി അമേരിക്കയിലെ  അലബാമയിലെ ഹൺസ് വില്ലയിലെ എതാനും കമ്പ്യട്ടർ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു. നാസയുടെ മാർഷൽ സ്പേസ് ഫ്ലൈ സെന്ററിലെ 13 ഓളം സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്. നാസയുടെ കണക്ക് പ്രകാരം 1.7 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന സോഫ്റ്റ് വെയറുകളാണ് ഹാക്ക് ചെയ്യപ്പട്ടത്. ഇതിൻ്റേ മൂല്യം ഇന്ത്യൻ രൂപയിൽ കണക്കാകുകയാണെങ്കിൽ എകദേശം 15കോടിയോളം വരും.ഇതാരാണ് ചെയ്തതെന്ന് നാസയെയും അമേരിക്കൻ ഭരണക്കൂടത്തെയും പിടിച്ച് ഉലയ്ക്കുന്ന ചോദ്യമായിരുന്നു.ഇതാരാണ് ചെയ്തതെന്ന ചോദ്യം അവരിൽ ഭയം നിറച്ചിരുന്നു കാരണം സംഭവം വെറും നിസാരമല്ല. ലോകത്തിലെ തന്നെ എറ്റവും സെക്യൂരിറ്റി സിസ്റ്റം നിറഞ്ഞ റോക്കറ്റ് എ‍ഞ്ചിനുകളെയും സോഫ്റ്റ് വെയറുകളെയും പരിശോദിക്കുകയെന്നതാണ് ഈ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ ധർമം.അതിനാൽ തന്നെ ഈ ഹാക്കിങ്ങ് നടത്തിയവർ ഈ ടെകിനോളജികൾ മോഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതു കൂടാതെ തന്നെ  നമ്മുടെ തലക്ക് മുകളിലൂടെ ഇപ്പോഴും പറന്നു കൊണ്ടിരിക്കുന്ന ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷന്റേ ഉള്ളിലുള്ള താപനിലയും, ആർദ്രതയും അടക്കമുള്ള ഭൗതിക പരിസ്ഥിതിയെ മാറ്റാൻ കഴിയുന്ന ടെക്നോളജി ഇത് ഹാക്ക് ചെയ്തവർക്ക് ലഭിക്കുന്നതാണ്. അതായത് പര്യവേക്ഷണത്തിന് വേണ്ടി പോയിരിക്കുന്ന ആളുകൾക്ക് ജീവൻ തന്നെ ആപത്തിലായ ഘട്ടമാണ് ഉടലെടുത്തിരിക്കുന്നത്.

അതിനാൽ തന്നെ പ്രശ്നത്തിൻ്റെ കാര്യ​ഗൗരവം കണക്കിലെടുത്ത് നാസ വളരെ പെട്ടന്നു തന്നെ ഈ കാര്യം തിരിച്ചറിഞ്ഞ് കമ്പ്യൂട്ടറും ഇന്റർനെറ്റുമായുള്ള  ബന്ധങ്ങൾ എല്ലാം വിഛേദിക്കുകയും അത് ശരിയാക്കാനുള്ള പ്രവർത്തനം നടത്തുകയും ചെയ്തു. എകദേശം 21 ദിവസത്തോളം നാസയിലെ ടെക്നിഷ്യൻ മാരും ശാസ്ത്ര‍ഞ്ജമാരുമെല്ലാം വളരെയേറെ കഷ്ടപ്പെട്ട് കമ്പ്യൂട്ടറുകളെ വൈറസുകളിൽ നിന്നും മാൽവെയറുകളിൽ നിന്നും എല്ലാം മുക്തമാക്കി പൂർണമായി ഹാക്കിങ്ങ് തടയുകയായിരുന്നു.എന്നാൽ ഈ 21 ദിവസം കൊണ്ട് എകദേശം 35 ലക്ഷം രൂപയാണ് അവർക്ക് നഷ്ടം വന്നത്.ആരാണ് ഈ ഹാക്കിങ്ങിന് പിന്നില്ലെന്ന് കണ്ടെത്താൻ അവർ പൊലിസിനെ സമീപിക്കുകയാണ് എന്നാൽ സമാനമായ സൈബർ ഹാക്കിങ്ങ് വീണ്ടും നടക്കുകയാണ് അമേരിക്കൻ പട്ടാളം വരെ ഹാക്കിങ്ങിന് ഇരയാവുകയും ചെയ്തു. 

2000 ജനുവരി 26-ാം തീയതി ഫ്ലോറിഡയിലെ മയാമിയിലെ ചെറിയോരു ​ഗ്രാമത്തിൽ യഥാർത്ഥ പ്രതിയെ അമേരിക്കൻ പൊലിസ് പിടികൂടുകയാണ് എന്നാൽ അവൻ്റേ പ്രായം കണ്ട് അമേരിക്കൻ പൊലിസ് വരെ ഞെട്ടുകയായിരുന്നു.അവർ പിടികൂടാൻ എത്തിയപ്പോൾ ഒരു 16 കാരൻ ചിരിച്ചുകൊണ്ട് കമ്പ്യൂട്ടർ സിസ്റ്റത്തിന് മുന്നിൽ ഇരിക്കുന്ന കാഴ്ചയാണ് അവർ കണ്ടത്ത്.നാസയെയും അമേരിക്കൻ പട്ടാളത്തെയും വരെ വിറപ്പിച്ചത് ജോനാഥൻ ജോസഫ് ജെയിംസ് എന്ന വെറും 16 വയസുകാരനായിരുന്നു.ലോകത്തെ എറ്റവും ബുദ്ധിമാനായ ഹാക്കർ എന്ന് ഇപ്പോഴും അറിയപ്പെടുന്നത് ഇതേ ജോനാഥൻ ജെയിംസ് തന്നെയാണ്. എന്നാൽ അവൻ്റേ കഴിവുകളെ പ്രയോജനപ്പെടുത്താതെ അവനെ കൊന്നുകളയുകയായിരുന്നു ആ ഭരണക്കൂടം ചെയ്തത്.

ബാല്യകാലം: കമ്പ്യൂട്ടറിലേക്കുള്ള ആകർഷണം

ഫ്ലോറിഡയിലെ സൗത്ത് ഫ്ലോറിഡയിലെ പൈൻക്രൈസ്റ്റിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ 1983 ഡിസംബർ 12-നാണ്  ജോനാഥൻ ജെയിംസ് ജനിക്കുന്നത്. ഒരു സാധാരണ അമേരിക്കൻ കുട്ടിയായിരുന്നു അവനും. പൈൻക്രൈസ്റ്റിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ വളർന്ന കുഞ്ഞ് ജോനാഥൻ 6-ാം വയസ്സ് മുതൽ കമ്പ്യൂട്ടറുകളിൽ ആകൃഷ്ടനായിരുന്നു. പിതാവ് ഒരു കമ്പ്യൂട്ടർ പ്രൊഫഷണലായിരുന്നത് തന്നെയാണ് ആ കുഞ്ഞു ജോനാഥനെ സൈബർ ലോകത്തേക്ക് എത്തിച്ചത്. 9-ാം വയസ്സിൽ തന്നെ ജോനാഥൻ ബേസിക് പ്രോഗ്രാമിങ് പഠിച്ചു തുടങ്ങി, MS-DOS, BASIC പോലുള്ള ലാംഗ്വേജുകളിൽ വൈദഗ്ധ്യം അവൻ വളരെ നിഷ്പ്രയാസം നേടിയെടുത്തു.

ജോനാഥന് കുഞ്ഞിലേ തന്നെ സോഷ്യൽ ആൻഡ് ലേണിങ് ഡിസോർഡറുകൾ ഉണ്ടായിരുന്നതിനാൽ സ്കൂൾ ജീവിതം പ്രയാസകരമായിരുന്നു. , അതിനാൽ തന്നെ അവൻ ഹോം സ്കൂളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കമ്പ്യൂട്ടർ കുഞ്ഞു ജോനാഥൻ്റേ ലോകമായിരുന്നു. 13-ാം വയസ്സോടെ അവൻ ലിനക്സ്, യൂണിക്സ് സിസ്റ്റങ്ങളിൽ വൈദഗ്ധ്യം നേടിയ അവൻ ഹാക്കിങ് ഫോറങ്ങളിൽ സജീവമാവുകയുമായിരുന്നു. "ഞാൻ ഒരു ഗ്രേ ഹാറ്റ് ഹാക്കറാണ്" എന്ന് അവൻ പറഞ്ഞിരുന്നു. നല്ലതും ചീത്തയും ചെയ്യുന്ന ഒരു ഹാക്കർ, പൂർണമായും ബ്ലാക്ക് ഹാറ്റ് അല്ല. ഈ കാലഘട്ടത്തിൽ തന്നെ കുഞ്ഞ് ജോനാഥൻ "c0mrade" എന്ന ഹാൻഡിൽ ഉപയോഗിച്ച് ഓൺലൈനിൽ പ്രശസ്തനായി മാറുകായിരുന്നു.

ഹാക്കിങ് സംഭവങ്ങൾ: 1999-ലെ വിപ്ലവം

1999-ൽ, 15-ാം വയസ്സിൽ, ജോനാഥൻ ഒരു സീരീസ് ഹാക്കിങ് നടത്തുകയായിരുന്നു . ഓഗസ്റ്റ് 23 മുതൽ ഒക്ടോബർ 27 വരെ നീണ്ട ഈ "ഇൻട്രൂഷനുകൾ" ബെൽസൗത്ത്, മിയാമി-ഡെയ്ഡ് സ്കൂൾ സിസ്റ്റം തുടങ്ങിയവയിലേക്കായിരുന്നു. പക്ഷേ, ഏറ്റവും ശ്രദ്ധേയമായത് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിന്റെ ഡിഫൻസ് ത്രെറ്റ് റിഡക്ഷൻ ഏജൻസി (DTRA)യിലേക്കുള്ള ഹാക്കായിരുന്നു. ഡലസ്, വിർജീനിയയിലെ ഒരു സെർവറിലേക്ക് കയറി, അനധികൃത ബാക്ക്‌ഡോർ ഇൻസ്റ്റാൾ ചെയ്തു. ഒരു സ്നിഫർ (packet sniffer) ഉപയോഗിച്ച് 3,000-ത്തിലധികം മെസേജുകൾ, യൂസർനെയിമുകൾ, പാസ്‌വേഡുകൾ ഇന്റർസെപ്റ്റ് ചെയ്തു – ഇതിൽ 10 ഔദ്യോഗിക മിലിട്ടറി കമ്പ്യൂട്ടറുകളുടേതും ഉൾപ്പെടുന്നു.

നാസ സ്പേസ് സ്റ്റേഷൻ ഹാക്കിങ്ങ്

 1999-ജൂണിൽ നടന്ന നാസ ഹാക്കാണ് ജോനാഥനെ ചരിത്രത്തിൽ എഴുതിവച്ചത്. അലബാമയിലെ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിലെ 13 കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞു കയറിയ ജോനാഥൻ രണ്ട് ദിവസം വരെ അത് ആക്സസ് ചെയ്തു. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ (ISS) പരിസ്ഥിതി നിയന്ത്രണ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡും, ടെമ്പറേച്ചർ, ഹ്യൂമിഡിറ്റി പോലുള്ള ജീവൻ രക്ഷാ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നത് ഡൗൺലോഡ് ചെയ്തു. ഈ സോഫ്റ്റ്‌വെയറിന്റെ മൂല്യം 1.7 മില്യൺ ഡോളറായിരുന്നു. ഈ ഹാക്ക് കണ്ടെത്തിയപ്പോൾ നാസ 21 ദിവസത്തേക്ക് സിസ്റ്റങ്ങൾ ഷട്ട്‌ഡൗൺ ചെയ്തു, കോൺട്രാക്ടർ ലേബറിനും ഉപകരണങ്ങൾ മാറ്റിവയ്ക്കലിനും 41,000 ഡോളർ ചെലവ് വന്നു.
ജോനാഥൻ പിന്നീട് ഈ ഹാക്കിങ്ങിനെ കുറിച്ച് പറഞ്ഞത് "ഞാൻ നാസയിലേക്ക് കയറിയത് അവരുടെ സുരക്ഷിതത്വം പരിശോധിക്കാനായിരുന്നു. അത് ഒരു ഗെയിം പോലെയായിരുന്നു." പക്ഷേ, ഈ "ഗെയിം" യുഎസ് ഗവൺമെന്റിന് ഭീഷണിയായി. പെന്റഗൺ വെപ്പൺസ് കമ്പ്യൂട്ടറുകളിലേക്കും ജോനാഥൻ കയറിയിരുന്നു, ഇത് ദേശീയ സുരക്ഷയെ ബാധിക്കുകയും ചെയ്തു.

നിയമനടപടികൾ

2000 ജനുവരി 26-ന്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്, നാസ, പൈൻക്രൈസ്റ്റ് പൊലിസ് ഏജന്റുമാർ ജോനാഥന്റെ വീട് റെയ്ഡ് ചെയ്തു. 16-ാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട അവൻ, 2000 സെപ്റ്റംബർ 21-ന് ജുവനൈൽ ഡിലിങ്ക്വൻസി രണ്ട് കൗണ്ടുകൾക്ക് ഗിൽറ്റി പ്ലീഡ് ചെയ്തു. യുഎസ് അറ്റോർണി ഗൈ ലൂയിസിന്റെ ലെനിയന്റ് സെന്റൻസ് പ്രകാരം: 7 മാസം ഹൗസ് അറസ്റ്റ്, 18 വയസ്സ് വരെ പ്രൊബേഷൻ, റിക്രിയേഷണൽ കമ്പ്യൂട്ടർ യൂസ് നിരോധനം, നാസയ്ക്കും ഡിഫൻസിനും അപ്പോളജി ലെറ്ററുകൾ എഴുതണം എന്നിങ്ങനെയായിരുന്നു അവനുള്ള ശിക്ഷ.

ഇതിനിടെ ഡ്രഗ് യൂസ് കാരണം പ്രൊബേഷൻ വയലേഷൻ നടന്നതിനാൽ, അലബാമയിലെ ഫെഡറൽ കറക്ഷണൽ ഫെസിലിറ്റിയിൽ 6 മാസം തടവ് അനുഭവിച്ചു. അഡൾട്ട് ആയി വിചാരണ ചെയ്താൽ 10 വർഷം തടവ് കിട്ടുമായിരുന്നു എന്ന് ലീഗൽ എക്സ്പെർട്ടുകൾ ഈ കേസിനെക്കുറിച്ച് പറയുന്നു. അറ്റോർണി ജനറൽ ജാനറ്റ് റിനോയുടെ ഈ കേസിന്റേ വിധി: "ജുവനൈൽ സൈബർ ക്രൈമിനെതിരെ കർശന നിലപാടാണ്." ഈ കേസ്  ആദ്യ ജുവനൈൽ സൈബർ ക്രൈം കൺവിക്റ്റ് എന്ന രീതിയിൽ ഗിന്നസ് വേൾഡ് റെക്കോർഡായി മാറുകയും ചെയ്തു. 

തടവ് കഴിഞ്ഞ ജോനാഥൻ സെക്യൂരിറ്റി അനലിസ്റ്റായി ജോലി നേടിയെടുത്തു. പ്രതിഭധനയായ ഹാക്കർക്ക് ഒരു ജോലി നേടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല എന്നാൽ തൻ്റേ കഴിഞ്ഞക്കാലം ചെറുതായെങ്കിലും അതിന് വിലങ്ങ് തടിയായി നിന്നിരുന്നുവെന്ന് ജോനാഥൻ പറഞ്ഞിരുന്നു.എന്നാൽ അതിനെയെല്ലാം തരണം ചെയ്ത്  2004-ൽ അദ്ദേഹം ഒരു സെക്യൂരിറ്റി ഫേമിൽ ജോയിൻ ചെയ്തു, ഹാക്കിങ് പരിചയം ഉപയോഗിച്ച് എത്തിക്കൽ ഹാക്കിങ് പഠിപ്പിച്ചു. പിബിഎസ് ഫ്രണ്ട്‌ലൈൻ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത്: "ഹാക്കിങ് ഒരു കലയാണ്, സുരക്ഷിതത്വം മെച്ചപ്പെടുത്താൻ." പക്ഷേ, 2007-ൽ TJX കമ്പനികളിലെ (BJ's Wholesale Club, OfficeMax) മാസീവ് ഡാറ്റാ ബ്രീച്ച് അന്വേഷണത്തിൽ ജോനാഥൻ്റേ പേര് വീണ്ടും ഉയർന്നു വന്നു. മില്യണുകളായ ക്രെഡിറ്റ് കാർഡ് നമ്പറുകൾ മോഷ്ടിക്കപ്പെട്ട കേസിൽ, "J.J." എന്ന പേര് ജോനാഥൻ്റേത് എന്ന പേരിൽ വ്യാപിക്കുകയായിരുന്നു. ഇതിന് ആക്കം കൂട്ടി ഹാക്കർ ആൽബർട്ട് ഗോൺസലസുമായുള്ള ബന്ധം സംശയിക്കപ്പെട്ടു.

ജോനാഥൻ ഈ ഒരു ആരോപണത്തെ നിഷേധിച്ചെങ്കിലും.തടരെ വന്ന ആരോപണങ്ങളിൽ മാനസികമായി തകർന്ന ജോനാഥൻ  2008 മേയ് 18-ന്, 24-ാം വയസ്സിൽ, പൈൻക്രൈസ്റ്റിലെ വീട്ടിൽ സ്വയം ഷൂട്ട് ചെയ്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സൂയിസൈഡ് നോട്ടിൽ: "ഞാൻ TJX-ന് ഒന്നും ചെയ്തിട്ടില്ല.നിയമവ്യവസ്ഥിതിയിൽ എനിക്ക് വിശ്വാസമില്ല." എന്ന് കുറിച്ചിരുന്നു.സീക്രട്ട് സർവീസ് 2008-ൽ അദ്ദേഹത്തിന്റെ വീടും, സഹോദരന്റെ വീടും,  റെയ്ഡ് ചെയ്തു. ലീഗലായ ആയുധവും ആത്മഹത്യാ തീരുമാനങ്ങൾ സൂചിപ്പിക്കുന്ന നോട്ടുകളും കണ്ടെടുത്തു, പക്ഷേ TJX ബന്ധം തെളിയിക്കാൻ കഴിയുന്ന ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല.

ജോനാഥൻ ജെയിംസിന്റെ കഥ ഹാക്കിങിന്റെ ഇരുണ്ട് വശങ്ങളും പ്രതിഭയുടെ ദുരന്തവുമാണ്. 15-കാരന്റെ കൗതുകം ദേശീയ സുരക്ഷയെ സമ്മർത്തിലാക്കുകയും, നിയമ വ്യവസ്ഥിതി ഒരു യുവാവിനെ തകർക്കുകയും ചെയ്തു. ഇന്ന്, സൈബർ സെക്യൂരിറ്റി ലോകത്ത് ജോനാഥൻ ഒരു ഐക്കണാണ്. എത്തിക്കൽ ഹാക്കിങിന്റെ പ്രചാരകൻ. പക്ഷേ, അദ്ദേഹത്തിന്റെ മരണം ചോദ്യം ഉയർത്തി കൊണ്ടേയിരിക്കുന്നു. സൈബർ ക്രൈമിനെതിരായ നിയമങ്ങൾ യുവാക്കളെ സംരക്ഷിക്കുന്നുണ്ടോ, അതോ നശിപ്പിക്കുന്നുണ്ടോ? 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  2 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  2 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  2 days ago
No Image

'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര്‍ അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും

National
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍

crime
  •  2 days ago
No Image

നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

National
  •  2 days ago
No Image

UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും

uae
  •  2 days ago
No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago