HOME
DETAILS

യാത്രക്കാര്‍ ഈ വസ്തു കൈയില്‍ കരുതരുത്; ഒക്ടോബര്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് എമിറേറ്റ്‌സ്

  
September 24 2025 | 12:09 PM

emirates new rule passengers must not carry this item from october

ദുബൈ: തങ്ങളുടെ വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗത്തിന്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിനുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് എമിറേറ്റസ് അധികൃതര്‍ അറിയിച്ചു. വരുന്ന ബുധനാഴ്ച മുതൽ യാത്രക്കാര്‍ക്ക് വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല. 

'ഒക്ടോബര്‍ ഒന്ന് മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിനോ ചാര്‍ജ് ചെയ്യുന്നതിനോ അനുവാദമുണ്ടാകില്ല, യാത്രക്കാര്‍ക്ക് ഒരു പവര്‍ ബാങ്ക് കൊണ്ടുപോകാം, പക്ഷേ അത് ക്യാബിനില്‍ ആയിരിക്കണം വെക്കേണ്ടത്, ചെക്ക്ഡ് ലഗേജില്‍ പവര്‍ ബാങ്കുകള്‍ കരുതാന്‍ പാടില്ല,' എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

യാത്രക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

  • ഓരോ യാത്രക്കാരനും ഒരു പവര്‍ ബാങ്ക് ക്യാബിന്‍ ബാഗില്‍ കരുതാം. 
  • വിമാനത്തിലിരിക്കുമ്പോള്‍ ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
  • എല്ലാ പവര്‍ ബാങ്കുകളുടേയും കപ്പാസിറ്റി റേറ്റിംഗ് കാണിക്കണം.
  • സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ മാത്രമേ ഇത് സൂക്ഷിക്കാന്‍ പാടുള്ളൂ. ഓവര്‍ഹെഡ് ലോക്കറുകള്‍ നിരോധിച്ചിരിക്കുന്നു.
  • ചെക്ക്ഡ് ഇന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ സൂക്ഷിക്കാന്‍ പാടില്ല.

സുരക്ഷാ അവലോകത്തിന് ശേഷമാണ് എമിറേറ്റ്‌സ് നിയമത്തില്‍ മാറ്റം വരുത്തിയത്. പവര്‍ ബാങ്കുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. തീപിടുത്തം, സ്‌ഫോടനം, വിഷവാതകം പുറത്തുവരല്‍ തുടങ്ങിയ വലിയ അപകടങ്ങള്‍ക്ക് പവര്‍ ബാങ്ക് ലീക്ക് കാരണമാകും.

വിമാനയാത്രയില്‍ ഉണ്ടാകുന്ന അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനാണ് നിയമം പുതുക്കിയതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ അപകടകരമാകുന്നതിന് കാരണം ഇത്

ഇലക്ട്രോഡുകള്‍ ചാര്‍ജ് ചെയ്യുമ്പോഴും ഡിസ്ചാര്‍ജ് ചെയ്യുമ്പോഴും അവയ്ക്കിടയിലുള്ള അയോണുകളുടെ പ്രവാഹം മൂലമാണ് പവര്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

'ഒരു ബാറ്ററി അമിതമായി ചാര്‍ജ്ജ് ചെയ്യപ്പെടുകയോ കേടാകുകയോ ചെയ്താല്‍, അത് 'തെര്‍മല്‍ റണ്‍അവേ'ക്ക് കാരണമാകും,' എമിറേറ്റ്‌സ് വിശദീകരിച്ചു.

ഒരു ബാറ്ററി തണുക്കുന്നതിനേക്കാള്‍ വേഗത്തില്‍ താപം ഉത്പാദിപ്പിക്കുകയും, അത് വേഗത്തിലും അനിയന്ത്രിതമായും താപനില വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യുമ്പോഴാണ് തെര്‍മല്‍ റണ്‍അവേ സംഭവിക്കുന്നത്. ഇത് തീപിടുത്തം, സ്‌ഫോടനം, വിഷവാതകങ്ങള്‍ പുറത്തുവിടല്‍ എന്നിവയ്ക്ക് കാരണമാകും. ഇത് വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

Starting October, Emirates will enforce a new regulation prohibiting passengers from carrying a specific item in their luggage. The airline has advised travelers to comply to avoid issues during travel.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  20 hours ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

National
  •  a day ago
No Image

നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി

uae
  •  a day ago